Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 471-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2014, 08:37 pm IST
in Samskriti

നിര്‍വാണവാന്നിര്‍മനന: ക്ഷീണചിത്ത: പ്രശാന്തധീ:

ആത്മന്യേവാസ്സ്വ ശാന്താത്മാ മൂകാന്ധബധിരോപമ:

രാമന്‍ ചോദിച്ചു: ഭഗവാനേ, ജാഗ്രദ്സ്വപനസുഷുപ്തികളിലൂടെ തിരിച്ചറിയപ്പെടാതെ കടന്നുപോകുന്ന തുരീയം എന്ന അവസ്ഥ എന്താണെന്ന്‌ വിവരിച്ച്‌ തന്നാലും.

വസിഷ്ഠന്‍ തുടര്‍ന്നു: നാലാമത്തെ അവസ്ഥയാകുന്ന തുരീയം അഹങ്കാരത്തിന്റെയോ അനഹങ്കാരത്തിന്റെയോ; സത്തിന്റെയോ അസത്തിന്റെയോ, വരുതിയില്‍പ്പെടാത്ത സമതയാണ്‌. അതാണ്‌ പ്രബുദ്ധമുനിമാരുടെ ബോധതലം. അവിച്ഛിന്നമായ സാക്ഷിബോധത്തിന്റെ അനുസ്യൂതമായ സാന്നിദ്ധ്യമാണത്‌.

ചിന്താസഞ്ചാരങ്ങളാല്‍ ബന്ധുരമായ ജാഗ്രദ്സ്വപ്ന അവസ്ഥകളില്‍ നിന്നും തുലോം വിഭിന്നമായ ഒരു തലമാണത്‌. മന്ദതയാലും അജ്ഞാനത്താലും ചലനരഹിതമായിരിക്കുന്ന ദീര്‍ഘസുഷുപ്തിയുടെ തലവുമല്ല അത്‌. അഹങ്കാരം ഉപേക്ഷിക്കുമ്പോള്‍ സമ്പൂര്‍ണ്ണസമതയെന്ന സമതുലിതാവസ്ഥ സംജാതമാവുന്നു. അവിടെ തുരീയം സ്വയമുണരുന്നു.

ഞാന്‍ അതിനെപ്പറ്റി ഇനിയൊരു കഥപറയാം. നീ പ്രബുദ്ധതയില്‍ എത്തിയെങ്കിലും ഈ കഥാശ്രവണം ഒരുവനെ പ്രബുദ്ധനാക്കാന്‍ പോന്ന ഒന്നാണ്‌. ഒരു വനത്തില്‍ ഒരു മാമുനി വാണിരുന്നു.അനിതരസാധാരണനായ മുനിയെക്കണ്ട്‌ ഒരു വേടന്‍ അദ്ദേഹത്തോട്‌ ഇങ്ങിനെ ചോദിച്ചു. ‘എന്റെ അമ്പ്‌ കൊണ്ട്‌ മുറിവേറ്റ ഒരു മാന്‍പേട ഇപ്പോള്‍ ഇതിലേ ഓടിപ്പോയി. അതെങ്ങോട്ടാണ്‌ പോയത്‌?’

മുനി പറഞ്ഞു: ഞങ്ങള്‍ വനവാസികളായ താപസന്മാരാണ്‌. ഞങ്ങളുടെ സ്വഭാവം അഹങ്കാരരഹിതമായ പ്രശാന്തതയാണ്‌. അഹങ്കാരവും മനസ്സുമാണ്‌ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്‌. എന്നാല്‍ ഇന്ദ്രിയങ്ങള്‍ എന്നില്‍ വിശ്രാന്തിയടഞ്ഞിരിക്കുകയാണ്‌. ജഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ എന്തെന്ന്‌ എനിക്കറിയില്ല. ഞാന്‍ തുരീയത്തില്‍ ആമഗ്നനാണ്‌. ഈ അവസ്ഥയില്‍ കാണാന്‍ ഒരു വസ്തു എന്നില്‍ നിന്നും വേറിട്ടില്ല.’

വേടന്‌ മുനി പറഞ്ഞ കാര്യം എന്തെന്ന്‌ മനസ്സിലായില്ല. അയാള്‍ അവിടെ നിന്നും പോയി. അതാണ്‌ രാമാ തുരീയത്തിന്റെ അവസ്ഥ. അത്‌ ഉപാധിരഹിതമായ ബോധമാണ്‌. ആ ബോധം മാത്രമേയുള്ളൂ. ജഗ്രദ്സ്വപ്നസുഷുപ്തി അവസ്ഥകള്‍ മനസ്സിന്റെയാണ്‌. അവ, മനസ്സൊടുങ്ങുന്നതോടെ അവസാനിക്കുന്നു. സത്വം മാത്രമേ അവശേഷിക്കുന്നുള്ളൂ. അതാണ്‌ യോഗികള്‍ എത്താന്‍ ശ്രമിക്കുന്ന ഇടം. ഇതാണ്‌ എല്ലാ ശാസ്ത്രഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത്‌. അവിദ്യയും, മായയും ഇല്ലാത്ത വസ്തുക്കളാണ്‌.

ബ്രഹ്മം മാത്രമേയുള്ളൂ. ചിലരതിനെ നിശ്ശൂന്യത എന്ന്‌ പറയുന്നു.ചിലര്‍ ഭഗവാന്‍ എന്നും പറയുന്നു. എന്നിട്ട്‌ അവരതിനെക്കുറിച്ച്‌ തര്‍ക്കിക്കുന്നു. ഈ ധാരണകളെഎല്ലാം ഉപേക്ഷിക്കൂ.

‘ചിന്താസഞ്ചാരമില്ലാത്ത നിര്‍വാണപദത്തിലഭിരമിക്കൂ. മനസ്സിനെ ഏറെ നേര്‍മ്മയുള്ളതാക്കി ബുദ്ധിയെ പ്രശാന്തമാക്കി, മൂകനെപ്പോലെ, അന്ധനെപ്പോലെ, ബധിരനെപ്പോലെ, ആത്മാവിലഭിരമിച്ചാലും’

ഉള്ളില്‍ എല്ലാറ്റിനെയും ഉപേക്ഷിക്കൂ. പുറമേ ഉചിതമായ പ്രവൃത്തികളില്‍ ഏര്‍പ്പെടൂ. മനസ്സ്‌ തന്നെയാണ്‌ സുഖങ്ങളും ദുഖങ്ങളും. നിര്‍മനാവസ്ഥയില്‍ ഇവയെല്ലാം താനേ ഇല്ലാതെയാവട്ടെ. ആകര്‍ഷണീയം അനാകര്‍ഷണീയം എന്നിങ്ങനെ വസ്തുക്കളെ തരം തിരിക്കാതിരിക്കുക. ഈ ആത്മീയതകൊണ്ട്‌ സംസാരത്തെ മറികടക്കാം. സുഖദുഖങ്ങളെയും അവകള്‍ക്കിടയിലുള്ളതിനെയും തിരിച്ചറിഞ്ഞ്‌ അവയ്‌ക്ക്‌ അസ്ഥിത്വം നല്‍കാതെ അവയ്‌ക്കതീതനവൂ. സ്വപ്രയത്നമായ ഈ സാധന അനന്തതയെ സാക്ഷാത്ക്കരിക്കാന്‍ നിനക്കുതകും.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.