ബ്രാഹ്മണരെയും അവരുടെ പൗരോഹിത്യത്തെയും കുറിച്ച് നിങ്ങള്‍ പലവുരു കേട്ടിട്ടുണ്ട്. ഈ അദ്ഭുതജനവിഭാഗം സ്വസഹോദരന്‍മാരുടെ അനുശാസകന്മാരായി വന്നതെങ്ങനെ എന്ന് നിങ്ങളിലധികംപേരും എപ്പോഴെങ്കിലും ഇരുന്നാലോചിച്ചിരിക്കില്ല. രാജ്യത്തുള്ള ജാതികളില്‍ ഏറ്റവും നിര്‍ദ്ധനരാണവര്‍; അവരുടെ അധികാരത്തിന്റെ രഹസ്യം അവരുടെ ത്യാഗത്തിലാണ് കിടക്കുന്നത്. അവര്‍ സമ്പത്തു കൊതിക്കുന്നില്ല. ലോകത്തിലേക്ക് ഏറ്റവും പാവപ്പെട്ട പൗരോഹിത്യം അവരുടേതാണ്; അതേ കാരണത്താല്‍ ഏറ്റവും പ്രബലവും, ഈ പട്ടിണിയുടെ നടുക്കും ഒരു ബ്രാഹ്മണപത്നി, ഒരു പാവപ്പെട്ടവനു കഴിക്കാനൊന്നും കൊടുക്കാതെ ആ ഗ്രാമത്തില്‍ക്കൂടെ കടന്നുപോവാനിടയാക്കില്ല. ഭാരതമാതാവിന്റെ ഉത്തമകര്‍ത്തവ്യമായിട്ടാണ് അതു കരുതപ്പെടുന്നത്; മാതാവായതുകൊണ്ടുതന്നെ, ഒടുക്കം ഉണ്ണാനുള്ള അവകാശവും അവരുടേതാണ്, താനുണ്ണുന്നതിനുമുമ്പ് മേറ്റ്ല്ലാവരും ഊണു കഴിച്ചോ എന്ന് അമ്മ അന്വേഷിക്കണം. അതുകൊണ്ടാണ് ഭാരതീയര്‍ അമ്മയെ ദേവിയായാരാധിക്കുന്നത്. പ്രസ്തുതമഹതി, നമ്മുടെ കഥാപുരുഷന്റെ മാതാവ്, യഥാര്‍ത്ഥ ഹിന്ദുമാതാവായിരുന്നു.
സ്വാമി വിവേകാനന്ദന്‍
















