Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൈനാപ്പിള്‍ മധുരത്തില്‍ മനമലിഞ്ഞ്‌ ബാദല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2014, 09:04 pm IST
in Ernakulam

മൂവാറ്റുപുഴ: പൈനാപ്പിളിന്റെ മാധുര്യം അറിയാനും കൃഷിയും കര്‍ഷകരെയും പൈനാപ്പിള്‍ ഉല്‍പന്നങ്ങളെ നേരിട്ടറിയാനുമെത്തിയ പഞ്ചാബ്‌ മുഖ്യമന്ത്രിയും കൃഷി മന്ത്രിയുമടങ്ങുന്ന സംഘം കമ്പനിയുടെ ദുരാവസ്ഥ കണ്ട്‌ മടങ്ങി. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയ മുഖ്യമന്ത്രി പ്രകാശ്‌ സിങ്ങ്‌ ബാദലും കൃഷി മന്ത്രി ആദേശ്‌ പ്രതാപ്‌ സിങ്ങ്‌ കൈരോളും സംഘവും കുമരകത്തേക്കുള്ള യാത്രാമധ്യേയാണ്‌ മൂവാറ്റുപുഴയ്‌ക്കടുത്ത്‌ നടുക്കര പൈനാപ്പിള്‍ ഫാക്ടറി സന്ദര്‍ശിക്കണമെന്ന ആവശ്യമുയര്‍ത്തിയത്‌. ശനിയാഴ്ച രാവിലെ 11.30ഓടെ മുഖ്യമന്ത്രിയും സംഘവും അദ്ദേഹത്തിന്റെ സെക്യൂരിറ്റി സംഘവും ഫാക്ടറിയിലെത്തിയതോടെ ഫാക്ടറിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും അക്കൗണ്ട്‌ ഓഫീസറായ വനിതയും കുറച്ച്‌ ജീവനക്കാരും കമ്പനി തൊഴിലാളികളും സ്വീകരിക്കാനെത്തി.

തുടര്‍ന്ന്‌ അദ്ദേഹം കമ്പനിക്കകത്ത്‌ പ്രവേശിച്ചെങ്കിലും പൈനാപ്പിള്‍ ഉല്‍പന്നങ്ങളുടെ യൂണിറ്റ്‌ മെയിന്റന്‍സ്‌ എന്ന കാരണത്താല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. നിര്‍മ്മാണ മെഷീനുകളുടെ മുന്നിലൂടെ കാഴ്ചക്കാരനായി കൊണ്ടുപോവുക മാത്രമാണ്‌ കമ്പനി അധികൃതര്‍ ചെയ്തത്‌. കമ്പനി ഉല്‍പന്നങ്ങളുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിവരിക്കുന്നതല്ലാതെ പ്രവര്‍ത്തിപ്പിച്ചു കാണിക്കുവാന്‍ തയ്യാറായിരുന്നില്ല. ഫാക്ടറിയിലെ സംഭരണ ശാലയിലും പ്രവര്‍ത്തനം നടന്നില്ലായിരുന്നു. തുടര്‍ന്ന്‌ ശീതികരണ-സംസ്കരണ പ്ലാന്റിലേക്ക്‌ മുഖ്യമന്ത്രിയും സംഘവും എത്തിയെങ്കിലും അതിന്റെ അകത്തേക്ക്‌ കമ്പനിയിലെ അധികൃതര്‍ കൊണ്ടുപോകാത്തതിനാല്‍ സംഘം പുറത്തേക്കിറങ്ങി യാത്ര പറഞ്ഞ്‌ മടങ്ങുകയാണ്‌ ചെയ്തത്‌. മുമ്പ്‌ ഫാക്ടറി അഗ്രോ പ്രോസസിംഗ്‌ കമ്പനിയായിരുന്നപ്പോള്‍ പൈനാപ്പിളിന്‌ വിലയിടിയുന്ന സമയത്ത്‌ കര്‍ഷകരെ സഹായിക്കാനായി താങ്ങുവില നല്‍കി പൈനാപ്പിള്‍ ശേഖരിക്കുന്ന ഈ കാലയളവില്‍ പോലും പൈനാപ്പിള്‍ ശേഖരിച്ചിരുന്നില്ല. മാമ്പഴകാലമായതിനാല്‍ മാമ്പഴ ജ്യോൂസ്‌ സംസ്കരിക്കുന്നതിന്‌ വേണ്ടി ശേഖരിക്കുകയും പൈനാപ്പിള്‍ ഉള്‍പ്പെടെ ശീതികരണ പ്ലാന്റില്‍ സ്റ്റോര്‍ ചെയ്യുന്നതും ഈ കാലഘട്ടത്തിലാണ്‌.

എന്നാല്‍ ഇതിന്‌ കമ്പനി മുന്നോട്ട്‌ വരാത്തതിനാല്‍ ഉല്‍പന്നങ്ങളുടെ ശേഖരണം നടന്നിട്ടില്ല. മുമ്പ്‌ ജ്യോൂസ്‌ ടെട്രോ പാക്കില്‍ തയ്യറാക്കിയിരുന്നു. ഏറെകാലമായി അതും നടക്കാതായി. പുറമെയുള്ള കമ്പനിയില്‍ നിന്നും പ്ലാസ്റ്റിക്‌ കുപ്പിയില്‍ നിറച്ചുവരുന്ന ജ്യോൂസാണിപ്പോള്‍ കമ്പനികത്ത്‌ ശേഖരിച്ചു വച്ചിരിക്കുന്നത്‌. ഇത്‌ മുഖ്യമന്ത്രി വീക്ഷിക്കുകയും ചെയ്തിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത്‌ കര്‍ഷകരുടെ 70 ശതമാനവും സര്‍ക്കാരിന്റെ 30 ശതമാനവും ഓഹരി കൊണ്ട്‌ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയെ കേരള വെജിറ്റബിള്‍ ഫ്രൂട്ട്സ്‌ ആന്റ്‌ പ്രോമോഷന്‍ കൗണ്‍സിലിനെ കൊണ്ട്‌ സര്‍ക്കാര്‍ ഏറ്റെടുപ്പിച്ച്‌ നടുക്കര കമ്പനിയെ ഫാക്ടറിയാക്കി തളയ്‌ക്കുകയാണ്‌ ചെയ്തത്‌. കര്‍ഷകരുടെ പ്രതിനിധി ഉള്‍പ്പെടെയുള്ള ഭരണസമിതിയെ മാറ്റി നിര്‍ത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്നതിന്‌ കൃഷിവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥനും ഫാക്ടറി എംഡിയുമായ വി.വി. പുഷ്പാംഗദനെ ചുമതല ഏല്‍പ്പിക്കുകയാണ്‌ ചെയ്തത്‌. കൂടാതെ സ്ഥലം എംഎല്‍എയും ബ്ലോക്ക്‌ പഞ്ചായത്ത്‌ ചുമതല വഹിക്കുന്ന നേതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ കമ്പനിയെ തകര്‍ക്കുന്നതിലേക്ക്‌ എത്തിക്കുകയാണ്‌ ചെയ്തത്‌.

ഫാക്ടറിയുടെ പൈനാപ്പിള്‍ വിപണന സാധ്യത കണ്ടെത്തി മുന്‍ ഭരണസമിതി ചെയര്‍മാനായിരുന്ന അഡ്വ. പോള്‍, മുന്‍എംഡി കെ. നാരായണന്‍ തുടങ്ങിയവര്‍ പഞ്ചാബ്‌ സന്ദര്‍ശിക്കുകയും ചണ്ഡിഗഢിലെ മില്‍ക്ക്‌ ഷെഡില്‍ ടെട്രോ ജ്യോൂസ്‌ അടിച്ച്‌ അവിടെ നിന്ന്‌ വിതരണം ചെയ്ത്‌ ഈ മേഖലയില്‍ എത്തിയിരുന്നു. കമ്പനിയിലെത്തിയ സംഘത്തിന്‌ കമ്പനിയുടെ ഉത്തരവാദിത്വപ്പെട്ട എംഡിയോ കൃഷി വകുപ്പ്‌ ഉദ്യോഗസ്ഥരോ കമ്പനി ഇരിക്കുന്ന ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ,്‌ മൂവാറ്റുപുഴ എംഎല്‍എയോ കാണാനോ സ്വീകരിക്കാനോ എത്താത്തത്‌ പൈനാപ്പിളിന്റെ അന്യ സംസ്ഥനാത്തിലേക്കുള്ള വിപണന സാധ്യത നഷ്ടപ്പെടുത്തുകയാണ്‌ ചെയ്തിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

India

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

Kerala

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.