Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മോദി ഉയരങ്ങളിലേക്ക്‌ വടനഗര്‍ ചരിത്രത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2014, 06:09 pm IST
in Varadyam

പഴയ ഇന്ദ്രപ്രസ്ഥത്തില്‍ മോദി പുതിയ ഭരണചക്രത്തിന്റെ നിയന്ത്രണം കയ്യേല്‍ക്കുമ്പോള്‍ അദ്ദേഹം പിറന്നുവീണ വീടും നാടും ചരിത്രത്തിലേക്കു കടന്നിരിക്കുകയാണ്‌. ജന്മഭൂമി ന്യൂസ്‌ എഡിറ്റര്‍ പി. ശ്രീകുമാര്‍ എഴുതുന്നു.

ഗുജറാത്തിലെ വോട്ടെടുപ്പിന്‌ രണ്ടു ദിവസം മുന്‍പ്‌ കണ്ടപ്പോള്‍ വടനഗറിലെ പൗരാണികമായ ഹടേശ്വര്‍ ശിവക്ഷേത്രം മുഖ്യ പുരോഹിതന്‍ ശൈലേഷ്‌ പാണ്ഡ്യ പറഞ്ഞു. എട്ടു മാസം മുന്‍പാണ്‌ മോദിഭായി ക്ഷേത്രത്തിലെത്തിയത്‌. ഇനി എത്തുക പ്രധാനമന്ത്രിയായിട്ടാകും. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്‌ ഞങ്ങളെല്ലാവരും. സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തെ സൈന്ധവ നാഗരികതയുടെ കാലം മുതലുള്ള കഥകള്‍ പറയുന്ന വടനഗറിന്റെ എല്ലാമെല്ലാമായ നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുന്നു. ഇനി അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്കുള്ള വരവ്‌ ആഘോഷമാക്കാനുള്ള കാത്തിരിപ്പിലാണ്‌ പൗരാണിക ഭാരതത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രവേശനകവാടമായ വടനഗര്‍.

വടനഗറിന്റെ ഐശ്വര്യമാണ്‌ ഹടേശ്വര്‍ ശിവക്ഷേത്രം. സ്വയംഭൂവായ ശിവലിംഗം. മൂന്ന്‌ മകുടങ്ങളെ തലയിലേറ്റി നില്‍ക്കുന്ന ഉയര്‍ന്ന ക്ഷേത്രമതിലുകള്‍. നൂറ്റാണ്ടിന്റെ പഴക്കം പറയാതെ തന്നെ വ്യക്തമാകുന്ന ശില്‍പം വൈദഗ്ധ്യം. എട്ട്‌ മാസം മുന്‍പ്‌ ക്ഷേത്രത്തിലെത്തിയ മോദി ശ്രീകോവിലിനുള്ളില്‍ കയറി പൂജ ചെയ്തിരുന്നു. സാധാരണ പൂജാരിമാര്‍ മാത്രമേ ശ്രീകോവിലിനുള്ളില്‍ കയറി പൂജ ചെയ്യാറുള്ളൂ. മോദിക്ക്‌ പ്രത്യേക പരിഗണന നല്‍കി ശിവലിംഗത്തില്‍ തൊട്ടു വന്ദിച്ച്‌ ആരതി നടത്താന്‍ അനുവദിക്കുകയായിരുന്നു. ഇതെകുറിച്ച്‌ ചോദിച്ചപ്പോള്‍ മോദിഭായിക്ക്‌ പൂജചെയ്യാന്‍ കഴിയില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ്‌ കഴിയുന്നത്‌ എന്നായിരുന്നു മുഖ്യ പുരോഹിതന്‍ ശൈലേഷ്‌ പാണ്ഡ്യയുടെ മറുചോദ്യം. പ്രധാനമന്ത്രിയായി മോദി പൂജചെയ്യാനെത്തുന്നത്‌ കാത്തിരിക്കുകയാണ്‌ ശൈലേഷ്‌ പാണ്ഡ്യ.

തെരഞ്ഞെടുപ്പ്‌ റിപ്പോര്‍ട്ടിംഗിനായി ഗുജറാത്തിലെത്തിയപ്പോള്‍ തീര്‍ച്ചയായും പോകണമെന്ന്‌ നിശ്്ചയിച്ച സ്ഥലമാണ്‌ വടനഗര്‍. നരേന്ദ്ര മോദി എന്ന നവഭാരത നായകന്‌ ജന്മം നല്‍കിയതിലൂടെ ചരിത്രത്തിലിടം നേടിയ,സംസ്ക്കാരത്തിന്റെ കളിത്തൊട്ടിലായ വടനഗര്‍. വട നഗറില്‍ പോകുന്നതിനെക്കുറിച്ച്‌ പറഞ്ഞപ്പോളൊക്കെ പലരും നിരുത്സാഹപ്പെടുത്തി. മോദിയുടെ പഴയ വീടവിടെയില്ല, ബന്ധുക്കളാരും അവിടില്ല. ചായക്കടയും അടച്ചിട്ടിരിക്കുകയാണ്‌. എന്നൊക്കെയായിരുന്നു മറുപടി. മാത്രമല്ല വടനഗര്‍ക്കാര്‍ക്ക്‌ മാധ്യമങ്ങളോടിപ്പോള്‍ ദേഷ്യവുമാണ്‌. ചാനലുകളും പത്രങ്ങളുമൊക്കെ എത്തി വിവരങ്ങള്‍ ശേഖരിച്ച ശേഷം അതെല്ലാം മോദിക്കെതിരായി ഉപയോഗിക്കുന്നതിലായിരുന്നു ദേഷ്യം. ഇതൊക്കെ ഏറെക്കുറെ സത്യവുമായിരുന്നു. ജന്മഭൂമി പത്രത്തിന്റെ നിലപാട്‌ ബോധ്യപ്പെടുത്തിയപ്പോള്‍, മോദിക്കൊപ്പം ആര്‍എസ്‌എസ്‌ ശാഖയില്‍ പോയിരുന്ന ആളും ഇപ്പോള്‍ ജില്ലാ ബൗദ്ധിക്‌ പ്രമുഖുമായ ഭരത്‌ നരോദ്‌ ദാസിന്റെ സേവനം ലഭ്യമായി. മാധ്യമങ്ങള്‍ കാണിക്കുന്നതല്ല യഥാര്‍ത്ഥത്തില്‍ മോദി പിറന്ന വീട്‌ എന്നതും റയില്‍വേസ്റ്റേഷനിലെ ചായക്കടയായിരുന്നില്ല മോദിയുടെ അച്ഛന്റെ യഥാര്‍ത്ഥ കടയെന്നുമൊക്കെയുള്ള വേറിട്ട വിവരങ്ങള്‍ കിട്ടാന്‍ നരോദ്‌ ദാസിന്റെ സേവനം സഹായകമായി.

മോദി ചെറുപ്പത്തില്‍ താമസിച്ചിരുന്ന വിട്ടില്‍ ഇന്ന്‌ ഒരു ഠാക്കൂര്‍ കുടുംബമാണ്‌ താമസിക്കുന്നത്‌. മോദിയുടെ കുടുംബം അവര്‍ക്ക്‌ വീടു വില്‍ക്കുകയായിരുന്നു.
മാധ്യമങ്ങള്‍ ഈ വീടാണ്‌ മോദിയുടെ വീടായി കാണിക്കുന്നത്‌. യഥാര്‍ത്തത്തില്‍ മോദി ജനിച്ച വിട്‌ അതല്ല. മാധ്യമങ്ങളെയൊന്നും അങ്ങോട്ടു കൊണ്ടുപോകാറില്ല. ആ വീടു കാട്ടിത്തരാം എന്നു പറഞ്ഞു നരോദ്‌ ദാസ്‌ വടനഗറിന്റെ ഇടവഴികളിലൂടെ കൂട്ടിക്കൊണ്ടുപോയി. പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും ശേഷിപ്പുകള്‍ കണ്ടുകൊണ്ടുള്ള നടത്തം നിന്നത്‌ മണ്ണുകൊണ്ടുള്ള തനി പഴഞ്ചന്‍ വിടിന്റെ മുന്നില്‍. മാറാലെപോലെ മെത്തകളും പുതപ്പുകളും വിടിന്റെ മട്ടുപ്പാവില്‍ ഉണങ്ങാനിട്ടിട്ടുണ്ട്‌. വെള്ള പൂശിയതെങ്കിലും കരിയും ചെളിയും പിടിച്ച്‌ വൃത്തിയില്ലാതെ കിടക്കുന്ന വീട്‌. മോദി ജനിച്ചു വീണതിവിടെയാണ്‌. മോദിയുടെ ജന്മവീട്‌. ഇതു പിന്നീട്‌ വിറ്റു.

വടനഗര്‍ റയില്‍വേ സ്റ്റേഷനില്‍ മോദി ചായവിറ്റിരുന്ന കട ചരിത്ര സ്മാരകം പോലെ ഇപ്പോഴുമുണ്ട്‌. അടഞ്ഞുകിടക്കുകയാണെന്നു മാത്രം. റയില്‍വേ പ്രവേശനകവാടത്തിനു മുന്നിലെ ചെറിയ ഇരുമ്പുകടയായിരുന്നു ശരിക്കും മോദിയുടെ അച്ഛനുണ്ടായിരുന്നത്‌. ചായ ഉണ്ടാക്കുന്നത്‌ ഈ കടയിയാണ്‌. ട്രയിന്‍ വരുമ്പോള്‍ മാത്രം സ്റ്റേഷനുള്ളിലെ കടയിലേക്ക്‌ ചായകൊണ്ടുപോകുകയായിരുന്നു. ഇരിമ്പുകട ഇപ്പോള്‍ വേറൊരാളാണ്‌ നടത്തുന്നത്‌.
തൊട്ടടുത്തുതന്നെയാണ്‌ മോദി ഹൈസ്ക്കൂള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയ ഭഗവത്‌ ആചാര്യ നാരായണാചാര്യ സ്കൂള്‍. മോദി നാടകം കളിച്ച വേദിയും 10 ക്ലാസ്‌ പഠിച്ചമുറിയുമൊക്കെ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വടനഗറിനെ ജലസമൃദ്ധമാക്കുന്ന ശര്‍മിഷ്ഠ തടാകക്കരയില്‍ മോദി കുട്ടിക്കാലത്ത അധിക സമയം ചെലവിട്ട ഗ്രന്ഥശാല സജീവതയോടെ ഇപ്പോളുമുണ്ട്‌. ചീങ്കണ്ണികളുള്ള തടാകത്തിനു മധ്യത്തില്‍ ചെറിയൊരു സ്തൂപവും ഉള്ളില്‍ സരസ്വതി വിഗ്രഹവും. സ്പൂത്തിനു മുകളില്‍ കാവി പതാക പാറുന്നു. ചെറുപ്പകാലത്ത്‌ മോദി സ്ഥിരമായി നീന്തികടക്കുമായിരുന്ന തടാകം. തടാകത്തിന്റെ പടിഞ്ഞാറെക്കരയില്‍ ഏതോരാജാവ്‌ വിജയം വെട്ടിപ്പിടിച്ചതിന്റെ സ്മാരകം കാണാം. 40 അടി ഉയരമുള്ള മണല്‍ കല്ലുകൊണ്ട്‌ നിര്‍മ്മിച്ച കമാനത്തോടുകൂടിയ സ്തൂപമാണിത്‌.

ആറ്‌ രാജ വംശങ്ങള്‍ നാലായിരത്തിലധികം വര്‍ഷങ്ങള്‍ ഭരിച്ച പ്രദേശമാണ്‌ വടനഗര്‍. എണ്ണമറ്റ പടയോട്ടങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ച ഭൂമി. അനാദിയായ ചരിത്രവും അനാദൃശ്യമായ സാംസ്ക്കാരപൈതൃകവും പേറുന്ന, ജ്വലിക്കുന്ന അത്മാഭിമാനവും അത്മീയമായ വിശുദ്ധിയും ഇഴപാകിനില്‍ക്കുന്ന ഒരു നാട്‌. ഇവിടെ പിറന്ന സാധാരണക്കാരനില്‍ സാധാരണക്കാരനായ ഒരാള്‍ ഭാരതരാജ്യത്തിന്റെ ‘ചെങ്കോലും കിരീടവും’ അണിയുന്നതിലൂടെ പുതുചരിത്രം കുറിക്കുകയാണ്‌ ഗുജറാത്തിലെ ഏറ്റവും പഴയ ആധുനിക നഗരം എന്ന വിശേഷണം പേറുന്ന വടനഗര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

Kerala

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

Kerala

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

പുതിയ വാര്‍ത്തകള്‍

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.