363 : ജനാര്‍ദ്ദന: ജനാര്‍ദ്ദനന്‍. ജനാര്‍ദ്ദനനന്‍ എന്ന പദം വിഷ്ണുവിന്റെയും കൃഷ്ണന്റെയും പര്യായമായി പ്രസിദ്ധമാണ്. ഗുരുവായൂരപ്പന്‍ പലവിധത്തില്‍ ജനാര്‍ദ്ദനനാണ്. ജനന്മാര്‍ എന്ന അസുരസംഘത്തെ നശിപ്പിച്ചവന്‍, ജനിച്ച എല്ലാത്തിനെയും നശിപ്പിക്കുന്നവന്‍; ജനങ്ങളാല്‍ അപേക്ഷിക്കപ്പെടുന്നവന്‍; മായയെ നശിപ്പിക്കുന്നവന്‍ എന്നിങ്ങനെ പല രീതിയില്‍ ആചാര്യന്മാര്‍ ഈ പദത്തെ വ്യാഖ്യാനിക്കുന്നു. ഇതെല്ലാം ഗുരുവായൂരപ്പനുചേരും.
364. ഗീതോപദേഷ്ടാ : ഗീത ഉപദേശിച്ചവന്‍ കുരുക്ഷേത്രമെന്ന യുദ്ധഭൂമിയില്‍, പാണ്ഡവരുടെയും കൗരവരുടെയും യുദ്ധസന്നദ്ധരായ സൈന്യങ്ങളുടെ നടുവില്‍, യുദ്ധം ആരംഭിക്കാനുള്ള അടയാളമായി ശംഖങ്ങളും ഭേരികളും മുഴങ്ങുന്ന സമയത്ത് ധര്‍മാധര്‍മങ്ങള്‍ വേര്‍തിരിച്ചറിയാനാകാതെ കുഴങ്ങിയ അര്‍ജ്ജുനന് ഭഗവാന്‍ നല്‍കിയ ഉപദേശം ഭഗവദ്ഗീതയെന്നും ഗീതയെന്നുമുള്ള പേരുകളില്‍ പ്രസിദ്ധമായി ബഹുസഹസ്രം വര്‍ഷങ്ങളായി മനുഷ്യരെ ധര്‍മവും കര്‍മവും പഠിപ്പിക്കുന്ന ആ ദിവ്യഗാനം അര്‍ജുനനെ പ്രതീകമാക്കിക്കൊണ്ട് ലോകത്തിനാകെ മാര്‍ഗദര്‍ശനം നല്‍കുന്നു. കാലദേശങ്ങള്‍ക്കതീതമായ ധര്‍മദീപ്തി പ്രസരിപ്പിക്കുന്ന ഗീത ലോകത്തിന് ഉപദേശിച്ച ശ്രീകൃഷ്ണനെ ഈ നാമം സ്തുതിക്കുന്നു.
365 : ലോകേശഃ – ലോകത്തിന് ഈശ്വരനായവന്‍. ലോകത്തി ന്റെ സ്രഷ്ടാവും ര ക്ഷകനും സംഹര്‍ ത്താവും ഗുരുവായൂരപ്പനാണ്. ആദ്യന്തരഹിതവും നിര്‍വികാരവും നാമരൂപങ്ങളില്ലാത്തതുമായ ബ്ര ഹ്മചൈതന്യത്തില്‍ മനുഷ്യചേതന അ ധ്യാരോപിക്കുന്ന ഏ ത് രൂപവും നാമവും വൃത്തിയും അതിന് അലങ്കാരമാകുമെങ്കി ലും അതിനെല്ലാം അ തീതനും അധീശനുമായി വിരാജിക്കുന്നതിനാല്‍ ഭഗവാന്‍ അ ധീശനാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















