ശക്തിയും ജ്ഞാനവും ഉണ്ടെങ്കിലേ സൃഷ്ടി ഉള്ളൂ. ശക്തി ഈശ്വരന്റെ താമസികഭാവമാണ്. അതില്‍ ബോധമില്ല. ജ്ഞാനത്തില്‍ ബോധത്തിന്റെ പ്രകാശമുണ്ടെങ്കിലും അതിനും പൂര്‍ണതയില്ല.
കാരണം; ശക്തിയുടെ സഹായമില്ലാതെ ജ്ഞാനംകൊണ്ട് ഒന്നും സാധ്യമാകില്ല. ബോധമില്ലാത്ത ശക്തി ആരെയും അഹങ്കാരികളാക്കി തീര്‍ക്കും.
അതാണ് അസുരന്‍മാരുടെ പ്രതേ്യകത. ശക്തിയില്‍ ജ്ഞാനംകൂടി കലരുമ്പോള്‍ പൂര്‍ണതായി.
പ്രപഞ്ചത്തിന്റെ ഈ രഹസ്യം കോലമഹര്‍ഷിക്ക് കാലം വെളുപ്പെടുത്തി കൊടുക്കുന്ന അത്ഭുതമാണ് നാം ശ്രവിച്ചത്.
-തഥാതന്‍
















