യൂറോപ്പ് രാഷ്‌ട്രീയ നേതാക്കന്മാരെയും മഹാശാസ്ത്രജ്ഞന്മാരെയും ഉത്പാദിപ്പിക്കുംപോലെ ഏഷ്യ അധ്യാത്മശൂരന്മാരെ പ്രസവിക്കുന്നു.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാശ്ചാത്യപ്രഭാവം ഭാരതത്തില്‍ പ്രവഹിക്കാന്‍ തുടങ്ങിയപ്പോള്‍ പാശ്ചാത്യ പരാക്രമകാരികള്‍ കയ്യില്‍ കരവാളുമായി ആര്‍ഷസന്താനങ്ങള്‍ കാടരെന്നും കിനാവുകാണികളെന്നും അവരുടെ മതമെല്ലാം കെട്ടുകഥകളെന്നും അവര്‍ നാളിതുവരെ നേടാന്‍ യത്നിച്ച പരമേശ്വരനും ആത്മാവും വെറും പടുഭാഷണങ്ങളാണെന്നും അനേകായിരം വര്‍ഷത്തെ പ്രയത്നങ്ങള്‍, യുഗങ്ങളായി ചെയ്തുവന്ന നിരന്തര ത്യാഗം, എല്ലാം പാഴായിപ്പോയെന്നും തെളിയിച്ചുകൊടുക്കാന്‍ വന്നുകയറിയപ്പോള്‍ തങ്ങളുടെ ഇന്നേവരെയുള്ള ദേശീയജീവിതം വിഫലമായോ എന്ന്, പാശ്ചാത്യപരിപാടിയനുസരിച്ച് തങ്ങള്‍ വീണ്ടും തുടങ്ങണമോ എന്ന്, തങ്ങളുടെ പുരാണങ്ങളെല്ലാം വലിച്ചുകീറി തത്ത്വശാസ്ത്രങ്ങളെല്ലാം ചുട്ടെരിച്ച് ആചാര്യന്മാരെയെല്ലാം തച്ചോടിച്ച് കോവിലുകളെല്ലാം അടിച്ചുടച്ചുകളയണമോ എന്നീ വക പ്രശ്നശതങ്ങള്‍ കലാശാലകളിലെ യുവജനങ്ങളുടെ ഇടയില്‍ പ്രക്ഷോഭമുളവാക്കി.
സ്വാമി വിവേകാനന്ദന്‍
















