ഒന്നുംതന്നെ പാഴാക്കിക്കളയുന്ന സ്വഭാവം അരുത്. നീ പാഴാക്കിക്കളയുന്ന ഓരോ സാധനവും ഈ ലോകത്തില്‍, അതാവശ്യമുള്ള മറ്റൊരു വ്യക്തി ക്ക് നീ നിഷേധിക്കുകയാണ്. നിനക്കാവശ്യമുള്ളത്ര മാത്രം ഉപയോഗിക്കൂ. ആവശ്യത്തിലധികം എന്തെങ്കിലും നിന്റെ കൈവശം ഉണ്ടെങ്കില്‍ ആവശ്യമുള്ള മറ്റുള്ളവരുമായി പങ്കുവയ്‌ക്കൂ. പാഴാക്കുന്ന സ്വഭാവം, നിന്റെ മറ്റുള്ളവരോടുള്ള പരിഗണനയില്ലായ്‌മയെയും സ്വാര്‍ഥപരമായ ചിന്താഗതികളെയും സൂചിപ്പിക്കുന്നു. നിനക്കുള്ളതെല്ലാം തന്നെ ഈശ്വരന്റെ വരദാനമാണ്. അദ്ദേഹത്തിന്റെ ഉപഹാരങ്ങളെ വലിച്ചറിയുന്നത് അദ്ദേഹത്തിന്റെ കൃപയെ തിരസ്കരിക്കുന്നതിന് സമമാണ്.
നിനക്കുള്ളതിനെല്ലാം തന്നെ നീ സ്വാമിയോട് സദാ കടപ്പെട്ടിരിക്കുന്നു. കര്‍മഫലംകൊണ്ട് ജീ വിതത്തില്‍ പലതിന്റെയും അപര്യാപ്തത നേരിടുന്നവരെ അകമഴിഞ്ഞു സഹായിക്കൂ. അവരെ നിന്റെ പ്രേമംകൊണ്ട് പൊതിയൂ. അവരില്‍ കൂടെ എന്നെ നേടാന്‍ ഞാന്‍ നിനക്ക് അവസരം ഒരുക്കുകയാണ്.
– ശ്രീ സത്യസായി ബാബ
















