Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 479-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2014, 08:12 pm IST
in Samskriti

ദര്‍ശനാസ്പര്‍ശനാച്ഛബ്ദാത്കൃപയാ ശിഷ്യദേഹകേ

ജനയേധ്യഃ സമാവേശം ശംഭവം സ ഹി ദേശികഃ

വാത്മീകി തുടര്‍ന്നു: ശ്രീരാമന്‍ പരിപൂര്‍ണമായും ആത്മവിലീനനായി ഇരിക്കുന്നത്‌ കണ്ട വിശ്വാമിത്രന്‍ വസിഷ്ഠമുനിയോട്‌ ഇങ്ങനെ പറഞ്ഞു: സ്രഷ്ടാവിന്റെ പുത്രനായ അങ്ങ്‌ എത്ര മഹാനാണ്‌! ശക്തിപാതയിലൂടെ ആത്മീയചൈതന്യം നേരിട്ട്‌ ശിഷ്യനായി പകര്‍ന്നുകൊടുക്കാന്‍ കഴിവുള്ള ഗുരുവര്യനാണ്‌ അവിടുന്ന്‌. ‘ഒരു നോട്ടം കൊണ്ടോ സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ കൃപകൊണ്ടോ ശിഷ്യന്റെ ബോധത്തെ അനന്തമായ ദൈവീകാവബോധത്തിലേക്ക്‌ ഉയര്‍ത്തി ഉണര്‍ത്താന്‍ കഴിവുള്ളയാളാണ്‌ ശരിയായ ഗുരു.’

എന്നാലും ശിഷ്യന്റെ മേധാശക്തി ഉണരുന്നത്‌ സാധകന്‍ ത്രിവിധങ്ങളായ മാലിന്യങ്ങളെ ഉപേക്ഷിച്ച്‌ അയാളുടെ ബുദ്ധി സൂക്ഷ്മതരമാകുമ്പോഴാണ്‌. പക്ഷേ മഹര്‍ഷേ, ശ്രീരാമനെ ല്‍കീക ബോധത്തിലേക്ക്‌ തിരികെ കൊണ്ടുവരൂ. കാരണം എന്റെയും ത്രിലോകങ്ങളുടെയും ഐശ്വര്യത്തിന്‌ രാമനെക്കൊണ്ട്‌ ഏറെക്കാര്യങ്ങള്‍ ചെയ്യിക്കേണ്ടതായി ഉണ്ട്‌. സഭയിലെ എല്ലാ മഹര്‍ഷിമാരും സഭാവാസികളും രാമനെ വന്ദിച്ചു.

വസിഷ്ഠന്‍ വിശ്വാമിത്രനോടു പറഞ്ഞു: സഭാവാസികളോടു രാമനെക്കുറിച്ചുള്ള സത്യം തുറന്നു പറയുക തന്നെ.’

വിശ്വാമിത്രന്‍ അവരോടായി പറഞ്ഞു: ‘ശ്രീരാമന്‍ ഈശ്വരന്റെ പരമാവതാരമാണ്‌. സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ രാമന്റെ ഇച്ഛയിലാണ്‌ നടക്കുന്നത്‌. രാമന്‍ എല്ലാവര്‍ക്കും സുഹൃത്താണ്‌. എല്ലാവരുടെയും ദൈവവുമാണ്‌. ചിലപ്പോള്‍ പ്രബുദ്ധനായും ചിലപ്പോള്‍ അജ്ഞാനത്തില്‍ ഉഴറുന്നവനെപ്പോലെയും അദ്ദേഹം അവതരിക്കുന്നു. ദേവാദിദേവനാണ്‌ രാമന്‍. എല്ലാ ദേവതമാരും രാമന്റെ അംശാവതാരങ്ങള്‍ മാത്രം. ഈ ദശരഥരാജാവ്‌ എത്ര ഭാഗ്യവാന്‍! രാമനെ മകനായി കിട്ടിയല്ലോ!

രാവണനും അനുഗൃഹീതനത്രേ! രാമന്റെ കൈകള്‍കൊണ്ടാണല്ലോ രാവണന്റെ തല മണ്ണില്‍ വീഴാന്‍ പോകുന്നത്‌! വസിഷ്ഠ മഹാമുനേ, രാമനെ വീണ്ടും ലോകബോധത്തിലേക്ക്‌ കൊണ്ടുവന്നാലും.

വസിഷ്ഠന്‍ രാമനോട്‌ പറഞ്ഞു: ‘രാമാ, വിശ്രമത്തിനുള്ള സമയമല്ലിത്‌. ലോകകല്യാണത്തിനായി എഴുന്നേല്‍ക്കൂ. മനുഷ്യര്‍ ബന്ധനത്തില്‍ ഉഴന്നുജീവിക്കുമ്പോള്‍ ഉത്തമനായ യോഗി ആത്മാവില്‍ വിലീനനായി കഴിയുന്നത്‌ ഉചിതമല്ല.

ഈ വാക്കുകളൊന്നും രാമനെ ബാധിച്ചില്ല. പിന്നീട്‌ വസിഷ്ഠന്‍ സുഷുമ്നാനാഡിയിലൂടെ രാമന്റെ ഹൃദയത്തിനുള്ളില്‍ പ്രവേശിച്ചു. രാമനില്‍ പ്രാണന്റെ ചലനം ഉണ്ടായിരുന്നതിനാല്‍ മനസ്സ്‌ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ജീവന്‍ എന്നത്‌ എല്ലാ നാഡികളെയും പ്രോജ്ജ്വലിപ്പിക്കുന്ന അന്തര്‍പ്രകാശമാണ്‌. രാമന്‍ കണ്ണുകള്‍ അല്‍പം തുറന്നു. വസിഷ്ഠനെ മുന്നില്‍ കണ്ടു.

രാമന്‍ വസിഷ്ഠനോടായി പറഞ്ഞു: എനിക്ക്‌ അനുഷ്ഠിക്കാനോ അനുഷ്ഠിക്കാതിരിക്കാനോ യാതൊരു കര്‍മങ്ങളും ഇല്ല. എന്നാലും അങ്ങയുടെ വാക്കുകള്‍ അനുസരിക്കുകയാണ്‌ ഉചിതം’.

ഇത്രയും പറഞ്ഞു രാമന്‍ മുനിയുടെ കാല്‍ക്കല്‍ തന്റെ തല വച്ച്‌ ഇങ്ങിനെ പ്രസ്താവിച്ചു: ‘എല്ലാവരും കേട്ടാലും; ആത്മജ്ഞാനത്തെക്കാളും വലുതായ യാതൊരു ജ്ഞാനവും ഇല്ല. ഗുരുവിനെക്കാള്‍ ഉന്നതനായി വേറെ ആരുമില്ല.’

സഭാവാസികളും ആകാശചാരികളായവരും രാമനെ പുഷ്പവൃഷ്ടി ചെയ്ത്‌ അനുഗ്രഹിച്ചു. അവര്‍ ഓരോരുത്തരായി സഭയില്‍ നിന്ന്‌ വിടവാങ്ങി. അല്ലയോ ഭരദ്വാജാ, ഞാന്‍ ശ്രീരാമന്റെ കഥ പറഞ്ഞു തന്നു. ഈ യോഗത്തെ അഭ്യസിച്ച്‌ നിനക്കും പരമാനന്ദം പ്രാപിക്കാം. ശ്രീരാമ വസിഷ്ഠ സംവാദരൂപത്തിലുള്ള ഈ ശാസ്ത്രം നിരന്തരം കേള്‍ക്കുന്നവന്‍ മുക്തിപദം പൂകും. ഏതൊരു ജീവിത സാഹചര്യങ്ങള്‍ ആണെങ്കിലും സാധകനില്‍ ബ്രഹ്മജ്ഞാനം ഉണര്‍ത്താന്‍ ഈ ശാസ്ത്രവിചാരത്തിനു കഴിയും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.