Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചുവപ്പു നാട അഴിയുന്നു, ഭരണം ജനങ്ങളിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2014, 08:36 pm IST
inIndia

ന്യൂദല്‍ഹി: മോദിസര്‍ക്കാര്‍, എണ്ണയിട്ട്‌ മിനുക്കിയ യന്ത്രം കണക്കെ, ഉഷാറായി ചലിക്കുകയാണ്‌. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത സെക്രട്ടറിമാരുടെ യോഗത്തോടെയാണ്‌ സദ്ഭരണത്തിന്റെ ഫലം ജനങ്ങളില്‍ എത്താന്‍ വഴിതുറന്നത്‌.

ഈ യോഗത്തിന്റെ തുടര്‍ച്ചയായി കാബിനറ്റ്‌ സെക്രട്ടറി അജിത്‌ സേഥ്‌ വിവിധ വകുപ്പു തലവന്മാര്‍ക്കുംഉന്നത ഉദ്യോഗസ്ഥര്‍ക്കും ഉത്തരവ്‌ നല്‍കി. ഭരണം കാര്യക്ഷമമാക്കാനും ജനങ്ങള്‍ക്ക്‌ അതിന്റെ ഫലം അതിവേഗം ലഭ്യമാക്കാനും ഉതകുന്ന പതിനൊന്നിന കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കി തിങ്കളാഴ്ചക്കകം സമര്‍പ്പിക്കാനാണ്‌ സേഥിെ‍ന്‍റ നിര്‍ദ്ദേശം.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. ഫയലുകള്‍ പല പല സെക്ഷനുകളിലേക്ക്‌ അയച്ച്‌ അവയ്‌ക്കു മേല്‍ ഉത്തരവ്‌ കാത്തിരിക്കുന്ന ഏര്‍പ്പാട്‌ അവസാനിപ്പിക്കുക. ഫയലുകള്‍ അങ്ങേയറ്റം നാലു തലങ്ങളില്‍ പരിശോധിച്ചാല്‍ മതിയാകും. അതിനുള്ളില്‍ തീര്‍പ്പാക്കണം.

2. അറുപഴഞ്ചനായ, കാലഹരണപ്പെട്ട, കാര്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക്‌ തടസമാകുന്ന കുറഞ്ഞത്‌ പത്തു നിയമങ്ങള്‍ ഏതൊക്കെയെന്ന്‌ കണ്ടെത്തുക. അവ റദ്ദാക്കണം. അതിനുള്ള നടപടികള്‍ തുടങ്ങേണ്ടിയിരിക്കുന്നു. (കാലഹരണപ്പെട്ട നിയമങ്ങള്‍ നീക്കണമെന്ന്‌ സെക്രട്ടറിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു)

3. അപേക്ഷാ ഫോമുകള്‍ കഴിയുന്നത്ര ഒരു പേജില്‍ ഒതുക്കുക. അനാവശ്യവും അപ്രസക്തവുമായ വിവരങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തേണ്ട.

4. ഓഫീസുകളും പരിസരങ്ങളും ഇടനാഴികളും സ്റ്റെയര്‍ കേസുകളും വൃത്തിയാക്കി സൂക്ഷിക്കുക. കടലാസു കെട്ടുകളും ഉപയോഗശൂന്യമായ ഫര്‍ണിച്ചറും ഇട്ട്‌ ഇവിടങ്ങള്‍ വൃത്തികേടാക്കരുത്‌.

5. ഓഫീസുകള്‍ക്കുള്‍വശവും വൃത്തിയായിരിക്കണം. ഫയലുകള്‍ വാരിവലിച്ച്‌, കൂട്ടിയിടരുത്‌.

6. നല്ല ജോലിയന്തരീക്ഷം സൃഷ്ടിക്കുക.

7. ജനങ്ങളുമായുള്ള സമ്പര്‍ക്കം സുഗമമാക്കുക

8. എന്തു കാര്യത്തിനാണോ അപേക്ഷ നല്‍കിയിട്ടുള്ളത്‌, അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രം അപേക്ഷകരില്‍ നിന്ന്‌ നിന്ന്‌ തേടുക. (അത്യാവശ്യമില്ലാത്ത അനുബന്ധരേഖകള്‍ ജനങ്ങളെ നെട്ടോട്ടമോടിക്കുന്ന പരിപാടി ഇനി വേണ്ടെന്നര്‍ത്ഥം)

9. കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ (വിവരസാങ്കേതികവിദ്യ) ഉപയോഗം സെക്രട്ടറിമാര്‍ പ്രോല്‍സാഹിപ്പിക്കണം. അതുവഴി ഓഫീസ്‌ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസ്‌ ചെയ്യണം. ഇത്‌ മൂന്ന്‌ നാല്‌ ആഴ്ചകള്‍ക്കുള്ളില്‍ തീര്‍ക്കണം.

10. വകുപ്പുകള്‍ തമ്മിലുള്ള കൂടിയാലോചനകള്‍ നടക്കണം. എന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ അവര്‍ക്ക്‌ കാബിനറ്റ്‌ സെക്രട്ടറിയേയോ പ്രധാനമന്ത്രിയുടെ ഓഫീസിനെയോ സമീപിക്കാം.

11. പൊതുജനങ്ങളുടെ പരാതികളില്‍ യഥാസമയം

പരിഹാരം ഉണ്ടാകുന്നുണ്ടെന്ന്‌ വകുപ്പു തലവന്മാര്‍

ഉറപ്പാക്കണം.

12 വകുപ്പ്‌ ഒന്നടങ്കം ഒരു ടീമായി പ്രവര്‍ത്തിക്കണം.

തീരുമാനങ്ങള്‍ വൈകുന്നത്‌ തടയാന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍

1. മന്ത്രി സഭയുടെ വലുപ്പം കുറച്ചു

2.ഒരേ സ്വഭാവമുള്ള പല വകുപ്പുകള്‍ ഒന്നിച്ചാക്കി (അനവധി മന്ത്രിമാരെ ഉള്‍ക്കൊള്ളിക്കാനാണ്‌ മുന്‍പ്‌ പല വകുപ്പുകള്‍ കഷണങ്ങളാക്കി പല മന്ത്രിമാരെ വച്ചിരുന്നത്‌)

3. പ്രധാനമന്ത്രിയുമായി സെക്രട്ടറിമാര്‍ക്ക്‌ നേരിട്ട്‌ ബന്ധപ്പെടാന്‍ അവസരമൊരുക്കി.

4. മന്ത്രിതല സമിതികള്‍ പിരിച്ചുവിട്ടു. (പല കാര്യങ്ങളും ഈ മന്ത്രിതലസമിതികള്‍ക്കു വിട്ടതിനാല്‍ തീരുമാനങ്ങള്‍ വളരെയേറെ വൈകിയിരുന്നു. ചില കാര്യങ്ങളില്‍ തീരുമാനങ്ങളേ ഉണ്ടായിട്ടില്ല. ചില വിഷയങ്ങളില്‍ മന്ത്രിതല സമിതികള്‍ ചേര്‍ന്നിട്ടേയില്ല.)

എംപിമാര്‍ക്ക്‌ നല്‍കിയ നിര്‍ദ്ദേശങ്ങള്‍

1.പാദസേവയും സ്തുതിയും വേണ്ട (ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്റെ സ്ഥാനാരോഹണ വേളയില്‍ ഒരു ബിജെപി എംപി മോദിയുടെ കാലില്‍ തൊട്ട്‌ വന്ദിക്കാന്‍ ശ്രമിച്ചപ്പോള്‍ മോദി എംപിയുടെ കൈപിടിച്ച്‌ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഇത്‌ പ്രസംഗത്തില്‍ നിര്‍ദ്ദേശമായി വന്നത്‌)

2. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം ജനങ്ങളിലേക്ക്‌ എത്തിക്കേണ്ടത്‌ എംപിമാരാണ്‌.

3. അലസത വേണ്ട, പ്രതിപക്ഷത്തല്ല, ഭരിക്കുന്ന പാര്‍ട്ടിയിലാണ്‌. അതിനാല്‍ ജാഗ്രത എപ്പോഴും വേണം.

4. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ശ്രദ്ധിക്കണം. വിഷയങ്ങള്‍ പഠിക്കണം. വെറുതേ ബഹളം ഉണ്ടാക്കരുത്‌.

5. ചാനലുകള്‍ക്കും മറ്റുമാധ്യമങ്ങള്‍ക്കും മുന്നില്‍ പാര്‍ട്ടി നേതാക്കളെപ്പോലെ സംസാരിക്കരുത്‌. രാഷ്‌ട്രീയമല്ല, മണ്ഡലങ്ങളിലെ പ്രശ്നങ്ങളാവണം മാധ്യമങ്ങളോട്‌ പറയേണ്ടത്‌.

6. ജനങ്ങളുടെ പരാതികള്‍ പരിഹരിക്കണം. സര്‍ക്കാരിനെപ്പറ്റിയുള്ള പരാതി തന്നോട്‌ നേരിട്ട്‌ പറയാം.

7. പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. സ്വന്തക്കാരെ ഓഫീസുകളില്‍ നിയമിക്കരുത്‌.

8. കഠിനാധ്വാനം ചെയ്യണം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Kerala

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു
India

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.