ഈ സംഭവം ക ഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കകം ഭഗവാ ന് വീണ്ടും വിശ്വരൂപം പ്രദര്‍ശിപ്പിക്കേണ്ടിവന്നു. യുദ്ധസന്നദ്ധരാ യി അണിയിട്ടുനില്‍ ക്കുന്ന പതിനെട്ടക്ഷൗഹിണിപ്പടയുടെ നടുവില്‍ കുരുക്ഷേത്രത്തി ല്‍ വച്ചാണ് ഭഗവാന്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ചത്. അത് അര്‍ജുനന് മാത്രമേ കാണാന്‍ ക ഴിഞ്ഞുള്ളൂ. ആ രൂപം കാണാനുള്ള ദിവ്യദൃഷ്ടി അര്‍ജുനന് മാ ത്രമേ ഭഗവാന്‍ കൊടുത്തുള്ളൂ. ഗുരുക്കന്മാരെയും ബന്ധുക്കളെയും വധിക്കാന്‍ മനസ്സുവരാതെ തളര്‍ന്ന അര്‍ജുനനെ കര്‍മ്മനിരതനാക്കാന്‍ വേണ്ടി ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍വച്ചു ഭഗവാന്‍ അര്‍ജുനന് കൊടുത്ത ഉപദേശം പില്‍ക്കാലത്ത് ‘ഭഗവത്ഗീത’ എന്ന പേരില്‍ പ്രസിദ്ധമായി. ഭഗവദ്ഗീതയുടെ പതിനൊന്നാം ആദ്ധ്യായത്തിന് ‘വിശ്വരൂപദര്‍ശനയോഗം’ എന്നാണ് ആചാര്യന്മാര്‍ പേരുകൊടുത്തത്. ഒരു അധ്യായവും വ്യാഖ്യാനവും വായിച്ചാല്‍ അര്‍ജുനന്‍ കണ്ട വിശ്വരൂപം നമുക്കും ഒക്കാകെ ഉള്‍ക്കൊള്ളാന്‍ കഴിയും.
ശ്ലോകം :
നിരയുധോ നിരാതങ്കോ ജിഷ്ണുസൂതോ ജനാര്‍ദ്ദനഃ
ഗീതോപദേഷ്ടാ ലോകേശഃ ദുഃഖമൗഢ്യനിവാരകഃ
360. നിരായുധഃ – ആയുധമില്ലാത്തവന്‍, കുരുക്ഷേത്രയുദ്ധത്തില്‍ തുടക്കം മുതല്‍ അവസാനം വരെ ഭഗവാന്‍ പങ്കെടുത്തിരുന്നു. കൗരവരുടെയും പാണ്ഡവരുടെയും സൈന്യങ്ങള്‍ പലതരത്തിലുള്ള ദിവ്യങ്ങളും ശക്തങ്ങളുമായ ആയുധങ്ങളുമായാണ് യുദ്ധഭൂമിയിലെത്തിയത്. ആ സൈന്യങ്ങളെയെല്ലാം കൊന്നൊടുക്കിയത് ശ്രീകൃഷ്ണനാണെന്നും പറയാം. പക്ഷേ ഭഗവാന്റെ കൈയില്‍ ഒരു കുതിരച്ചമ്മട്ടിമാത്രമേ ആയുധമായി ഉണ്ടായിരുന്നുള്ളൂ. അത് അദ്ദേഹം ഉപയോഗിച്ചുമില്ല. പുരികക്കൊടികളുടെ ചലനം കൊണ്ട് ബ്രഹ്മാണ്ഡകോടികളെ സൃഷ്ടിക്കുകയും സംഹരിക്കുകയും ചെയ്യുന്ന ഭഗവാന് ആയുധമെന്തിന്?
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















