Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ ഗുരുവായൂരപ്പ സഹസ്രനാമസ്തോത്രം 192

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2014, 07:38 pm IST
in Samskriti

389. സുദര്‍ശനഃ – 1. നോക്കിനിന്നു പോകുന്ന ശരീരഭംഗിയുള്ളവന്‍, സുന്ദരന്‍. 2. എളുപ്പത്തില്‍ സാക്ഷാത്കരിക്കാവുന്നവന്‍. 3. കാലരൂപമായ സുദര്‍ശനചക്രത്തിന്റെ ചൈതന്യമായവന്‍.

ഭഗവാന്റെ ശരീരകാന്തി ഉണ്ണികൃഷ്ണനാക്കി ഗോപവനിതമാരുടെ വാത്സല്യം നുകര്‍ന്ന ശൈശവത്തിലും കാലിക്കിടാങ്ങളെ മേച്ചുനടന്ന കൈശോരാവസ്ഥയിലും യൗവനാരംഭത്തില്‍ ഗോപകന്യകമാരോടൊത്തു രാസലീലയില്‍ ഏര്‍പ്പെട്ട കാലത്തും കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനന്റെ തേരുതെളിച്ചപ്പോഴുമെല്ലാം സുദര്‍ശനമായിരുന്നു. കണ്ണ്‌ മറ്റൊന്നിലേക്കും തിരിക്കാനാകാത്തവിധം ആകര്‍ഷകമായിരുന്നു ഭഗവാന്റെ മേനിയുടെ അഴക്‌. ആ രൂപം ഭാവനയില്‍ കണ്ട നാരായണഭട്ടതിരി “സൗന്ദര്യോത്തരതോളപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോപ്യാശ്ചര്യം” എന്നുപറഞ്ഞുപോകുന്നുണ്ട്‌.

സുദര്‍ശനന്‍ എന്ന പദത്തിന്‌ എളുപ്പത്തില്‍ കാണാവുന്നവന്‍ എന്നും അര്‍ഥം പറയാം. നിഷ്കാമമായ ഭക്തിയോടെ ജനിക്കുന്നവര്‍ക്ക്‌ ഭഗവാനെ മനക്കണ്ണുകൊണ്ടോ മാംസചക്ഷുസ്സുകൊണ്ടോ എളുപ്പത്തില്‍ കാണാന്‍ കഴിയും. അതിന്‌ യാഗവും തപസ്സും യോഗാഭ്യാസവും ഒന്നും വേണ്ട. ഭക്തിയുണ്ടായാല്‍ മാത്രം മതി. എളുപ്പത്തില്‍ ദര്‍ശിക്കാവുന്നവനാണ്‌ ഭഗവാന്‍.

ഭഗവാന്‍ ചക്രപാണിയാണ്‌. വിഷ്ണുരൂപത്തില്‍ ഭഗവാന്‍ ചതുര്‍ബാഹുവാണ്‌. ഒരു കൈയില്‍ ചക്രം എപ്പോഴും ഉണ്ടായിരിക്കും. ദിവസങ്ങളും മാസങ്ങളും അവയവങ്ങളായുള്ള കാലരൂപമായ ചക്രം അപ്രതിരോധ്യമാണ്‌. ആ ചക്രത്തിന്റെ ചൈതന്യം ഭഗവാന്‍ തന്നെയാണ്‌. സുദര്‍ശനം എന്നാണ്‌ ചക്രത്തിന്റെ പേര്‌. സുദര്‍ശനചക്രത്തിന്റെ രൂപത്തില്‍ ദു ഷ്ടരെ നശിപ്പിച്ച്‌ ധര്‍മത്തെ ഉദ്ധരിക്കുന്നവനാകയാലും ഭഗവാന്‍ സുദര്‍ശനനാണ്‌.

390. ഈഡ്യഃ – സ്തുതിക്കപ്പെടുന്നവന്‍, സ്തുതി അര്‍ഹിക്കുന്നവന്‍. അസാധാരണമായ സദ്ഗുണങ്ങള്‍ ഉള്ളവരെയാണ്‌ സ്തുതിക്കാറുള്ളത്‌. ഗുരുവായൂരപ്പനെ സംബന്ധിച്ചവയെല്ലാം സ്തുതി അര്‍ഹിക്കുന്നു. രൂപം, ആചരണങ്ങള്‍, ഭക്തവാത്സല്യം, ശക്തി, പരാക്രമം എന്നിങ്ങനെ എല്ലാമെല്ലാം ഈഡ്യമാണ്‌. “ത്രൈലോക്യമഹീയന്ധേളപി മഹിതം, സമ്മോഹനം മോഹനാത്‌, കാന്തം കാന്തിനിധാന തോളപി, മധുരം മാധുര്യധുര്യാദപി” എന്നൊക്കെ പറഞ്ഞു നമസ്കരിക്കാനേ മഹാകവികള്‍ക്കും കഴിയുന്നുള്ളൂ. അത്രകണ്ടു സ്തുത്യര്‍ഹമായ ഗുണങ്ങളാണ്‌ ഭഗവാനുള്ളത്‌.

(തുടരും)

ഡോ. ബി.സി.ബാലകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.