ഗുരുവുള്ളവനു ഭയക്കേണ്ടതില്ല. ഗുരുവിന്റെ ആജ്ഞയനുസരിച്ചു ജീവിച്ചാല്‍ മതി. ഇത്ര കര്‍ ശനം പറഞ്ഞ ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യന്‍ വിവേകാനന്ദ ന്‍ അമേരിക്കയില്‍പ്പോയി സ് ത്രീകളെ ശിഷ്യകളായി സ്വീകരിച്ചില്ലേ? എന്നാല്‍ സാധകന്‍, തു ടക്കസമയത്ത് സ്ത്രീകളുമായി കഴിയുന്നത്ര അകന്നിരിക്കണം.
ചിത്രംകൂടി കാണാന്‍ പാടില്ല. അത്ര ശ്രദ്ധാലുവായിരിക്കണം. സാധനാഘട്ടത്തില്‍ വിഷയങ്ങളെ പാടേ ത്യജിച്ച് ഏകാന്തതയില്‍ത്തന്നെ കഴിയുന്നതാണുത്തമം. പിന്നീട് ഗുരുസാമീപ്യത്തില്‍നിന്ന് സാഹചര്യങ്ങളെ നേരിടണം. അതുമൊരു സാധനയായി കാണണം. പ്രതിബന്ധങ്ങളെ അതിജീവിക്കണം. ഗുരുവില്‍ സമര്‍പ്പണമുള്ളവന് അത് സാധിക്കും. എന്നാല്‍ ഗുരുവില്ലാത്തവന്‍ ബാഹ്യമായ നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തന്നെ പാലിക്കണം. അല്ലെങ്കില്‍ ഏത് നിമിഷവും വീഴ്ചയുണ്ടാകും.
– മാതാ അമൃതാനന്ദയീദേവി
















