Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വെള്ളക്കെട്ട്‌: മെട്രോ നിര്‍മാണം തടസ്സപ്പെടാതിരിക്കാന്‍ സംവിധാനമൊരുക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 10:17 pm IST
inErnakulam

കൊച്ചി: വെള്ളക്കെട്ട്‌ മൂലം കൊച്ചി മെട്രോയുടെ നിര്‍മ്മാണം തടസ്സപ്പെടാതിരിക്കാന്‍ സംവിധാനമൊരുക്കുന്നതിന്‍്‌ കെഎംആര്‍എല്‍ ഡയറക്ടര്‍ബോര്‍ഡ്‌ യോഗത്തില്‍ തീരുമാനമായി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങല്‍ മഴ മൂലം തടസ്സപ്പെടാതിരിക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി കെഎംആര്‍എല്‍ മാനേജിങ്‌ ഡയറക്ടര്‍ ഏലിയാസ്‌ ജോര്‍ജ്‌ പറഞ്ഞു.

നഗരത്തിലെ വെള്ളക്കെട്ടിന്‌ ശാസ്ത്രീയ പരിഹാരമുണ്ടാക്കുന്നതിന്‌ ഐ എസ്‌ ആര്‍ ഒ രൂപകല്‍പന ചെയ്ത ക്യു ജിസ്്‌ സേവനം പ്രയോജനപ്പെടുത്താന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്‌ ഡയറക്ടര്‍ ബോര്‍ഡ്‌ യോഗത്തില്‍ നിര്‍ദേശമുണ്ടായി. ഐ എസ്‌ ആര്‍ ഒ രൂപകല്‍പന ചെയ്ത ക്വാണ്ടം ജോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം(ക്യു ജിസ്‌) സോഫ്ട്‌വെയറിന്റെ സഹായത്തോടെ ഉപഗ്രഹത്തില്‍ നിന്നെടുക്കുന്ന ത്രിമാന ചിത്രങ്ങള്‍ വിശകലനം ചെയ്ത്‌ കൊച്ചിയിലെ വെള്ളക്കെട്ടിന്‌ ശാസ്ത്രീയ പരിഹാരം കാണാന്‍ കഴിയുമെന്ന നിര്‍ദ്ദേശം യോഗത്തില്‍ കെ എം ആര്‍ എല്‍ ചെയര്‍മാനും കേന്ദ്രനഗരഗതാഗത വകുപ്പ്‌ സെക്രട്ടറിയുമായ സുധീര്‍കൃഷ്ണയാണ്‌ മുന്നോട്ട്‌ വച്ചത്‌. ഐ എസ്‌ ആര്‍ ഒയുടെ ഭാഗമായ സ്പേസ്‌ അപ്ലിക്കേഷന്‍ സെന്റര്‍ രൂപകല്‍പന ചെയ്ത ക്യു ജിസ്‌ സോഫ്ട്‌വെയര്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നഗരാസൂത്രണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യവ്യാപകമായി ഉപയോഗിക്കുന്നുണ്ട്‌. 28 സംസ്ഥാനങ്ങളാണ്‌ ക്യു ജിസ്‌ സേവനം ഉപയോഗിക്കുന്നത്‌. കേരളത്തില്‍ തിരുവനന്തപുരത്ത്‌ പരിശീലനം നല്‍കുന്നുണ്ട്‌. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള നഗരാസൂത്രണത്തിന്‌ ഈ സംവിധാനം കാര്യക്ഷമമായി ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന്‌ സുധീര്‍കൃഷ്ണ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച്‌ പഠിച്ച്‌ തുടര്‍ നടപടി സ്വീകരിക്കുമെന്ന്‌ എം.ഡി ഏലിയാസ്‌ ജോര്‍ജ്‌ യോഗത്തില്‍ ഉറപ്പ്‌ നല്‍കി. വെള്ളക്കെട്ട്‌, ഗതാഗതകുരുക്ക്‌ എന്നിങ്ങനെ രണ്ട്‌ പ്രശ്നങ്ങളാണ്‌ കൊച്ചി മെട്രോ പ്രധാനമായും അഭിമുഖീകരിക്കുന്നതെന്ന്‌ സുധീര്‍ കൃഷ്ണ പറഞ്ഞു. ഏകീകൃത മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട്‌ അതോറിട്ടി (ഉംട്ട) യാഥാര്‍ത്ഥ്യമാകുന്നതോടെ ഗതാഗതപ്രശ്നങ്ങള്‍ പകുതി പരിഹരിക്കാനാകും. ഇതുമായ്‌ ബന്ധപ്പെട്ട കേരളത്തിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന്‌ സുധീര്‍ കൃഷ്ണ പറഞ്ഞു.

മെട്രോ തൃപ്പൂണിത്തുറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക്‌ ദീര്‍ഘിപ്പിക്കുന്നതിന്‌ കേന്ദ്രതീരുമാനം ഉടനുണ്ടാകും. മെട്രോ റൂട്ട്‌ ദീര്‍ഘിപ്പിക്കുന്നതിന്‌ കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭ്യമാകണം. മെട്രോയുടെ അനുബന്ധ ഗതാഗതവികസനത്തിന്റെ ഭാഗമായ്‌ ജനറം പദ്ധതിയിലുള്‍പ്പെടുത്തി കൂടുതല്‍ ബോട്ടുകള്‍ കൊച്ചിക്ക്‌ അനുവദിക്കും. ഫോര്‍ട്ടുകാച്ചി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ്‌ മെട്രോയുടെ ഭാഗമായ സിറ്റി വാട്ടര്‍ബസ്‌ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്‌. ജനറം രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തിയാണ്‌ ഇതിനുള്ള ബോട്ടുകള്‍ അനുവദിക്കുക. കൊച്ചി മെട്രോയുടെ കോച്ചുകളുടെ ടെന്‍ഡര്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ നാലിന്‌ അവസാനിക്കും.

മെട്രോ നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലെ കാന വൃത്തിയാക്കുന്നതിന്‌ കൊച്ചി നഗരസഭയ്‌ക്ക്‌ ഒരു കോടി രൂപ അനുവദിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. ഇത്‌ പെട്ടെന്ന്‌ നടപ്പാക്കും. കളമശ്ശേരി, ആലുവ മുന്‍സിപ്പാലിറ്റികള്‍ക്ക്‌ 25 ലക്ഷം രൂപ വീതവും ചൂര്‍ണിക്കര പഞ്ചായത്തിന്‌ 10 ലക്ഷം രൂപയുമാണ്‌ അനുവദിക്കുന്നത്‌. നഗരത്തിലെ വെള്ളക്കെട്ട്‌ പരിഹരിക്കുന്നതിന്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തിലും ഒരു കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട്‌.

മുട്ടത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള കമ്മിറ്റിയുടെ ആദ്യയോഗം ഇന്ന്‌ ചേരും. കെഎംആര്‍എല്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ്‌ സെക്രട്ടറി ഇ.കെ.ഭരത്‌ ഭൂഷണ്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ സുധീര്‍ മിത്തല്‍, മുകുന്ദ്‌ കുമാര്‍ സിന്‍ഹ, വി.ജെ.കുര്യന്‍, ബി.അനില്‍കുമാര്‍, ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രൊജക്ട്‌ ഡയറക്ടര്‍ പി.ശ്രീറാം തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.