Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

മദ്യപാനം ഒരു സ്റ്റാറ്റസ് സിംബലോ !

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2014, 09:11 pm IST
inLifestyle

തെരഞ്ഞെടുപ്പ് ദിവസങ്ങളിലെ വാദപ്രതിവാദങ്ങളേക്കാള്‍ ശക്തമായ വാക് പോരുകള്‍ക്ക് കഴിഞ്ഞ കുറേ ദിവസങ്ങളായി കേരളം സാക്ഷ്യം വഹിക്കുകയാണ്. വിഷയം വെള്ളമാണ്. കുടിവെള്ളമല്ല, ബാറുകളില്‍ നിന്നൊഴുകുന്ന വെള്ളം. കേരളത്തിലുടനീളം റോഡരുകിലും കവലകളിലും ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളും മത്‌സരിച്ച് മദ്യം വിളമ്പുന്നു. മദ്യഷാപ്പില്‍ നിന്നുള്ള നീണ്ട നിര റോഡിലേക്ക് എത്തുന്നു. കുപ്പി വാങ്ങി നടന്നു പോകുന്നവന് യാതൊരു ജാള്യതയുമില്ല. കുറ്റം ആരുടേതാണ്? കുടിയന്‍മാരുടെയോ അതോ കുടിക്ക് സ്റ്റാറ്റസ് അനുവദിച്ച് കൊടുത്ത പരിഷ്‌കൃതമെന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ സമൂഹത്തിന്റെയോ ? കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷന് 337 ഔട്ട്‌ലെറ്റുകള്‍ 600 സ്വകാര്യ ബാറുകള്‍, 5000 കള്ള് ഷാപ്പുകള്‍. ആനന്ദലബ്ധിക്കിനിയെന്ത് വേണം. നിലവാരമില്ലാത്തതിന്റെ പേരില്‍ 418 ബാറുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയിരിക്കുന്നു. മദ്യരാഷ്‌ട്രീയം കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ആഭ്യന്തര യുദ്ധത്തിന് തന്നെ വഴിമരുന്നിട്ടിരിക്കുന്നു.

ഇവിടെ രണ്ടു തരത്തിലുള്ള മദ്യപന്മാരുണ്ട്. ഒന്ന് ബിസിനസ്സ് മീറ്റുകളിലും ക്ലബ്ബുകളിലും മദ്യപിക്കുന്ന സോഷ്യല്‍ ഡ്രിങ്കേഴ്‌സ്. ഇവര്‍ സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ ഉള്‍പ്പെടുന്നു. രണ്ടാമത്തേത് ദിവസക്കൂലിക്ക് പണിയെടുത്ത് കിട്ടുന്നതും ചിലപ്പോള്‍ കടം മേടിച്ചും കുടിക്കുന്നവര്‍. രണ്ടു കൂട്ടരും കുടുംബത്തിനും സംസ്‌കാരത്തിനും അപകടകാരികളാണ്. പ്രമുഖ ക്ലബ്ബുകളിലെ പ്രതിവാര മീറ്റിങ്ങുകളിലും പ്രതിമാസ കുടുംബ സംഗമങ്ങളിലും മദ്യം അവിഭാജ്യ ഘടകമാണ്. ഈ മദ്യപാനം കണ്ടു വളരുന്ന കുട്ടികള്‍ എന്തായിത്തീരുമെന്ന് ക്ലബ്ബ് മെമ്പര്‍ കൂടിയായ ഒരു സ്ത്രീ ആശങ്കപ്പെടുന്നത് കണ്ടിട്ടുണ്ട്. ഇരുവിഭാഗങ്ങളിലും മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്നത് സ്ത്രീയും കുടുംബവുമാണ്. സാധാരണക്കാരുടെ ഇടയില്‍ മദ്യപാനം പട്ടിണിയിലേക്കും കുടുംബ വഴക്കിലേക്കും നയിക്കുമ്പോള്‍ ഉന്നതശ്രേണിയില്‍പ്പെട്ടവരുടെ ഇടയില്‍ മദ്യപാനത്തിന്റെ ഭാഗമായുള്ള പ്രശ്‌നങ്ങള്‍ അതി തീവ്രമാണ്. അവയെല്ലാം സമൂഹത്തിന്റെ ശ്രദ്ധയില്‍ വരുന്നില്ലെന്ന് മാത്രം. ഉന്നത ഉദ്യോഗം വഹിച്ചിരുന്ന ഒരു വ്യക്തി  മദ്യപാനത്തിന്റെ അനുബന്ധശീലങ്ങള്‍ മൂലം ജോലിയും വീടും നഷ്ടപ്പെടുത്തിയതും കണ്ടിട്ടുണ്ട്. ആ കുടുംബം നേരിട്ടയാതനയും അപമാനവും നേരിട്ടറിയാവുന്നതാണ്. മദ്യപാനം മോശമായ സൗഹൃദങ്ങളിലേക്കും അസന്മാര്‍ഗ്ഗികതയിലേക്കും കുടുംബ ഛിദ്രങ്ങളിലേക്കും നീളുന്നു. ഒരു പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ഈയിടെ നടന്ന ചാനല്‍ ചര്‍ച്ചയില്‍ ആരോഗ്യമുള്ള മദ്യം ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാളുകളിലും മദ്യം ലഭ്യമാക്കണമെന്നാണ് സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. സിനിമയ്‌ക്ക് പോകുമ്പോഴും നടക്കാനിറങ്ങുമ്പോഴും റസ്റ്റോറന്റില്‍ ചെല്ലുമ്പോഴും വെള്ളത്തിന് പകരം കുപ്പിയിലടച്ച മദ്യം കുടിക്കട്ടെ! ഇത്തരം ചിന്താഗതികളും അഭിപ്രായപ്രകടനങ്ങളും ഏറ്റവും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.

ഒരു പ്രമുഖ കൗണ്‍സലിംഗ് സെന്റര്‍ ഡയറക്ടര്‍ മഞ്ജുഷ ഇമ്മാനുവല്‍ പറയുന്നതു മദ്യപാനം ഒരു ശീലമല്ല ഒരു അസുഖമാണെന്നാണ്.

മദ്യനിരോധനം എന്നത് പ്രായോഗികമല്ലായിരിക്കാം. മദ്യത്തിനെതിരെയുള്ള ബോധവല്‍ക്കരണം വ്യാപകമാകണം. സ്ത്രീസംഘടനകള്‍ അതിന് മുന്‍കൈ എടുക്കണം. സര്‍ക്കാരും നിയമവ്യവസ്ഥയും കൈകോര്‍ക്കണം. ക്രിയാത്മകതയ്‌ക്ക് മദ്യം വേണമെന്ന് പറയുന്ന കലാകാരന്‍മാരും സംരംഭത്തിന്റെ ഭാഗമാകണം. ”നിര്‍ഭയ” പദ്ധതിയുമായി ബന്ധിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കണം. കുടുംബസദസ്സുകളിലെ മദ്യം വിളമ്പല്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ മുന്‍കൈയെടുക്കണം. ഇടയ്‌ക്കൊരു ‘പെഗ്ഗ്’പൗരുഷത്തിന്റെ പ്രതീകമാണെന്ന പെണ്‍കുട്ടികളുടെ തെറ്റിധാരണ മാറ്റണം. മദ്യപിക്കുന്നവനെ വിവാഹം കഴിക്കില്ലെന്ന് ഓരോ പെണ്‍കുട്ടിയും തീരുമാനിക്കണം. മദ്യം ‘സോഷ്യല്‍ സ്റ്റാറ്റസല്ല, സോഷ്യല്‍ വിപത്ത്’ എന്ന് നാം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഈ സാമൂഹിക സാംസ്‌കാരിക അപചയത്തിനെതിരെ കരുത്തുറ്റ പോരാട്ടവും ചെറുത്തു നില്‍പ്പും വേണം.

സി. വി. സജനി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

India

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

Kerala

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

Kerala

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

ആമ്പല്‍ വസന്തത്തിനൊപ്പം മലരിക്കലില്‍ ത്രിമാന ദൃശ്യാനുഭവങ്ങള്‍ സമ്മാനിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി കേന്ദ്രവും

കേരളം മാറി വി.കെ. ശ്രീരാമാ….കുഴിമന്തിയെന്ന പേര് നിരോധിക്കണം എന്ന വാക്ക് അപ്പാടെ വിഴുങ്ങേണ്ടി വന്നു; ഇപ്പോള്‍ പുലിക്കളിയുടെ പേരിലും മാപ്പ്

എംഎല്‍എയുടെ പേഴ്സണല്‍ സ്റ്റാഫെന്ന വ്യാജേന തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍

ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ലഡാക്ക് ബെഞ്ചിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

കോടതി നടപടികള്‍ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത അഭിഭാഷകന് വിലക്ക്, കോടതിയലക്ഷ്യ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.