376 – അരുണാനുജവാഹനഃ – ഗരുഡനെ വാഹനമാക്കിയവന്‍. കശ്യപന് വിനതയിലുണ്ടായ രണ്ടുപുത്രന്മാരില്‍ മൂത്തവനാണ് അരുണന്‍. അരുണ്‍ സൂര്യന്റെ തേരാളിയായി. അനുജനായ ഗരുഡന്‍ വിഷ്ണുവിന്റെ വാഹനമായി. കൃഷ്ണാവതാരത്തിലും ഭഗവാന്‍ ഗരുഡനെ വാഹനമായി ഉപയോഗിക്കുന്നുണ്. (237-ാം നാമത്തിന്റെ വ്യാഖ്യാനം നോക്കുക.)
ശ്ലോകം : 88
അഖിലഃ പ്രാണദഃ പ്രാണോ അനിലാത്മജനോവിതഃ
ആദിഭൂതോ അനാന്ത്യനന്തഃ ക്ഷാന്തിക്ലാന്തിവിവര്‍ജിതഃ
377. അഖിലഃ – അഖിലന്‍, ഒന്നിന്റെയും അംശം അല്ലാത്തവന്‍, പൂര്‍ണന്‍, എല്ലാം താന്‍ തന്നെ ആയവന്‍.
പ്രപഞ്ചത്തിലുള്ള ഏതൊരുവസ്തുവിനും ജീവിക്കും ആശയത്തിനും ആധാരമായോ പൂരകമായോ മറ്റേതെങ്കിലും ഉണ്ടായിരിക്കും. ഒന്നും സ്വയം ഉണ്ടാകുന്നില്ല. മേറ്റ്ന്തെങ്കിലും ആശ്രയമില്ലാതെ നിലനില്‍ക്കാനും വളരാനും ഒന്നിനും കഴിവില്ല. മനുഷ്യരായ നമ്മുടെ കാര്യം തന്നെ നോക്കാം. ജനിക്കാന്‍ മാതാപിതാക്കള്‍ വേണം. ജീവനോടെയിരിക്കണമെങ്കില്‍ വായു, ആഹാരം, വസ്ത്രം തുടങ്ങി എന്തെല്ലാം വേണം. ഇത്തരം അപൂര്‍ണതകളൊന്നുമില്ലാതെ എന്നും പൂര്‍ണനായി മാറ്റങ്ങളില്ലാതെ മേറ്റ്ല്ലാത്തിനും പൂര്‍ണതയുണ്ടാക്കുന്ന ചൈതന്യമാണ് വിഷ്ണുവെന്നും കൃഷ്ണനെന്നും ഗുരുവായൂരപ്പനെന്നും മറ്റും ബഹുകോടി നാമങ്ങള്‍ കൊണ്ടു നിര്‍ദ്ദേശിക്കപ്പെടന്ന അഖിലന്‍.
378. പ്രാണദഃ – പ്രാണന്‍ തരുന്നവന്‍. ജീവികളില്‍ ജീവനായി വര്‍ത്തിക്കുന്ന ചൈതന്യമാണ് പ്രാണന്‍. ജഡവസ്തുക്കളുടെ സംഘാതമായ ദേഹത്തിനുള്ളില്‍ പ്രാണനുള്ളപ്പോള്‍ മാത്രമേ അതിനു ചേഷ്ടിക്കാനും നിലനില്‍ക്കാനും വളരാനും കഴിയൂ. പ്രാണന്‍ തരുന്നവന്‍ എന്നു നാമത്തിനര്‍ഥം. ‘ദ’ എന്ന ധാതുവിന് നശിപ്പിക്കല്‍ എന്നും അര്‍ഥമുണ്ട്. അതു സ്വീകരിച്ചാല്‍ പ്രാണനെ നശിപ്പിക്കുന്നതും ഗുരുവായൂരപ്പനാണെന്ന് വാദിക്കും.
പ്രാണശബ്ദത്തിന് ശക്തി എന്നും അര്‍ഥമുണ്ട്. അതു സ്വീകരിച്ചാല്‍ ശക്തി തരുന്നവന്‍ എന്നോ ശക്തിയെ നശിപ്പിക്കുന്നവന്‍ എന്നോ വ്യാഖ്യാനിക്കാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















