Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 486 -ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2014, 07:37 pm IST
inSamskriti

കിമജ്ഞാത്വാജ്ജഗജ്ജാതം ജഗതോളഥ കിമജ്ഞതാ

വിചാര്യാപീതി നോ വിദ്മ ഏകത്വാദലമേതയോഃ

ഭുശുണ്ടന്‍ മറുപടിയായിപ്പറഞ്ഞു: അല്ലയോ ഗഗനചാരിയായ വിദ്യാധരാ, അങ്ങ്‌ അനുഗൃഹീതനാണ്‌. ആത്മീയമായി ഉണരാനും സ്വയം ഉയര്‍ത്താനും അങ്ങേക്ക്‌ കഴിഞ്ഞുവല്ലോ. അങ്ങയുടെ മേധാശക്തി പൂര്‍ണമായും ഉണര്‍ന്നിരിക്കുന്നതിനാല്‍ എന്റെ ഉപദേശം അങ്ങില്‍ വേണ്ടരീതിയില്‍ത്തന്നെ അനായാസം പതിയും എന്നെനിക്കറിയാം. കാലാകാലങ്ങളായുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ ഞാന്‍ പറയുന്നത്‌. ശ്രദ്ധിച്ചുകേട്ടാലും.

‘ഞാന്‍’, ‘നീ’, എന്നെല്ലാം പറയപ്പെടുന്ന വസ്തുതയല്ല നിന്റെ സ്വരൂപം. കാരണം അവയ്‌ക്കായി നീ അന്വേഷിക്കുമ്പോള്‍ നിനക്കവയെ കാണാന്‍ സാധിക്കുന്നില്ലല്ലോ. ‘ഞാ ന്‍’, ‘നീ’, ‘ലോകം’ എന്നിവയെല്ലാം അസത്താണെന്ന്‌ തിരിച്ചറിയുന്നത്‌ ആനന്ദത്തിന്‌ വഴിതെളിക്കുന്നു. അതുണ്ടാക്കുന്നത്‌ തീര്‍ച്ചയായും ദുഃഖമല്ല. അവിദ്യയുടെ ഉറവിടം കണ്ടെത്തുക അസാധ്യം.

‘ഏറെക്കാലത്തെ അന്വേഷണത്തിനു ശേഷവും ലോകമുണ്ടായത്‌ അവിദ്യയില്‍ നിന്നാണോ, അതോ ലോകത്തില്‍ നിന്നാണോ അവിദ്യയുണ്ടായത്‌ എന്ന്‌ മനസ്സിലാക്കുക വയ്യ. രണ്ടും ഒരേ കാര്യത്തിന്റെ രണ്ട്‌ വശങ്ങളാണ്‌.’ നിലനില്‍ക്കുന്നത്‌ ഒരേയൊരു അനന്താവബോധം (ബ്രഹ്മം) മാത്രമാണ്‌. ലോകമെന്ന കാഴ്ച, മരുമരീചികപോലെയാണ്‌, ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ത്ത്‌ പറയാന്‍ കഴിയില്ല.

ലോകത്തിന്റെ ബീജം അഹമാണ്‌.ലോകമെന്ന വടവൃക്ഷം വളരുന്നത്‌ അഹം ഭാവത്തില്‍ നിന്നുമാണ്‌. ഇന്ദ്രിയങ്ങളും അവയ്‌ക്ക്‌ സംവദിക്കാനുള്ള വസ്തുക്കളും പലവിധത്തിലുള്ള ഉപാധികളും സ്വര്‍ഗനരകങ്ങളും സമുദ്രശൈലാദികള്‍ നിറഞ്ഞ ഭൂമിയും കാലഘടനയും എല്ലാവിധ നാമരൂപങ്ങളും ലോകമെന്ന ഈ വൃക്ഷത്തിന്റെ ശാഖകളത്രേ.

എന്നാല്‍ ആ വിത്തിനെ തീയില്‍ എരിയിച്ച്‌ കളഞ്ഞാല്‍പ്പിന്നെ മരമെങ്ങനെ ഉണ്ടാകാനാണ്‌? എന്നാല്‍ ഈ വിത്തിനെ എങ്ങനെയാണ്‌ ചാമ്പലാക്കുക?

അഹംഭാവത്തിന്റെ വേരന്വേഷിക്കുമ്പോള്‍ അങ്ങനെ ഒന്നില്ല എന്ന അറിവുണ്ടാകുന്നു. ആ അറിവിന്റെ അഗ്നിയാണ്‌ അഹമെന്ന വേരിനെ ചാമ്പലാക്കുന്നത്‌. അഹം എന്ന ധാരണയ്‌ക്ക്‌ ഇടം നല്‍കുമ്പോള്‍ അത്‌ ലോകത്തെ സൃഷ്ടിക്കുന്നു. ഈ മിഥ്യാധാരണയെ വര്‍ജിക്കുന്നതോടെ അഹംഭാവം അപ്രത്യക്ഷമായി ആത്മജ്ഞാനമുണരുന്നു.

പ്രത്യക്ഷലോകത്തിന്റെ ആദിയില്‍ അഹംഭാവം ഒരു വസ്തുവായി നിലനിന്നിരുന്നിട്ടേയില്ല. അപ്പോള്‍പ്പിന്നെ അഹംഭാവത്തിന്റെ സത്തയെപ്പറ്റി, ‘ഞാന്‍’, ‘നീ’, എന്നിവയെപ്പറ്റി, ദ്വൈതാദ്വൈതങ്ങളെപ്പറ്റി, എല്ലാം നമുക്കെങ്ങനെയാണ്‌ വിശ്വസിക്കാനാവുക? തീവ്രമായ സാധനയോടെ, സത്യാന്വേഷണകുതുകികളായി ഗുരുമുഖത്തു നിന്നും ശാസ്ത്രജ്ഞാനം നേടിയവര്‍ അനായാസം ആത്മജ്ഞാനം പ്രാപിക്കുന്നു. ലോകമായി കാണപ്പെടുന്നത്‌ ഒരുവന്റെ ധാരണകളും സങ്കല്‍പ്പചിന്തകളുമാണ്‌. അവ ബോധത്തില്‍ അധിഷ്ഠിതമാണ്‌. ബോധമെന്ന പൊരുളില്‍ പ്രതിഫലിക്കുന്ന ഭ്രമക്കാഴ്ചയാണ്‌ ലോകം. അതിനാല്‍ ലോകത്തെ സത്തെന്നും അസത്തെന്നും പറയാം.

സ്വര്‍ണവളയിലെ സ്വര്‍ണമാണ്‌ ഉണ്മ. വളയെന്ന നിര്‍മിതിയാണ്‌ ധാരണ, അല്ലെങ്കില്‍ സങ്കല്‍പം. ലോകമെന്ന ഈ ഭ്രമക്കാഴ്ചയുടെ പ്രത്യക്ഷപ്പെടലും മറയലും ഈ സങ്കല്‍പ്പത്തിന്റെ മാറിമറയലുകള്‍ മാത്രമാണ്‌. ഈ അറിവുറച്ചവന്‌ ഭൂമിയിലെയോ സ്വര്‍ഗത്തിലെയോ സുഖങ്ങളില്‍ താത്പര്യമേതുമില്ല. അയാള്‍ക്കിനി ജനനമരണങ്ങള്‍ ഇല്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി. സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.