Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 480-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2014, 07:29 pm IST
in Samskriti

നിര്‍വാണ പ്രകരണം ഉത്തരാര്‍ധം (രണ്ടാം ഭാഗം)

ഗമ്യദേശൈക നിഷ്ഠസ്യ യഥാ പാന്ഥസ്യ പാദയോഃ

സ്പന്ദോ വിഗത സങ്കല്‍പസ്ഥഥാ സ്പന്ദസ്വ കര്‍മസു

രാമന്‍ ചോദിച്ചു: ഒരുവന്‍ എല്ലാ കര്‍മങ്ങളും കര്‍മേച്ഛപോലും ഉപേക്ഷിക്കുമ്പോള്‍ ശരീരം ഇല്ലാതെയാകുന്നു. അപ്പോള്‍പ്പിന്നെ ഒരു ജീവിക്ക്‌ അത്തരം കര്‍മ്മരഹിതാവസ്ഥയില്‍ എങ്ങനെ നിലനില്‍ക്കാനാവും?

വസിഷ്ഠന്‍ പറഞ്ഞു: ജീവിച്ചിരിക്കുന്ന ഒരുവനില്‍ മാത്രമേ മനോപാധികളെയും പരിമിതികളെയും ഉപേക്ഷിക്കുക മുതലായ കാര്യങ്ങള്‍ ഉള്ളു. മരിച്ചുപോയ ഒരാള്‍ക്ക്‌ അത്തരം പരിമിതികള്‍ ഇല്ല. എന്താണ്‌ കല്‍പന എന്ന മനോവ്യാപാരം? അത്‌ അഹങ്കാരം മാത്രമാണ്‌. കല്‍പന (ധാരണ)യെ നിശ്ശൂന്യതയെന്നു തിരിച്ചറിഞ്ഞാല്‍ അഹങ്കാരം ഇല്ലാതായി. ഒരുവനുള്ളില്‍ ബാഹ്യവസ്തുക്കള്‍ ഉണ്ടാക്കുന്ന ധാരണയാണ്‌ കല്‍പന.

ആ ധാരണയ്‌ക്ക്‌ ശൂന്യതയുടെ, അല്ലെങ്കില്‍ ആകാശത്തിന്റെ ഭാവം വരുമ്പോള്‍ അത്‌ ഇല്ലാതായി എന്നര്‍ത്ഥം. ഓര്‍മയാണ്‌ കല്‍പന. അതിനാല്‍ ജ്ഞാനികള്‍ പറയുന്നത്‌ ‘ഓര്‍ക്കാതിരിക്കല്‍’ ഉത്തമമാണെന്നാണ്‌. ഓര്‍മ്മയില്‍ അനുഭവങ്ങളും ഇനിയും അനുഭവവേദ്യമായിട്ടില്ലാത്തതും ഉണ്ട്‌. അനുഭവിച്ചതിനെയും അനുഭവിക്കാത്തതിനെയും പറ്റിയുള്ള ഈ ‘ഓര്‍മ്മിക്കല്‍’ ഉപേക്ഷിക്കുക. എന്നിട്ട്‌ പാതിയുണര്‍ന്നു കിടക്കുന്ന ശിശുവിനെപ്പോലെ ആത്മാവില്‍ രമിക്കുക.
കുശവന്റെ ചക്രം കൂടുതല്‍ ചുറ്റിക്കാതെതന്നെ കുറെ നേരം കൂടി ചുറ്റിക്കൊണ്ടിരിക്കുമല്ലോ. അതുപോലെ കുറേക്കാലം കൂടി ഈ ലോകത്ത്‌ കര്‍മനിഷ്ഠനായി ജീവിക്കുക. യാതൊരു ധാരണകളും ഉണ്ടാക്കാതെ നിര്‍മനനായിരിക്കുക. ഇപ്പോള്‍ പൂര്‍ണസത്വമായിരിക്കുന്ന നിന്റെ മനസ്സ്‌ ചലിപ്പിക്കേണ്ടതില്ല.

കൈകള്‍ രണ്ടുമുയര്‍ത്തി ഞാനിതാ പ്രഖ്യാപിക്കുന്നു: ‘ധാരണകള്‍ ഇല്ലാതാക്കലാണ്‌ പരമമായ നന്മ.’ എന്നിട്ടും എന്താണ്‌ മനുഷ്യര്‍ അത്‌ ശ്രദ്ധിക്കാത്തത്‌? മായയുടെ ലീല എത്ര ശക്തം! ഈ വിഭ്രാന്തിയുടെ വലയില്‍പ്പെട്ട്‌ ഉള്ളംകയ്യില്‍ ആത്മവിദ്യയാകുന്ന മരതകമണി ഇരുന്നിട്ടും മനുഷ്യര്‍ അത്‌ കാണുന്നില്ല. അവര്‍ വിഭ്രാന്തരായി ഭ്രമാത്മകതയെ ഉപേക്ഷിക്കാന്‍ തയ്യാറാകുന്നില്ല.

ഒരാള്‍ക്ക്‌ പരമമായ നന്മയുണ്ടാകുന്നത്‌ വിഷയപ്രതീതി അവസാനിക്കുമ്പോഴും ധാരണകള്‍ അവസാനിക്കുമ്പോഴുമാണ്‌. അത്‌ അനുഭവിച്ചറിയണം. നീ ആത്മാവി ല്‍ വിലീനനായി പ്രശാന്തതയില്‍ രമിക്കുമ്പോള്‍ ഒരു പുല്‍ക്കൊടിയുടെ അവസ്ഥയും ഒരു ചക്രവര്‍ത്തിയുടെ പ്രതാപവും തമ്മില്‍ അന്തരമില്ല എന്ന്‌ നീ അറിയും. ‘ഒരാള്‍ ഒരിടത്ത്‌ പോകാനുറച്ചാല്‍പ്പിന്നെ അയാളുടെ കാലുകള്‍ മനസ്സിന്റെ പ്രത്യേക പ്രേരണകള്‍ കൂടാതെ തന്നെ അയാളെ ആ സ്ഥലത്തേ്ക്ക്‌ കൊണ്ടുപോകുമല്ലോ. അതുപോലെ നീയും ഇവിടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുക. കര്‍മങ്ങളില്‍ നിന്നുള്ള പ്രതിഫലത്തിനായി ഇച്ഛിക്കാതിരിക്കുക.
പാരിതോഷികങ്ങളില്‍ ആകൃഷ്ടനാകാതിരിക്കുക. ലാഭേച്ഛയോ സുഖേച്ഛയോ ഇല്ലാതിരിക്കുക. അപ്പോള്‍ ഇന്ദ്രിയവിഷയങ്ങള്‍ക്ക്‌ നിന്നെ ആകര്‍ഷിക്കാന്‍ കഴിയുകയില്ല. എന്നാല്‍ അവ നിന്നെ ബാധിക്കാതെ അതതിന്റെ പ്രകൃതിക്കനുസരിച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. വിഷയവസ്തുക്കളുമായുള്ള സമ്പര്‍ക്കം സുഖാനുഭവങ്ങളെ പ്രദാനം ചെയ്താലും അവ നിന്നെ ആത്മാഭിമുഖനാക്കിത്തീര്‍ക്കട്ടെ.

കര്‍മഫലങ്ങള്‍ക്കായി ആശിക്കാതിരിക്കുക; എന്നാ ല്‍ കര്‍മങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുകയുമരുത്‌. കര്‍മത്തിലോ അകര്‍മത്തിലോ അതിയായ താത്പര്യവും വേണ്ട. കാരണം, കര്‍മങ്ങള്‍ ചെയ്യാനോ ചെയ്യാതിരിക്കാനോ ഉള്ള ചോദനയാണ്‌ നമ്മെ ബന്ധിക്കുന്നത്‌. അത്തരം ചോദനകളുടെ അഭാവമാണ്‌ മുക്തി. നിയതമായോ അനിയതമായോ ഒന്നുമില്ല. എല്ലാം ശുദ്ധസത്വം മാത്രം. നിന്റെ ബുദ്ധി യാതൊന്നിനെയും സ്വീകരിക്കരുത്‌. നിന്റെ സത്യസ്വരൂപത്തില്‍, സത്യമായി മാത്രം നിലകൊള്ളുക. ‘ഞാന്‍’, ‘എന്റെ’ തുടങ്ങിയ അവബോധങ്ങള്‍ ദുഃഖത്തിന്റെ വേരുകളത്രേ. അവ ഇല്ലാത്ത അവസ്ഥയാണ്‌ സ്വാതന്ത്ര്യം. ഇനി നിനക്ക്‌ ഇഷ്ടമുള്ളതുപോലെ ചെയ്യൂ.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.