Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 494-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2014, 08:43 pm IST
inSamskriti

സചേതനോളയ പിണ്ടോളന്തഃ ക്ഷുരസൂച്യാദികം യഥാ

ബുദ്ധ്യതേ ബുദ്ധ്യതേ തദ്വജ്ജീവോളജ്ഞസ്ത്രിജഗദ്ഭ്രമം

വസിഷ്ഠന്‍ തുടര്‍ന്നു: ഈ ലോകം പ്രപഞ്ചാകാശത്തില്‍ ഉയര്‍ന്നു വന്നു എന്ന്‌ കണക്കാക്കിയാല്‍ത്തന്നെ അതില്‍ താമസിക്കുന്നവര്‍ക്ക്‌ അത്‌ അനുഭവവേദ്യമാവുകയില്ല. കാരണം ഒരു വഞ്ചിയില്‍ യാത്രചെയ്യുന്നവര്‍ വഞ്ചിയോടൊപ്പം നീങ്ങുകയാണല്ലോ ? വഞ്ചിയില്‍ ഇല്ലാത്തവര്‍ക്കേ അതിന്റെ ചലനം കാണാന്‍ കഴിയൂ.

കരവിരുതും ഭാവനയും ഉള്ള കലാകാരന്‍ കാന്‍വാസിലോ കല്ലിലോ രചിക്കുന്ന ദൃശ്യങ്ങളില്‍ ദൂരത്തിന്റെ, ആഴത്തിന്റെ, പ്രതീതി യഥാതഥമായി ആവിഷ്കരിക്കുന്നത്പോലെ അണുസൂക്ഷ്മ ഘടകങ്ങള്‍ക്കുള്ളില്‍ മനസ്സ്‌ അപരിമേയമായ ദൂരത്തെ ഉള്‍ക്കൊള്ളുന്നു. വസ്തുക്കളുടെ വലുപ്പത്തെപ്പറ്റിയുള്ള വിവക്ഷകള്‍ പലപ്പോഴും വികലമായിത്തീരാറുമുണ്ട്‌. അതുപോലെ ഈ ലോകത്തെയും മറുലോകങ്ങളെ സംബന്ധിച്ചുമുള്ള അനുഭവം ഉണ്ടെന്ന്‌ തോന്നുമെങ്കിലും അവ വാസ്തവത്തില്‍ മിഥ്യയാണ്‌.

ഇവയില്‍ നിന്നെല്ലാം ഉടലെടുക്കുന്ന തെറ്റിദ്ധാരണയാണ്‌ ‘ഇതെനിക്കഭികാമ്യം’, ‘ഇതെനിക്ക്‌ ഹിതമല്ല’ മുതലായ ചിന്തകള്‍. ചൈതന്യവാനായ ഒരു ജീവി തന്റെ അവയവങ്ങളുടെ അസ്തിത്വം തിരിച്ചറിയുന്നത്‌ അതിന്റെയുള്ളിലെ സഹജബുദ്ധിയില്‍ നിന്നുമാണ്‌. അതുപോലെ വിശ്വജീവന്‍ വൈവിദ്ധ്യതയെ തിരിച്ചറിയുന്നത്‌ സ്വയമേവയാണ്‌. അനന്താവബോധം അജമാണ്‌, അവിച്ഛിന്നമാണ്‌. ലോകങ്ങളെല്ലാം അതിന്റെ അവയവങ്ങള്‍ എന്നപോലെയാണ്‌ വര്‍ത്തിക്കുന്നത്‌.

ചൈതന്യമുള്ള ഒരു ഇരുമ്പു ഗോളം സ്വയം തന്നില്‍നിന്നുണ്ടാക്കാവുന്ന കത്തി, സൂചി മുതലായവകളുടെ സാധ്യത ഭാവനചെയ്യുകയാണെങ്കില്‍ എങ്ങനെയാണോ, അതുപോലെ വെറും ഭ്രമക്കാഴ്‌ച്ചമാത്രമാണെങ്കിലും ജീവന്‍ തന്നില്‍ മൂന്നുലോകങ്ങളെയും കാണുകയും അനുഭവിക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ ചൈതന്യരഹിതമായ വിത്തില്‍ ഒരു സാധ്യതാസാന്നിദ്ധ്യമായി ശിഖരങ്ങളും ഇലകളും കായ്‌കളും നിറഞ്ഞ മരമുണ്ട്‌. എന്നാല്‍ അവയൊന്നും യഥാര്‍ഥത്തില്‍ ഉള്ളവയല്ല. അതുപോലെ എല്ലാ ലോകങ്ങളും ബ്രഹ്മത്തില്‍ നിലകൊള്ളുന്നു. സചേതനമെന്നോ അചേതനമെന്നോ കണക്കാക്കിയാലും അവ വ്യതിരിക്തമായ വസ്തുക്കളായി ‘ഉണ്ടെന്നു’ പറയാന്‍ വയ്യ. കണ്ണാടിയില്‍ പ്രതിഫലിച്ച നഗരം കണ്ടാലും കണ്ടില്ലെങ്കിലും നാം ആ പ്രതിഫലനം ഉള്ളതാണെന്നോ ഇല്ലാത്തതാണെന്നോ പറഞ്ഞാലും യാതൊരു വ്യത്യാസവുമില്ല. മൂന്നു ലോകങ്ങളും ബ്രഹ്മവും തമ്മിലുള്ള ബന്ധം ഇതുപോലെയത്രേ.

ലോകമെന്നു പറയുന്നത്‌ കാലദേശങ്ങളും ആകാശവും ചലനവും അസ്തിത്വവും ആണ്‌. അഹംകാരം എന്നുപറയുന്നത്‌ അതിനെത്തന്നെയാണ്‌. കാരണം അവ പരസ്പരപരാധീനരാണ്‌. സ്വയം മാറ്റങ്ങള്‍ക്ക്‌ വിധേയമാകാതെയിരിക്കുന്നുവെങ്കിലും ലോകമായി കാണപ്പെടുന്നത്‌ പരമാത്മാവ്‌ തന്നെയാണ്‌. ഒരു പ്രത്യേക സമയത്തും ദേശത്തും ലോകത്തെ നാം സങ്കല്‍പ്പിക്കുകയാണ്‌. മനസ്സില്‍ ഇക്കാണായ വ്യത്യാസങ്ങളെല്ലാം ധാരണകളായി ഉയരുകയാണ്‌. മനസ്സ്‌ ബോധം തന്നെയാണ്‌. അതുകൊണ്ട്‌ ദൃശ്യം സത്യമല്ല. അത്‌ അസത്താണ്‌.

സങ്കല്‍പ്പം, വാസനകള്‍, ജീവന്‍, ഇവയ്‌ക്കൊന്നും അനന്തമായ അവബോധത്തില്‍ നിന്നും വ്യത്യാസമില്ല. അനുഭവിക്കുന്നുവെങ്കിലും അവ അസത്തു തന്നെയാണ്‌. അനന്താവബോധം ഒഴികെ എല്ലാം അസത്താണ്‌.

അസത്തായ ധാരണകളുടെ അവസാനമാണ്‌ മോക്ഷം. എങ്കിലും ഈ ലോകം കാറ്റില്‍ അങ്ങുമിങ്ങും ചാഞ്ചാടുകയാണ്‌ എന്നു പറയുകയും വയ്യ. ഇതെല്ലാം മിഥ്യാധാരണകളാണ്‌. അതിന്റെയെല്ലാം അടിസ്ഥാനമായ അനന്താവബോധം മാത്രമാണ്‌ സത്യം.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.