Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 491 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2014, 07:35 pm IST
in Samskriti

ഇതി മായേയമാദീര്‍ഘാ പ്രസൃതാ പ്രത്യയോന്‍മുഖീ

സത്യാവലോകമാത്രാതി വിലയൈകവിലാസിനീ

ഭൂശുണ്ടന്‍ തുടര്‍ന്നു: ആ കുടുംബപരമ്പരയിലെ ഒരാള്‍ സ്വര്‍ഗ്ഗത്തിന്റെ രാജാവായപ്പോള്‍ ജനനമരണചക്രത്തിന്‌ ഒരറുതിവേണമെന്ന്‌ നിശ്ചയിച്ച്‌ അതിനായി പരിശ്രമം ചെയ്യാനുറച്ചു. ദേവഗുരുവായ ബൃഹസ്പതിയില്‍ നിന്നും അദ്ദേഹം അതിനായുള്ള വിദ്യയും അഭ്യസിച്ചു. അനിച്ഛാപൂര്‍വ്വം വന്നുചേര്‍ന്ന അവസരങ്ങളെല്ലാം ഉചിതമായിത്തന്നെ ഉപയോഗിച്ച്‌ അദ്ദേഹം കാലം കഴിച്ചു. യാഗകര്‍മ്മങ്ങള്‍ ചെയ്തു, അസുരന്മാരുമായി രണത്തിലെര്‍പ്പെട്ടു.

അങ്ങിനെയിരിക്കെ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരാഗ്രഹം ഉടലെടുത്തു. ‘പരബ്രഹ്മത്തിന്റെ പൊരുള്‍ എന്തെന്ന്‌ എനിക്കറിയണം.’ എന്ന്‌ നിനച്ച്‌ അദ്ദേഹം സുദീര്‍ഘമായ ധ്യാനത്തില്‍ ആമഗ്നനായി. സ്വയം ഏകാന്തതയില്‍ അഭിരമിച്ച്‌ പ്രശാന്തിയില്‍ അദ്ദേഹം നിലകൊണ്ടു. അപ്പോള്‍ അദ്ദേഹം പരബ്രഹ്മത്തെ ‘കണ്ടു’. സര്‍വ്വശക്തനും, സര്‍വ്വവ്യാപിയും, എല്ലായിടവും നിറഞ്ഞുവിളങ്ങുന്നതും എല്ലാറ്റിന്റെയും സത്തയുമായ പരബ്രഹ്മത്തിന്റെതാണ്‌ എല്ലാ കൈകാലുകളും, കണ്ണുകളും മുഖങ്ങളും തലകളും.

ഇന്ദ്രിയാതീതമാണെങ്കിലും അതിന്റെ സത്ത ബ്രഹ്മമാണ്‌. യാതൊന്നിനോടും ആസക്തിയില്ലെങ്കിലും എല്ലാറ്റിനെയും താങ്ങി നിര്‍ത്തുന്നത്‌ ബ്രഹ്മമാണ്‌. സ്വയം സ്വതന്ത്രമാണെങ്കിലും സകല ഗുണങ്ങളും അതില്‍ നിലകൊള്ളുന്നു. സകലചരാചരങ്ങളിലും അകത്തും പുറത്തും, അടുത്തും ദൂരെയും, നിലകൊള്ളുന്ന ബ്രഹ്മം അതീവ സൂക്ഷ്മമായതിനാല്‍ അറിവുകള്‍ക്ക്‌ അതീതമാണ്‌.

ബ്രഹ്മമാണ്‌ സൂര്യചന്ദ്രന്മാര്‍, എല്ലായിടത്തുമുള്ള ഭൂമിഘടകം, പര്‍വ്വതങ്ങളുടെയും സമുദ്രങ്ങളുടെയും സത്ത. ഈ സൃഷ്ടിയുടെയുടെയും വിശ്വത്തിന്റെയും സ്വഭാവം ബ്രഹ്മമാണ്‌. സര്‍വ്വ സ്വതന്ത്രമാണത്‌. എന്നാല്‍ ആദി ബോധവുമാണ്‌. എല്ലാമെല്ലാമാണെങ്കിലും ഇതൊന്നും ബ്രഹ്മമല്ല.

ആ രാജാവ്‌ (ഇപ്പോഴത്തെ ഇന്ദ്രന്‍) ബ്രഹ്മത്തെ കുടത്തിലും മരത്തിലും തുണിയിലും കുരങ്ങനിലും, മനുഷ്യനിലും ആകാശത്തും മലയിലും ജലത്തിലും അഗ്നിയിലും വായുവിലും വൈവിദ്ധ്യമാര്‍ന്ന പ്രഭാവിശേഷങ്ങളോടെ ദര്‍ശിച്ചു. ലോകമെന്ന ഈ കാഴ്ചയുടെ പിന്നിലുള്ള സത്ത അദ്ദേഹമങ്ങിനെ സാക്ഷാത്ക്കരിച്ചു. അങ്ങിനെ തന്റെ നിത്യനിര്‍മലബോധത്തില്‍ ബ്രഹ്മത്തെ ധ്യാനിച്ച്‌ അദ്ദേഹം നിലകൊണ്ടു. ഇന്ദ്രന്റെ ചക്രവര്‍ത്തിപദമെന്നത്‌ ബ്രഹ്മമല്ലാതെ മറ്റൊന്നുമല്ല എന്നു തിരിച്ചറിഞ്ഞ അദ്ദേഹം വിശ്വത്തെ നന്നായി ഭരിച്ചു.

പരമാണുവിന്റെ ഉള്ളില്‍ നിലകൊണ്ടു വിശ്വം ഭരിച്ച ഈ ഇന്ദ്രനെപ്പോലെ എണ്ണമറ്റ ഇന്ദ്രന്മാരും വിശ്വങ്ങളും ഉണ്ട്‌. വിഷയപ്രതീതികളായ ലോകത്തെ സത്യമായി കാണുന്നിടത്തോളം ലോകമെന്ന കാഴ്ച തുടരുകതന്നെചെയ്യും.

‘മായ (ലോകമെന്ന വിക്ഷേപം) സത്യത്തെ സാക്ഷാത്ക്കരിക്കുന്നതുവരെ തുടര്‍ന്നുകൊണ്ടിരിക്കും. സത്യസാക്ഷാത്ക്കരത്തില്‍ മാത്രമേ മായ അപ്രത്യക്ഷമാവൂ.’ ഈ മായയുടെ വിലാസങ്ങള്‍ എപ്പോഴൊക്കെയാണോ എവിടെയാണോ വികലമാവുന്നത്‌, അപ്പോള്‍ അതെല്ലാം അഹംഭാവത്തിന്റെ സാന്നിദ്ധ്യത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. അഹം ഭാവത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ വെളിച്ചത്തിലെ മായ അപ്രത്യക്ഷമാവുന്നു.

അനന്താവബോധം എല്ലാത്തരം വിഷയവിഷയീ വിഭജനങ്ങള്‍ക്കും അതീതമാണ്‌. അതിസ്ഥൂലങ്ങളായ പദാര്‍ഥങ്ങള്‍ മുതല്‍ അതിസൂക്ഷ്മാണുക്കള്‍വരെ അത്‌ ശുദ്ധമായ നിശ്ശൂന്യതയാണ്‌. ബ്രഹ്മം അനന്തമായ, ഉപാധികളില്ലാത്ത ബോധം മാത്രമാകുന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

Kerala

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

ഡാര്‍ജിലിങ് ജില്ലയിലെ കുര്‍സിയോങ്ങില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിസംബോധന ചെയ്യുന്നു
India

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗൂര്‍ഖാ പ്രശ്‌നം പരിഹരിക്കും: അമിത് ഷാ

പരസ്യ പ്രചരണത്തിന്റെ അവസാന ദിനമായ ഇന്നലെ തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ നടന്ന പൊതുയോഗത്തില്‍
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസാരിക്കുന്നു
India

പരസ്യ പ്രചരണം സമാപിച്ചു; തമിഴ്‌നാടും ബംഗാളും നാളെ ബൂത്തിലേക്ക്

Kerala

വാ​ൽ​പ്പാ​റ വാ​ഹ​നാ​പ​ക​ടം; കോ​യ​മ്പ​ത്തൂ​രി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നൗ​ഷാ​ദ് അ​ലി അ​ന്ത​രി​ച്ചു

പുതിയ വാര്‍ത്തകള്‍

ഉപന്യാസ മത്സരത്തില്‍ മികവ് പുലര്‍ത്തി പത്ത് വയസുകാരി

ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘ ശിക്ഷാവര്‍ഗ് പെരിന്തല്‍മണ്ണ വള്ളുവനാട് വിദ്യാഭവനില്‍ ആര്‍എസ്എസ് ഉത്തര പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രപുരോഗതിക്ക് നിസ്വാര്‍ത്ഥ വ്യക്തികളെ സൃഷ്ടിക്കണം: അഡ്വ. ബാലറാം

ഹോർമുസ് ഉപരോധം തുടരുന്നു; ഇറാന്റെ ഏകീകൃത നിർദ്ദേശത്തിനായി വെടിനിർത്തൽ നീട്ടി ഡൊണാൾഡ് ട്രംപ്

രണ്ടുമക്കളുള്ള വീട്ടമ്മയും യുവാവും ഒരേകയറിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹങ്ങൾ കണ്ടത് ആളൊഴിഞ്ഞ പറമ്പിൽ

എന്‍. രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം (ഫയല്‍)

പഹല്‍ഗാം ഭീകരാക്രമണം: ഭീതി നിറഞ്ഞ ഓര്‍മകള്‍ക്ക് ഒരാണ്ട്

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഴുത്തച്ഛന്‍ മിത്തല്ല; സത്ത്..!

‘ എനിക്ക് മരിക്കുകയല്ലാതെ വേറെ വഴിയില്ല. പക്ഷേ മരിക്കാൻ ധൈര്യമില്ല. പക്ഷേ മരിച്ചേ പറ്റൂ’, പൊട്ടിക്കരഞ്ഞ് വെള്ളം, സുമതി വളവ് സിനിമ നിർമ്മാതാവ്

പിണങ്ങിക്കഴിഞ്ഞിരുന്ന സഹോദരൻ സ്വത്ത് കൈക്കലാക്കി വിഷം കൊടുത്തു കൊന്നെന്ന് പരാതി, വയോധികന്റെ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.