ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ഏറ്റെടുക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ദല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ അറിയിച്ചത്.
തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയനയം പുനഃപരിശോധിക്കും. സംഘടനാപ്രവര്‍ത്തനത്തില്‍ തിരുത്തല്‍നടപടി സ്വീകരിക്കും. ഇനി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമെന്നും കാരാട്ട് അറിയിച്ചു.
പാര്‍ട്ടിയുടെ ബഹുജന അടിത്തറ ഇടിഞ്ഞുവെന്നും സിപിഎമ്മിന്റെ സംഘടനാശേഷി വികസിപ്പിക്കാനായില്ലെന്നും കാരാട്ട് പറഞ്ഞു. കേരളത്തില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നും വെല്ലുവിളി നേരിടുന്നതില്‍ കേന്ദ്രകമ്മിറ്റി ഒറ്റക്കെട്ടാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ നേതൃമാറ്റമുണ്ടാകില്ല. ഉറച്ച മണ്ഡലങ്ങളിലെ പരാജയം വിശദമായി പരിശോധിക്കും. ഇക്കാര്യത്തില്‍ സംസ്ഥാനനേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം.എ. ബേബിയുടെ രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യും. പിബിയില്‍ നിന്നും ആരും രാജിവയ്ക്കുന്ന കാര്യം പറഞ്ഞിട്ടില്ലെന്നും കാരാട്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: