Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 503-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2014, 08:44 pm IST
in Samskriti

അപേക്ഷൈവ ഘനോ ബന്ധ ഉപേക്ഷൈവ വിമുക്തതാ

സര്‍വ്വശബ്ദാന്വിത തസ്യാം വിശ്രാന്തേന കിമീക്ഷ്യതേ

വസിഷ്ഠന്‍ പറഞ്ഞു: ലോകമെന്ന ഭ്രമത്തില്‍ ഒരുവന്‍ വീണുകഴിഞ്ഞാല്‍പ്പിന്നെ മഴകഴിയുമ്പോള്‍ ഈയാംപാറ്റകള്‍ എന്നപോലെ അയാളെ എണ്ണമറ്റ അനേകം ഭ്രമക്കാഴ്‌ച്ചകള്‍ ആര്‍ത്ത്‌ പൊതിയുകയായി. മനസ്സ്‌ വസന്തകാലത്തെ വനം പോലെയാണ്‌. അത്‌ പല പല ധാരണകളാലും ഭാവനകളാലും ഇടതൂര്‍ന്നും ഇരുളടഞ്ഞും നിബിഢമായി നില്‍ക്കുന്നു. അജ്ഞാനമെന്ന സ്വപരിമിതികള്‍ മൂലം ജീവികള്‍ക്ക്‌ എണ്ണമറ്റ സുഖദുഖാനുഭവങ്ങള്‍ ഉണ്ടാവുന്നു. മഹാമുനിയും ആകാശത്തിലെ ചന്ദ്രനും തമ്മില്‍ ഭേദമൊന്നുമില്ല. അവ രണ്ടും ആഹ്ലാദത്തെ പ്രദാനം ചെയ്യുന്നു. അവര്‍ പ്രശാന്തശീതളമാണ്‌, അമൃത്‌ നിറഞ്ഞതാണ്‌, നിശ്ചലമാണ്‌, മാത്രമല്ല അവ രണ്ടും മറ്റുള്ളവരുടെ കാഴ്‌ച്ചയ്‌ക്ക്‌ സഹായകരമായ വെളിച്ചം നല്‍കുന്നവയുമാണ്‌. ഒരു ചെറിയകുട്ടിയും അജ്ഞാനിയും ഒരുപോലെ ഇഷ്ടാനിഷ്ടങ്ങളുടെ വരുതിയില്‍ ചാഞ്ചാടുന്നവരാണ്‌. അവര്‍ക്ക്‌ എന്താണിതുവരെ ചെയ്തത്‌, എന്തിനി ചെയ്യണം, എന്താണുചിതം എന്നും മറ്റുമുള്ള ചിന്തകളില്ല. കേവലം പുഴുക്കള്‍ മുതല്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന്‌ വരെ മനസ്സിനെ പൂര്‍ണ്ണമായി അടക്കാതെ പരമപ്രശാന്തി അടയുക സാദ്ധ്യമേയല്ല. ബന്ധനത്തിന്റെ സ്വഭാവത്തെപ്പറ്റി കൂടുതല്‍ പഠിക്കുന്നതോടെ അതിന്റെ പിടിമുറുക്കത്തിന്‌ അയവുണ്ടാവുന്നു. അങ്ങിനെയുള്ള സാധകന്റെ മുന്നിലുള്ള തടസ്സങ്ങള്‍ നിഷ്‌ പ്രയാസംതരണം ചെയ്യാന്‍ അയാള്‍ക്കാവുന്നു. ഉണര്‍ന്നു കിടക്കുന്ന, ശ്രദ്ധയുള്ള ഒരാള്‍ക്ക്‌ ഭൂതങ്ങളെ പേടിയുണ്ടാവില്ല.

നീ കണ്ണുകള്‍ അടയ്‌ക്കുമ്പോള്‍ ബാഹ്യലോകം ഇല്ലാതെയാവുന്നു. ബോധത്തില്‍ നിന്നും ലോകമെന്ന ധാരണ നീക്കിയാല്‍ ശുദ്ധബോധം മാത്രം ബാക്കിയാവുന്നു. ഇപ്പോഴും ശുദ്ധമായ അവബോധം മാത്രമേ ബാക്കി നില്‍ക്കുന്നുള്ളൂ. ലോകമെന്നത്‌ മിഥ്യയാണ്‌. ബോധത്തിലെ ചെറിയൊരു പ്രകമ്പനമാണ്‌ ലോകമായിത്തീര്‍ന്നത്‌. അത്‌ വിശ്വമനസ്സിന്റെ സൃഷ്ടിയാണ്‌. വിശ്വമനസ്സ്‌ അങ്ങിനെയുള്ള ഒരു സൃഷ്ടിയെ ഭാവന ചെയ്യുന്നു. എന്നാല്‍ അങ്ങിനെയൊരു സൃഷ്ടിക്കായുള്ള വസ്തുക്കള്‍ അതിനു സ്വന്തമായി ഇല്ല. ലോകമെന്നത്‌ ബ്രഹ്മത്തിന്റെ കാന്‍വാസ്സില്‍ ചായങ്ങളോ സാമഗ്രികളോ ഇല്ലാതെ വരച്ച ഒരു ബ്രഹദ്ചിത്രമാണ്‌. അപ്പോള്‍പ്പിന്നെ ഈ ലോകം ആരുണ്ടാക്കി? എപ്പോള്‍ ? എങ്ങിനെ? എവിടെ? ഞാന്‍ സന്തുഷ്ടനാണ്‌ എന്ന ധാരണ സന്തുഷ്ടിയെ നല്‍കുന്നു. ഞാന്‍ ദുഖിതനാണ്‌ എന്ന ഭാവന ദുഖത്തെ പ്രദാനം ചെയ്യുന്നു. ഈ ധാരണകളെല്ലാം ബോധം മാത്രമാകുന്നു. ഭാവനകള്‍ എന്ന നിലയ്‌ക്ക്‌ അവയ്‌ക്കൊന്നിനും നിലനില്‍പ്പില്ല. ആത്മാവ്‌ അനന്തവും അപരിമേയവും അനുപാധികവും ആകയാല്‍ അതില്‍ യാതൊരുവിധ ചഞ്ചലതകളും ഇല്ല.
ആസക്തികളോ, ആശകളോ, പരാശ്രയമോ ഇല്ലാത്തതിനാല്‍ ആത്മാവില്‍ ചലനമേതും ഉണ്ടാവുന്നില്ല. പരാശ്രയത്വമാണ്‌ ബന്ധനം. ആരെയും ഒന്നിനെയും ആശ്രയിക്കേണ്ടിവരാത്ത അവസ്ഥയാണ്‌ മോക്ഷം. ആരാണോ അനന്തമായതില്‍, പൂര്‍ണ്ണമായതില്‍, എല്ലാം ആയതില്‍ വിശ്രാന്തിയടയുന്നത്‌ അയാള്‍ക്ക്‌ യാതൊന്നിലും ആഗ്രഹങ്ങള്‍ ഇല്ല. ദേഹം സ്വപ്നത്തിലെ ദേഹം പോലെ മിഥ്യയാണെന്നറിയുന്ന ജ്ഞാനി എന്തിനാണ്‌ പിന്നെ ആഗ്രഹിക്കുക? അത്മീയോന്നതിയും ഉണര്‍വ്വും പ്രാപിച്ച മുനി സ്വാനുഭൂതിയില്‍ രമിക്കുന്നു. അയാളിലെ എല്ലാ ആഗ്രഹങ്ങള്‍ക്കും പരിസമാപ്തിയായി. രാമാ, മാങ്കി ഇതെല്ലാം കേട്ട്‌ ഭ്രമങ്ങളൊഴിഞ്ഞ്‌ അതിതീവ്രമായ ധ്യാനത്തില്‍ ആമഗ്നനായി. അയാള്‍ അനിവാര്യവും ഉചിതവുമായ കാര്യങ്ങള്‍ അനിച്ഛാപൂര്‍വ്വം നിര്‍വഹിച്ച്‌ പുഴയൊഴുകുംപോലെ ജീവിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

World

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

Kerala

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

India

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

പുതിയ വാര്‍ത്തകള്‍

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.