Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നിറഞ്ഞ സദസ്സുമായി ഒപ്പനമത്സര വേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2014, 10:10 pm IST
in Ernakulam

കൊച്ചി: എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ അവസാനദിനമായ ഇന്നലെ മൂന്നു വേദികളിലായിട്ടാണ്‌ മത്സരങ്ങള്‍ നടന്നത്‌. ഒന്നാമത്തെ വേദി തന്നെയായിരിന്നു പ്രധാന ആകര്‍ഷണം. മറ്റു വേദികളില്‍ പാശ്ചാത്യ സംഗീതവും ശാസ്ത്രീയ സംഗീതവും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. ഒന്നാമത്തെ വേദിയില്‍ ഉച്ചക്ക്‌ ശേഷം നടന്ന ഒപ്പനമത്സരം കാണികളാല്‍ സമ്പന്നമായിരുന്നു. പതിനേഴോളം ടീമുകളാണ്‌ ഒപ്പന മത്സരത്തില്‍ പങ്കെടുത്തത്‌. പങ്കെടുത്ത ടീമുകളെല്ലാം തന്നെ നല്ല തയ്യാറെടുപ്പുകളോടെയാണ്‌ വേദിയില്‍ എത്തിയത്‌.

മറ്റു ദിവസങ്ങളില്‍ നിന്നു വിഭിന്നമായി ഇന്നലെ കൃത്യസമയത്തു തന്നെയാണ്‌ ഒപ്പന ആരംഭിച്ചത്‌. മത്സരിച്ച ടീമുകളെല്ലാം ഒന്നിനൊന്ന്‌ മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ ഒരുപടി മുന്നില്‍നിന്ന എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജിലെ മൊഞ്ചത്തിമാര്‍ ഒന്നാമത്തെത്തി. ഒട്ടും മികവു കുറയാതെ ഒപ്പന അവതരിപ്പിച്ച മാറമ്പള്ളി എംഇഎസ്‌ കോളേജിലെയും ആലുവ സെന്റ്‌ സേവ്യേഴ്സ്‌ വനിതാ കോളേജിലെയും പെണ്‍കുട്ടികള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. കോട്ടയം ബിസിഎം വനിതാകോളേജിനാണ്‌ മൂന്നാം സ്ഥാനം. ചാഞ്ഞും ചരിഞ്ഞും കൈകൊട്ടിപ്പാടിയും പുതുമാരികളെ നാട്ടാരെ കാണിക്കാന്‍ കൂട്ടുകാരികള്‍ എത്തിയപ്പോള്‍ സ്വതവേ ശുഷ്കമായിരുന്ന സദസില്‍ കാണികള്‍ കൂടാന്‍ തുടങ്ങി.

തൃക്കല്യാണക്കഥകള്‍ മെയിലാഞ്ചിക്കൈത്താളത്തിനൊപ്പിച്ച്‌ പാടി ഇളക്കിമറിച്ച്‌ സുന്ദരിമാര്‍ കൊച്ചിയുടെ മഴനനച്ച വൈകുന്നേരത്തിന്‌ മൊഞ്ച്‌ കൂട്ടി. സുന്ദരികള്‍ക്കു മാത്രമല്ല, സുന്ദരന്മാര്‍ക്കും ഒപ്പനത്തട്ടില്‍ അവസരം കിട്ടി. വട്ടപ്പാട്ടുമായി വേദിയിലെത്തിയത്‌ തൃപ്പൂണിത്തുറ ഗവണ്‍മെന്റ്‌ കോളേജിലെ മൊഞ്ചന്മാര്‍. പ്രോത്സാഹനവുമായി കാണികളും കൂടെ കൂടി. മട്ടാഞ്ചേരിയിലെയും വൈപ്പിനിലെയും ഒപ്പനപ്രേമികള്‍ കുടുംബസഹിതം സദസിലെത്തിയിരുന്നു. മത്സരം മികച്ച നിലവാരം പുലര്‍ത്തിയെന്ന്‌ വിധികര്‍ത്താക്കളും അഭിപ്രായപ്പെട്ടു. അവധി ദിനമായ ഇന്നലെ നടന്ന മത്സരങ്ങളില്‍ വളരെ അധികം മത്സരാര്‍ത്ഥികളാണ്‌ മാറ്റുരക്കാനെത്തിയത്‌. പരീക്ഷകഴിയുന്ന ദിവസം കണക്കുകൂട്ടി പലരും എത്തിയപോലെയാണ്‌ അനുഭവപ്പെട്ടത്‌. ഒപ്പനക്കുശേഷം പ്രാധാന വേദിയായ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വച്ച്‌ സമ്മാനദാനം നടന്നു. സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരെയും പ്രതീക്ഷിച്ചെങ്കിലും പ്രൊഫ. എം.കെ.സാനുവും ഡിസിപി ആര്‍.നിശാന്തിനി ഐപിഎസും മാത്രമാണ്‌ എത്തിയത്‌. വളരെ നിറം മങ്ങിയ മത്സരം കൊടിയിറങ്ങിയപ്പോള്‍ വെറും ഗ്രേസ്‌ മാര്‍ക്കിനു മാത്രമായിട്ടുള്ള പ്രഹസനം മാത്രമായിരുന്നോ എന്ന ചോദ്യം മാത്രമാണ്‌ ബാക്കിയാക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.