ലോകത്തിലുള്ള നാനാമതങ്ങളും പരിശോധിച്ചു നോക്കിയാല്‍ അവ രണ്ടുതരമായിക്കാണാം. പ്രമാണഗ്രന്ഥമുള്ളവയും ഇല്ലാത്തവയും ഗ്രന്ഥമുള്ളവയ്‌ക്ക് കൂടുതല്‍ ബലമുണ്ട്. അനുയായികളും അധികമുണ്ട്. ഗ്രന്ഥമില്ലാത്തവ മിക്കതും നശിച്ചുപോയിരിക്കുന്നു. ചുരുക്കം ചില പുതുമതങ്ങള്‍ക്ക് അനുയായികളും വളരെ കുറവാണ്. എന്നാല്‍ എല്ലാറ്റിലും ഒരു സംഗതിയില്‍ അഭിപ്രായത്തിന് ഐക്യം കാണാം. അവ ഉപദേശിക്കുന്ന മതതത്ത്വങ്ങള്‍ ചില വ്യക്തികളുടെ അനുഭവഫലങ്ങളാണ്. ക്രിസ്ത്യാനി നിങ്ങളോടു പറയുന്നു. അയാളുടെ മതത്തില്‍ വിശ്വസിക്കുവാന്‍, ക്രിസ്തുവില്‍ വിശ്വസിക്കാം, ക്രിസ്തു ഈശ്വരാവതാരമാണെന്നു വിശ്വസിക്കാന്‍ ഈശ്വരനിലും ആത്മാവിലും ആത്മാവിന്റെ ഒരു ഉത്കൃഷ്ടഭാവിപദത്തിലും വിശ്വസിക്കാന്‍ അതിനു മതിയായ കാരണമുണ്ടോ എന്നു ചോദിച്ചാല്‍ അതയാളുടെ വിശ്വാസമാണന്നാണുത്തരം.
-സ്വാമി വിവേകാനന്ദന്‍
















