മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി റയലിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് സ്വന്തം. ബാഴ്സയുടെ ലയണല്‍ മെസ്സിയുടേയും മുന്‍ എസി മിലാന്‍ താരം ജോസ് അല്‍താഫിനിയുടേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റൂഡ് വാന്‍ നിസ്റ്റല്‍ റൂയിയുടെയും പേരിലുണ്ടായിരുന്ന 14 ഗോളെന്ന റെക്കോര്‍ഡാണ് ബയേണിനെതിരെ രണ്ട് ഗോളുകള്‍ നേടിയതോടെ ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയത്.
ഈ സീസണില്‍ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ 16 ഗോളുകളാണ് നേടിയത്. ക്രിസ്റ്റ്യാനോയുടെ ഇരട്ടഗോള്‍ മികവില്‍ ബയേണിനെ പരാജയപ്പെടുത്തിയ റയല്‍ 12 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബോറൂസിയ ഡോര്‍ട്ടുമുണ്ടിനെതിരായ മത്സരത്തില്‍ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങളെന്ന മെസിയുടേയും അല്‍താഫിനിയുടേയും നിസ്റ്റല്‍ റൂയിയുടെയും റെക്കോര്‍ഡിനൊപ്പം എത്തിയിരുന്നു.
















