Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 478-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2014, 10:06 pm IST
in Samskriti

യഥാ തൃണാദികം ക്ഷിപ്തം രുമായാം ലവണം ഭവേത്‌

അചേതനം ജഗന്ന്യസ്തം ചൈതന്യേ ചേതനീഭവേത്‌

ഭരദ്വാജന്‍ പറഞ്ഞു: ഭഗവാനേ, ഞാനിപ്പോള്‍ സൂക്ഷ്മശരീരത്തിന്റെ വരുതിയില്‍ നിന്നും സ്വതന്ത്രനായി ആനന്ദസമുദ്രത്തില്‍ ആറാടുകയാണ്‌. ഞാന്‍ അവിച്ഛിന്നമായ ആത്മാവാണ്‌. അത്‌ തന്നെ പരമാത്മാവ്‌. അതിന്റെ രണ്ടു പ്രഭാവങ്ങളാണ്‌ ബോധാബോധങ്ങള്‍. അഗ്നിയിലേക്ക്‌ വലിച്ചെറിഞ്ഞ അഗ്നിശലാകകള്‍ അഗ്നിയില്‍ വേറിട്ട്‌ കാണപ്പെടുന്നില്ലല്ലോ.

‘പുല്ലും വൈക്കോല്‍ത്തുരുമ്പും മറ്റും കടലിലേക്ക്‌ വലിച്ചെറിഞ്ഞാല്‍ അത്‌ ഉപ്പായി മാറുന്നതുപോലെ ഈ അചേതനമായ ലോകത്തെ അനന്താവബോധമെന്ന ചൈതന്യസത്തയ്‌ക്ക്‌ സമര്‍പ്പിക്കുമ്പോള്‍ അവ ഒന്നായിത്തീരുന്നു. ‘ഉപ്പുകൊണ്ട്‌ ഉണ്ടാക്കിയ പാവ കടലിലേക്ക്‌ എറിഞ്ഞാല്‍ അതിന്റെ നാമവും രൂപവും സമുദ്രവുമായി വിലയിക്കുന്നതുപോലെ, ജലം ജലവുമായി ചേരുന്നതുപോലെ, ഒരു പാത്രത്തിലെ നെയ്യ്‌ മറ്റൊരു പാത്രത്തിലെ നെയ്യില്‍ ലയിക്കുന്നതുപോലെ ഞാന്‍ അനന്താവബോധത്തില്‍ വിലീനനത്രേ.

പ്രശാന്തവും സനാതനവും സര്‍വവ്യാപിയും നിത്യശുദ്ധവും അവിച്ഛിന്നവും അചലവുമായ പരബ്രഹ്മമാണ്‌ ഞാ ന്‍. എനിക്ക്‌ സ്വരുക്കൂട്ടിവയ്‌ക്കാനോ കാറ്റില്‍പ്പറത്തിക്കളയാനോ ഒന്നുമില്ല. ചിന്താമാത്രകൊണ്ടാണ്‌ ഞാന്‍ സൃഷ്ടി നടത്തുന്നത്‌. ഞാന്‍ പാപപുണ്യാദികള്‍ക്ക്‌ വശംവദനല്ല. വിശ്വത്തിന്റെ പ്രഭവസ്ഥാനം ഞാനാകുന്നു. പരമപ്രകാശം ഞാ ന്‍. രണ്ടാമതൊന്നില്ലാത്ത അദ്വൈതസത്യമാണ്‌ ഞാന്‍.

ഇതാണൊരു സാധകനു ധ്യാനിക്കാന്‍ യോഗ്യമായ വസ്തു. മനസ്സിന്റെ ചഞ്ചലത്വം അങ്ങനെ അവസാനിക്കട്ടെ. മനസ്സിന്റെ സഞ്ചാരം നിലയ്‌ക്കുമ്പോള്‍ ആത്മാവ്‌ സ്വയം പ്രഭയായി പ്രോജ്ജ്വലിക്കുന്നു. ആ പ്രകാശധോരണിയില്‍ ആകുലതകള്‍ക്ക്‌ അന്തമായി. ആത്മാവ്‌ സ്വയം ആനന്ദമനുഭവിക്കുന്നു. സത്യത്തിന്റെ നേരറിവ്‌ ആത്മാവല്ലാതെ മറ്റൊന്നില്ല എന്ന സാക്ഷാത്കാരം സുവിദിതമാകുന്നു.

വാത്മീകി പറഞ്ഞു: സുഹൃത്തേ, അങ്ങേക്ക്‌ ഭ്രമങ്ങള്‍ ഒടുങ്ങി സംസാരം ഇല്ലാതാകണം എന്നുണ്ടെങ്കില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ച്‌ ബ്രഹ്മോപാസകനും ബ്രഹ്മപ്രിയനുമാകുക.

ഭരദ്വാജന്‍ പറഞ്ഞു: മഹാഗുരവേ, അങ്ങയുടെ മഹദ്വചനങ്ങള്‍ എന്നിലെ പ്രബുദ്ധതയെ ഉണര്‍ത്തിയിരിക്കുന്നു. എന്റെ മേധാശക്തിയിപ്പോള്‍ നിര്‍മലമാണ്‌. എന്റെ മുന്നിലിപ്പോള്‍ നീണ്ടുനിവര്‍ന്നു കിടക്കുന്ന ലോകമെന്ന കെട്ടുകാഴ്ചയില്ല. ആത്മസാക്ഷാത്കാരം നേടിയ പ്രബുദ്ധപുരുഷര്‍ എന്താണ്‌ ചെയ്യുക എന്നെനിക്കറിയണമെന്നുണ്ട്‌. അവര്‍ക്ക്‌ എന്തെങ്കിലും നിയതകര്‍മങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതായി ഉണ്ടോ?

വാത്മീകി പറഞ്ഞു: മോക്ഷം ആഗ്രഹിക്കുന്നവര്‍ കുറ്റമറ്റ, നിസ്വാര്‍ഥമായ പാവനപ്രവൃത്തികളില്‍ മാത്രമേ ഏ ര്‍പ്പെടാവൂ. മനസ്സിന്റെ ഗുണങ്ങള്‍ ഇല്ലാതാകുന്നതോടെ സാധകന്‍ അനന്തതയുടെ ഗുണങ്ങളെ സ്വാംശീകരിക്കുന്നു. ‘ദേഹാതീതനായ, മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ഉപരിയായിരിക്കുന്ന, ‘ഞാന്‍ കര്‍ത്താവ്‌’, ‘ഞാന്‍ ഭോക്താവ്‌’ എന്നീ ചിന്തകള്‍ക്കെല്ലാം അതീതനായ, സുഖദുഃഖങ്ങള്‍ക്ക്‌ ബാധിക്കാനരുതാത്ത, സത്യമാണു ഞാന്‍ എന്ന്‌ ധ്യാനിച്ചുറയ്‌ക്കുന്നതോടെ ജീവന്‌ മുക്തിയായി. എല്ലാ ജീവനിര്‍ജീവജാലങ്ങളും ആത്മാവിലാണെന്നും അതേ ആത്മാവാണ്‌ എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്നതെന്നും ഉള്ള നേരറിവുറച്ചവന്‍, ജാഗ്രദ്‌, സ്വപ്ന, സുഷുപ്തി അവസ്ഥാത്രയങ്ങളെ മറികടന്ന്‌ അനുഭവജ്ഞാനങ്ങള്‍ക്ക്‌ അതീതമായ ബോധതലത്തില്‍ വിരാജിക്കുന്നു. അത്‌ അനന്താവബോധത്തിന്റെ ആനന്ദാവസ്ഥയാണ്‌.

വൈവിധ്യതയുടെ, വിഭിന്നതകളുടെ കയത്തില്‍ മുങ്ങാതെ പ്രശാന്തമായ ആ അമൃതസാഗരത്തില്‍ നീ ആമഗ്നനാകൂ. അങ്ങനെ വസിഷ്ഠമുനിയുടെ പ്രഭാഷണം ഞാന്‍ നിനക്കായി പറഞ്ഞു തന്നു. മനസ്സുറപ്പിച്ചു നീ സാധനചെയ്താലും. ജ്ഞാനത്തിന്റെയും യോഗത്തിന്റെയും ശ്രേഷ്ഠമായ പാത സുധീരം താണ്ടി നീ ആത്മസാക്ഷാത്കാരം പ്രാപിക്കുക തന്നെ ചെയ്യും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

Kerala

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

India

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

Kerala

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

India

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

പുതിയ വാര്‍ത്തകള്‍

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

സിനിമ ചിത്രീകരണത്തിന് എത്തിയ സംഘത്തിലെ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി

തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തും: എടപ്പാടി പളനിസ്വാമി

തന്നെ ഒഴിവാക്കുന്നെന്ന് സംശയം, സർപ്രൈസ് വിവാഹാഭ്യർത്ഥനയെന്നു പറഞ്ഞ് വിളിച്ചു വരുത്തി കാമുകനെ കെട്ടിയിട്ട് തീകൊളുത്തി യുവതി

മുണ്ടത്തിക്കോട് സ്ഫോടനം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിന്മാറി തിരുവമ്പാടി

തൃശൂര്‍ പൂരം ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും? 10 മണിക്ക് മന്ത്രിസഭായോഗം; നാളെ ദേവസ്വങ്ങളുമായി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.