പാരീസ്: ഉക്രെയ്‌നില്‍ ഈ മാസം 25നു നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തടസം ഉണ്ടാക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നു ജര്‍മനിയും ഫ്രാന്‍സും റഷ്യക്കു മുന്നറിയിപ്പു നല്‍കി. തെരഞ്ഞെടുപ്പു നടന്നില്ലെങ്കില്‍ റഷ്യക്കെതിരെ പുതിയ ഉപരോധം ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് കിഴക്കന്‍ യുെ്രെകനില്‍ റഷ്യന്‍ അനുകൂലികള്‍ മുന്‍കൈയെടുത്തു നടത്തുന്ന ഹിതപരിശോധന നിയമവിരുദ്ധമാണെന്നും ഇരു നേതാക്കളും പറഞ്ഞു. കൂടുതല്‍ സ്വയംഭരണത്തിനു വേണ്ടി നടത്തുന്ന ഹിതപരിശോധന മാറ്റിവയ്‌ക്കണമെന്ന് നേരത്തെ പുടിന്‍ നിര്‍ദേശിച്ചെങ്കിലും വിഘടനവാദികള്‍ സമ്മതിച്ചില്ല. ഹിതപരിശോധന ദൂരവ്യാപകമായ പ്രത്യാഘാതത്തിനിടയാക്കുമെന്നു യുെ്രെകന്‍ പ്രസിഡന്റ് തുര്‍ച്ചിനോവ് മുന്നറിയിപ്പു നല്‍കി.
















