നാമം: 357. കൗന്തേയദൂതഃ – കു ന്തീപുത്രന്മാരുടെ ദൂത നായവന്‍ (കൗന്തേയന്‍ – കുന്തീപുത്രന്‍ – ഇ വിടെ അഞ്ചു പാണ്ഡ വരെയും കുറിക്കുന്നു.)
കൗരവരും പാണ് ഡവരും തമ്മിലുള്ള യു ദ്ധം ഒഴിവാക്കാനാകാ ത്ത മട്ടിലായപ്പോള്‍ ഇ രുകൂട്ടരും മറ്റു രാജാക്കളുടെ സഹായം അഭ്യര്‍ ഥിച്ചു.
സമാധാനകാംക്ഷിയായ ധര്‍മപുത്രര്‍ കഴിയുമെങ്കില്‍ യുദ്ധം ഒഴിവാക്കണമെന്ന് കരു തി ഭഗവാനെ ദൂതനായി ഹസ്തിനപുരത്തേക്കയച്ചു. ഹസ്തിനപുരത്ത് രാജസദസ്സില്‍ പാണ്ഡവദൂതനായി എത്തിയ ശ്രീകൃഷ്ണന്‍ അവതരിപ്പിച്ച വ്യവസ്ഥകള്‍ ഭീഷ്മര്‍ തുടങ്ങിയവര്‍ ബഹുമാനത്തോടെ സ്വീകരിച്ചുവെങ്കിലും ദുര്യോധനനും അനുജന്മാരും ഭഗവാനെ ആ ക്ഷേപിക്കുകയും പിടിച്ചുകെട്ടാന്‍ ശ്രമിക്കുകയും ചെയ് തു. ഭഗവാന്‍ വിശ്വരൂപം പ്രദര്‍ശിപ്പിച്ച് ഹസ്തിനപുരത്തെ തന്റെ തേജസ്സുകൊണ്ട് ക്ഷോഭിച്ചു. ദൗത്യം പരാജയപ്പെട്ടു.
358. തേജസ്വീ – തേജസ്സുള്ളവന്‍. തേജസ് എന്ന പദത്തിന് പ്രകാശം, ശക്തി, മഹത്ത്വം, ചൈതന്യം, കീര്‍ ത്തി, ശരീരകാന്തി, സൗന്ദര്യം തുടങ്ങി ഇരുപത്തിയഞ്ചോളം അര്‍ഥങ്ങളുണ്ട്. സന്ദര്‍ഭത്തിന് ചേരുന്ന ചില അര്‍ഥങ്ങളാണ് മുകളില്‍ ചേര്‍ത്തത്. ഈ സഹസ്രനാമത്തില്‍ ഭഗവാന്റെ രൂപവര്‍ണന ആരംഭിച്ചത് ‘സൂര്യകോടിപ്രദാദീപ്തബാലഗോപാലവിഗ്രഹ’മുള്ളവനായാണ്. ബാലനായിരിക്കെ ഗോവര്‍ധനപര്‍വതം ഒരു കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഏഴുദിവസം ഒരേ നിലയില്‍ നിന്ന ഭഗവാന്‍ ശക്തിമാനാണെന്ന് എടുത്തുപറയേണ്ട തില്ല. മറ്റര്‍ഥങ്ങളും ഇതുപോലെ ഭഗവാന് ചേരുന്നവയാണ്. പറഞ്ഞുവന്ന കഥാസന്ദര്‍ഭം ഭഗവാന്‍ ധര്‍മപുത്രരുടെ ദൂതനായി ഹസ്തിനപുരത്തുപോയതായതുകൊ ണ്ട് തേജസ്സിന് പറഞ്ഞ എല്ലാ അര്‍ഥങ്ങളും യോജിപ്പി ച്ചു മനസ്സിലാക്കുന്നതാണ് ഉചിതം. അടുത്തനാമം ‘വിശ്വരൂപ പ്രദര്‍ശകഃ’ എന്നാണ്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















