പുതിയ സഹസ്രാബ്ദമല്ല ഇത്? അതേപറ്റി സംസാരിക്കാനുള്ള സമയമായിക്കഴിഞ്ഞു. നമ്മള്‍ ഇന്ന് സംസാരിച്ച് തുടങ്ങിയാല്‍ അടുത്ത സഹസ്രാബ്ദത്തിലെങ്കിലും എന്തെങ്കിലും നടന്നെന്നിരിക്കും. അതേപറ്റി സംസാരിക്കാന്‍ ധൈര്യം കാട്ടിയില്ലെങ്കില്‍ നാം ലോകത്തെ ഈ ദിശയിലേക്കുതന്നെ എന്നെന്നും തള്ളിവിടുകമാത്രമാവും ചെയ്യുക. ഇതേപറ്റി സംസാരിക്കുവാന്‍ ധൈര്യം കാട്ടിയെന്നതല്ലേ ക്രിസ്തുവിനെ കുരിശിലേറ്റാനുള്ള ഒരേ ഒരു കാരണം. വീണ്ടും അതേ രീതിയിലുള്ള കാര്യങ്ങള്‍ മനുഷ്യര്‍ക്ക് സംഭവിക്കും. ഒരുപ്രാവശ്യം നന്നാക്കിക്കഴിഞ്ഞാല്‍ അത് അങ്ങനെ നന്നായിത്തന്നെ ഇരുന്നുകൊള്ളണമെന്നില്ല. ഇല്ല, അതിന് നിരതമായ നന്നാക്കല്‍ ആവശ്യമാണ്. ഒരു യേശുവോ, ഒരു ബുദ്ധനോ പോര. ഒരുപാട് പേര്‍ വേണം. എന്നാല്‍ മാത്രമേ സുബുദ്ധിയോടെ ഈ ലോകത്തെ പരിപാലിക്കുവാന്‍ എന്തെങ്കിലുമൊരു സാദ്ധ്യത ഉളവാകുകയുള്ളൂ. അല്ലെങ്കില്‍ ആളുകള്‍ പരിധിവിടും.
– സദ് ഗുരു ജഗ്ഗി വാസുദേവ
















