യേശു മതത്തെപ്പോലും ചോദ്യം ചെയ്തില്ല. വളരെ വിപ്ലവകരമായതൊന്നും തന്നെ അദ്ദേഹം ചെയ്തില്ല. മതത്തെ, ജൂതമതത്തിന്റെ ആത്മസത്തയെ, ഉറപ്പിക്കാന്‍ മാത്രമേ അദ്ദേഹം ശ്രമിച്ചുള്ളൂ. അത്രമാത്രമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം അവരുടെ ദൈവത്തെ ചോദ്യം ചെയ്തില്ല. ഒന്നിനെത്തന്നെയും ചോദ്യം ചെയ്തില്ല. പക്ഷേ, അവിടത്തെ സംസ്കാരം അത്രയ്‌ക്കും സഹിഷ്ണുതാരഹിതമാകയാല്‍ അദ്ദേഹം പീഡിപ്പിക്കപ്പെട്ടു. നോക്കൂ, രണ്ടായിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ഗൗതമബുദ്ധന്‍ ഭാരതത്തിലവതരിച്ചപ്പോള്‍ അദ്ദേഹം ഹൈന്ദവരായ എല്ലാറ്റിനെയും ചോദ്യം ചെയ്തു. അവരുടെ ദൈവങ്ങള്‍-അദ്ദേഹം അവയെയെല്ലാം പരിഹസിച്ചു. അവയെപ്പറ്റി ഫലിതങ്ങള്‍ ചമച്ചു. അപ്പോള്‍ ഹിന്ദുക്കള്‍ പിന്നോക്കം മാറിനിന്നു പറഞ്ഞു. ഇത്രയും ദൈവങ്ങളൊന്നുമില്ല എന്ന് ഞങ്ങള്‍ക്കും അറിയാം, ഇത് പ്രതീകാത്മകം മാത്രമാണ്. ഒരു ദൈവം മാത്രമേ ഉള്ളൂ എന്ന് ഞങ്ങള്‍ക്കറിയാം.
അപ്പോള്‍ ഗൗതമന്‍ ചിരിച്ചിട്ട് പറഞ്ഞു. “ദൈവമില്ല എന്ന് ഞങ്ങള്‍ക്ക് അറിയാം, പക്ഷേ പരമപ്രകൃതിയുമായി ഒന്നുചേരുന്ന ഒരാത്മാവുണ്ട്”. അപ്പോള്‍ ഗൗതമന്‍ പറഞ്ഞു, “ആത്മാവെന്ന് ഒന്നില്ല, നിങ്ങള്‍ അനാത്മാവ് ആകുന്നു. ഈ മതം വിശ്വസിച്ച് എല്ലാറ്റിനെയും അദ്ദേഹം നിഷേധിച്ചിട്ടും ആരും അദ്ദേഹത്തെ കല്ലെറിയുകപോലും ഉണ്ടായില്ല. അവര്‍ അദ്ദേഹത്തെ വാദപ്രതിവാദങ്ങള്‍ക്ക് ക്ഷണിക്കുകയും അദ്ദേഹവുമായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. സംസ്കാരം അത്രമാത്രം പക്വമായിരുന്നതിനാല്‍ ആരും അദ്ദേഹത്തെ ഒന്നു കല്ലെറിയുന്നതിനെപ്പറ്റിപ്പോലും ആലോചിച്ചില്ല.
-സദ്ഗുരു ജഗ്ഗിവാസുദേവ്
















