പാശ്ചാത്യന് ദൃശ്യപ്രപഞ്ചം ഏതുവിധം സത്യമോ അതേവിധം യഥാര്‍ഥമാണ് പൗരസ്ത്യന് ആധ്യാത്മലോകം. അവന്‍ താനാശിക്കു ന്നതും അപേക്ഷിക്കുന്നതുമെല്ലാം ആധ്യാത്മികതയില്‍ കണ്ടെത്തുന്നു. ജീവിതത്തെ യഥാര്‍ഥമാക്കിത്തീര്‍ ക്കുന്നതെല്ലാം അവനതില്‍ ലഭിക്കുന്നു. പാശ്ചാത്യന്റെ കണ്ണില്‍ അവനൊരു സ്വപ്നജീവിയാണ്; പൗരസ്ത്യന്റെ കണ്ണില്‍ പാശ്ചാത്യനും അവ്വണ്ണം തന്നെ നശ്വരങ്ങളായ പാ വകളെക്കൊണ്ട് കളിയാടുന്നവന്‍; ഇന്നോ നാളെയോ കളഞ്ഞുകുളിക്കേണ്ട ഒരു പിടി ജഡപദാര്‍ഥങ്ങളെ പ്രായമായ ആണുങ്ങളും പെണ്ണുങ്ങ ളും ഇത്രയധികം പൊക്കിപ്പിടിക്കുന്നതുകണ്ട് അവന് ചിരിവരുന്നു. ഇ രുവരും പരസ്പരം സ്വപ്നജീവിയെ ന്ന് വളിക്കുന്നു. മാനവസമുദായത്തി ന്റെ പുരോഗതിക്ക് പൗരസ്ത്യാദര്‍ ശം, പാശ്ചാത്യലക്ഷ്യത്തോടൊപ്പം ആവശ്യമാണ്; കൂടുതല്‍ ആവശ്യമാണെന്നാണെനിക്ക് തോന്നുന്നത്.
– സ്വാമി വിവേകാനന്ദന്‍
















