Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 487 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2014, 08:39 pm IST
in Samskriti

ബ്രഹ്മണ്യശേഷശക്തിത്വാദചിത്വം വിദ്യതേ തഥാ

അക്ഷുബ്ധേ വിമലേ തോയേ ഭാവിഫേനലവോ യഥാ

ഭൂശുണ്ടന്‍ തുടര്‍ന്നു: അല്ലയോ ഗന്ധര്‍വ്വാ, അങ്ങ്‌ ഇക്കാണായ ലോകക്കാഴ്ചകള്‍ അനന്താവബോധത്തിന്റെ പ്രകടിതരൂപമാണെന്ന ചിന്തകളെ ഉപേക്ഷിച്ചാലും. എന്നിട്ട്‌ നിത്യനിര്‍മ്മലമായ ആത്മാവില്‍ അഭിരമിച്ചാലും. ബോധതലത്തില്‍ മന്ദത സ്വയം ഉണ്ടാവുന്നതാണ്‌. എന്നാല്‍ അത്‌ ബോധത്തില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നതായി കാണപ്പെടുന്നു. അഗ്നിയെ പ്രോജ്വലിപ്പിക്കുന്ന അതെ കാറ്റിനു തന്നെ അതിനെ കെടുത്താനും കഴിയുമല്ലോ. അതുപോലെയാണ്‌ ബോധം അവബോധത്തെയും മാന്ദ്യത്തെയും പരിപോഷിപ്പിക്കുന്നത്‌.

അതിനാല്‍ അങ്ങയുടെ പ്രബുദ്ധമായ മേധാശക്തി അല്ലെങ്കില്‍ ബോധംകൊണ്ട്‌ അഹം എന്നൊന്ന്‌ ഇല്ലേയില്ല എന്ന തിരിച്ചറിവുണ്ടാക്കി ബാക്കി ശേഷിക്കുന്നത്‌ എന്താണോ അതില്‍ അഭിരമിക്കുക. അപ്പോള്‍ ബോധം പരമാവബോധത്തില്‍ വിലീനമാവും. അവിടെ ബോധത്തിന്‌ വിഷയമില്ല. അതാണ്‌ അന്യാദൃശ്യമായ പരബ്രഹ്മം. വിശ്വം മുഴുവന്‍ നിറഞ്ഞു വിളങ്ങുന്ന അനന്തവും അവിച്ഛിന്നവുമായ ബോധമാണത്‌. ഇതിനെ സാക്ഷാത്ക്കരിച്ചശേഷം ഇഷ്ടാനുസരണം വര്‍ത്തിച്ചാലും.

അജ്ഞാനംമൂലം കണ്ണുകള്‍ മൂടപ്പെട്ടിരിക്കുമ്പോള്‍ മാത്രമേ ഒരുവന്‍ വൈവിദ്ധ്യതയാര്‍ന്ന ലോകത്തെ കാണുന്നുള്ളു. ഈ കാഴ്ചകളെല്ലാം കണ്ണിനസുഖമുള്ളവന്‍ ആകാശത്ത്‌ കാണുന്ന വൃക്ഷങ്ങള്‍ എന്നപോലെയാണ്‌. ജലത്തില്‍ പ്രതിഫലിക്കുന്ന അഗ്നി അഗ്നിയില്‍ നിന്നുമെങ്ങിനെ വിഭിന്നമല്ലയോ അപ്രകാരം വെറും ജഡമായ വിശ്വം അനന്താവബോധത്തില്‍ നിന്നും വിഭിന്നമല്ല. അതുപോലെ അവിദ്യയും വിദ്യയും തമ്മിലും വാസ്തവത്തില്‍ ഭിന്നതകള്‍ ഇല്ലതന്നെ.

‘ബ്രഹ്മത്തിന്റെ സാദ്ധ്യതകള്‍ അനന്തമാകയാല്‍ മന്ദത, അല്ലെങ്കില്‍ ബോധഹീനാവസ്ഥയും ബോധത്തില്‍ പ്രകടിതമാവുന്നു. പ്രശാന്തമായ ജലോപരി അലകളും തരംഗങ്ങളും സാദ്ധ്യതകളായി ഉള്ളതുപോലെ ബ്രഹ്മത്തില്‍ മന്ദത ഒരു സാദ്ധ്യതാ സാന്നിദ്ധ്യമായി, ലീനശക്തിയായി നിലകൊള്ളുന്നുണ്ട്‌.

ജലത്തിന്‌ അലകളെയുണ്ടാക്കാന്‍ യാതൊരു പ്രചോദനവും ഇല്ല. അതുപോലെ ബ്രഹ്മത്തില്‍ വിശ്വസൃഷ്ടിക്കായി യാതൊരുവിധ ചോദനകളും ഇല്ല. സൃഷ്ടിയെന്ന പ്രതിഭാസത്തിനു മതിയായ കാരണം ഇല്ലാത്തതുകൊണ്ട്‌ സൃഷ്ടി നടന്നിട്ടുണ്ട്‌ എന്ന്‌ അനുമാനിക്കാന്‍ സാദ്ധ്യമല്ല. വിശ്വം ഒരു മരുമരീചികപോലെ അസത്താണ്‌. വസ്തുതയല്ല.

ബ്രഹ്മം മാത്രം നിലകൊള്ളുന്നു. പ്രശാന്തതയാണത്‌. ഉപാധിരഹിതമാണത്‌. ബ്രഹ്മം ഒന്നും സൃഷ്ടിക്കുന്നില്ല. അല്ലയോ ഗന്ധര്‍വ്വാ അങ്ങ്‌ അവിച്ഛിന്നമായ, അവിഭാജ്യമായ, ആകാശസമാനമായ ഏക സ്വരൂപമാണ്‌. അങ്ങാണ്‌ അറിയുന്നവന്‍. അങ്ങത്‌ അറിയുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സംശയങ്ങള്‍ ഉപേക്ഷിക്കൂ. അങ്ങ്‌ അജനും അനന്തനും ആണെന്ന്‌ അറിയുമ്പോള്‍ എല്ലാ അവിദ്യയും മൂഢത്വവും അവസാനിക്കും. അതോടെ ലോകമെന്ന കേട്ടുകാഴ്ചയ്‌ക്കും അന്ത്യമാവും.

സര്‍വ്വ വ്യാപിയായ പരബ്രഹ്മം ഉള്ളിടത്തെല്ലാം (അതായത്‌ എല്ലായിടത്തും) ഈ വിശ്വമെന്ന കാഴ്ചയുണ്ടാവും. പുല്‍ക്കൊടിയില്‍, മരത്തില്‍, ജലത്തില്‍, ജീവജാലങ്ങളില്‍, എല്ലായിടത്തും ഒരേയൊരു പരബ്രഹ്മം നിലകൊള്ളുന്നു. ആ പരബ്രഹ്മത്തെ വിവരിക്കാന്‍ വാക്കുകള്‍ക്ക്‌ കഴിയില്ല.അതിനെ നിര്‍വചിക്കാനുമാവില്ല. അതില്‍ ‘മറ്റൊന്ന്‌’ ഇല്ല. അതിനാല്‍ അതിനോട്‌ താരതമ്യപ്പെടുത്താന്‍ ഒന്നുമില്ല. അതിനാല്‍ ബ്രഹ്മത്തിന്റെ സ്വഭാവത്തെപ്പറ്റി പറയുന്നത്‌ പോലും അസംബന്ധമാണ്‌.

അഹംഭാവം അസ്തമിക്കുമ്പോള്‍ എന്താണോ അനുഭവവേദ്യമാവുന്നത്‌, അത്‌ തന്നെയാണ്‌ അഹം നിലനില്‍ക്കെ അഹത്തിന്റെ ഉള്ളറിയാന്‍ ആത്മാന്വേഷണം നടത്തുന്നവനിലും അനുഭവപ്പെടുന്നത്‌. ബോധത്തില്‍ അഹം വിലീനമായിത്തീരുന്നുകയാണ്‌.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.