പ്രൊഫസര്‍ മാക്സ്മുള്ളര്‍ നയന്റീന്ത് സെഞ്ച്വറി എന്ന പത്രികയുടെ ഒരു ലക്കത്തില്‍ എഴുതിയിരുന്ന ഒരു യഥാര്‍ത്ഥ മഹാത്മാവ് എന്ന ലേഖനം പലരും പക്ഷേ വായിച്ചിരിക്കാം. താനുപദേശിച്ചിരുന്ന ആശയങ്ങളുടെ സജീവ നിദര്‍ശനമായിരുന്നുവെന്നതുകൊണ്ട് ശ്രീരാമകൃഷ്ണന്റെ ജീവിതം വിജ്ഞേയമാണ്.
ഭാരതത്തിന്റേതില്‍നിന്നു തുലോം ഭിന്നമായ ഒരന്തരീക്ഷത്തില്‍ വസിക്കുന്ന പാശ്ചാത്യരായ നിങ്ങള്‍ക്ക് അതല്‍പം ആശ്ചര്യകരമായി തോന്നിയേക്കാം. പാശ്ചാത്യരുടെ അവിരാമമായ പരക്കംപാച്ചില്‍ പൂണ്ട ജീവിതത്തിലെ ആചാരമര്യാദകളൊക്കെ ഭാരതീയരുടെതില്‍നിന്നു തുലോം വ്യത്യസ്തമാണ്. ആ കാരണം കൊണ്ടുതന്നെ പലരും മുമ്പുതന്നെ കേട്ടുകഴിഞ്ഞിട്ടുള്ള കാര്യങ്ങളെ പുതിയൊരു വെളിച്ചത്തില്‍ പ്രകാശിപ്പിക്കുമെന്നതുകൊണ്ട്, അതു കൂടുതല്‍ ആകര്‍ഷകമായി എന്നു വന്നേക്കാം.
സ്വാമി വിവേകാനന്ദന്‍
















