Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 493-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2014, 09:29 pm IST
in Samskriti

ഖവാതേന്തര്‍മൃതപ്രാണാ: പ്രാണാനാമന്തരേ മനഃ

മനസോന്തര്‍ജഗദ്‌വിദ്ധി തിലേ തൈലമിവ സ്ഥിതം

വസിഷ്ഠന്‍ തുടര്‍ന്നു: അഹംകാരം അസത്താണെന്ന്‌ തിരിച്ചറിയുന്നതോടെ സുഖം, ദുഃഖം, നന്മ, തിന്മ എന്നിത്യാദി ഫലങ്ങളെല്ലാം കായ്‌ക്കുന്ന മഹത്തായ സൃഷ്ടിവൃക്ഷം ഇല്ലാതെയാകുന്നു. അഹം എന്നത്‌ സത്യമല്ലെന്ന അറിവില്‍ സമതാഭാവത്തോടെ നിലകൊള്ളുന്നവന്‍ ദുഖിക്കുന്നില്ല.

അഹംകാരം എന്ന തെറ്റിദ്ധാരണയെ ആത്മജ്ഞാനം നിരാകരിക്കുമ്പോള്‍ അതുവരെ തികച്ചും സത്തയാണെന്ന്‌ ഉറച്ചിരുന്ന അഹം എവിടെപ്പോയി മറയുന്നു എന്നറിയില്ല. അതുപോലെതന്നെ ഈ ദേഹത്തെ കൊണ്ട്‌ നടന്നിരുന്ന പ്രാണശക്തിയും എങ്ങോട്ടാണ്‌ പോയി മറയുന്നതെന്ന്‌ ആര്‍ക്കും അറിയില്ല. ദേഹമാകുന്ന ഇല അഹംകാരമെന്ന ഈര്‍പ്പത്തെ മണ്ണില്‍ നിന്നും വലിച്ചെടുക്കുമെങ്കിലും ആത്മജ്ഞാനമാകുന്ന സൂര്യന്‍ അതിനെ ബാഷ്പീകരിച്ച്‌ ബ്രഹ്മമെന്ന അതിസൂക്ഷ്മ ജലബാഷ്പകണികകളാക്കി മാറ്റുന്നു.

ആത്മജ്ഞാനത്തിന്റെ അഭാവത്തില്‍ അഹംകാരത്തിന്റെ ബീജം കണ്ണിമചിമ്മുന്ന സമയംകൊണ്ട്‌ വലിയൊരു വടവൃക്ഷമായി അസംഖ്യം ശിഖരങ്ങളും ഇലകളും പൂക്കളും കായ്‌കളുമായി വളര്‍ന്നു പന്തലിക്കുന്നു.

സൃഷ്ടിജാലം മുഴുവനും അഹംകാരത്തില്‍ അടങ്ങിയിരിക്കുന്നതായി അറിഞ്ഞവരാണ്‌ ജ്ഞാനികള്‍. മരണത്തിനുപോലും ഇതിനൊരവസാനം ഉണ്ടാക്കാന്‍ കഴിയില്ല. ഒരു വിഷയത്തിലുള്ള സത്ത മറ്റൊന്നിലേയ്‌ക്ക്‌ സംക്രമിക്കുന്നതാണ്‌ മരണം. നിന്റെ ദൃഷ്ടിക്ക്‌ മുന്നിലുള്ള എണ്ണമറ്റസൃഷ്ടിജാലങ്ങളെ നോക്കൂ. ആ ജീവികള്‍ക്കുള്ളില്‍ നിലകൊള്ളുന്ന എണ്ണമറ്റ മറ്റുജീവികളെയും കാണൂ.

ജീവശക്തിയായ പ്രാണനില്‍ മനസ്സുണ്ട്‌. ലോകം മനസ്സിലാണ്‌ നിലനില്‍ക്കുന്നത്‌. മരണസമയത്ത്‌ ഈ പ്രാണന്‍ ദേഹത്തെ വിട്ട്‌ ആകാശത്തിലെത്തുന്നു. അവിടെ പ്രാണന്‍ അങ്ങുമിങ്ങും പാറിപ്പറന്നു നടക്കുന്നു. പ്രാണനുകള്‍ അതാതിന്റെ ലോകങ്ങള്‍ ഉള്ളില്‍ ഒളിപ്പിച്ച്‌ ആകാശം മുഴുവനും നിറഞ്ഞു നില്‍ക്കുന്നതും കാണൂ. എന്റെ അകക്കണ്ണുകൊണ്ട്‌ അവയെ എനിക്കിപ്പോള്‍ ഇവിടെ കാണാം.

‘മരിച്ചു മണ്ണടിഞ്ഞവരുടെ പ്രാണനുകള്‍ ആകാശം നിറഞ്ഞിരിക്കുന്നു. ആ പ്രാണനുകളില്‍ എല്ലാം മനസ്സുണ്ട്‌. ആ മനസ്സുകളിലാണ്‌ എള്ളില്‍ എണ്ണയെന്നപോലെ ലോകങ്ങള്‍ നിലകൊള്ളുന്നത്‌.’

പ്രാണന്‍ ആകാശത്ത്‌ കാറ്റിലാടി നടക്കുന്നതുപോലെ ഈ മനസ്സുകളിലാണ്‌ ലോകങ്ങള്‍ ചാഞ്ചാടുന്നത്‌. പൂക്കളിലെ പൂമണം കാറ്റില്‍ പടരുന്നത്‌ പോലെയാണത്‌. രാമാ, മേധാശക്തിയാകുന്ന അകക്കണ്ണുകൊണ്ട്‌ മാത്രമേ ഇത്‌ കാണാനാകൂ. ഭ്തീകമായ കണ്ണുകള്‍ക്ക്‌ അവ ദൃശ്യമല്ല.

ഈ ലോകങ്ങള്‍ എല്ലായിടത്തും ഇപ്പോഴും ഉണ്ട്‌. ധാരണകളുടെ സഹജസത്തയാകയാല്‍ അവ ആകാശത്തേക്കാള്‍ സൂക്ഷമതരമാണ്‌. വാസ്തവത്തില്‍ അവ ആകാശത്ത്‌ ഒരിടത്തുന്നിന്നു മറ്റൊരിടത്തേയ്‌ക്ക്‌ ചലിക്കുകയോ ചാഞ്ചാടുകയോ ചെയ്യുന്നില്ല. എന്നാല്‍ പ്രാണമനോധാരണാ സംഘാതമായ ജീവനെ സംബന്ധിച്ചിടത്തോളം അത്‌ സൃഷ്ടിക്കുന്ന ലോകം തികച്ചും യഥാതഥമാണ്‌. കാരണം സൃഷ്ടിയെന്ന സത്തയെപ്പറ്റി, അതിന്റെ വാസ്തവികതയെപ്പറ്റി ജീവന്‍ സുദൃഢമായി വിശ്വസിക്കുന്നു.

നല്ല കുത്തൊഴുക്കുള്ള നദിയുടെ കരയിലെ വസ്തുക്കള്‍ മരങ്ങളും മറ്റും ജലത്തില്‍ പ്രതിബിംബിക്കുമ്പോള്‍ ആ വസ്തുക്കള്‍ വളഞ്ഞു വക്രിച്ചതായി തോന്നുന്നു. അത്‌ വെറും തോന്നല്‍ മാത്രമാണ്‌. എന്നാല്‍ ആത്മാവില്‍, അനന്തമായ അവബോധത്തില്‍ അത്തരം ചലനങ്ങള്‍ ഒന്നുമില്ല. ഒരു കുടം ഒരിടത്തുനിന്നു മറ്റൊരിടത്തേയ്‌ക്ക്‌ മാറ്റുമ്പോള്‍ ആ കുടത്തിലെ ആകാശം മാറുന്നില്ല. അതുപോലെ ലോകമെന്ന കാഴ്ച കാണപ്പെടുന്നത്‌ ഉണ്മയെപ്പറ്റിയുള്ള വിഭ്രമാത്മകചിന്തകളാല്‍ ആണ്‌. സത്യത്തില്‍ ബ്രഹ്മം മാത്രമേയുള്ളൂ. അതിനെ സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.