ഒരിക്കല്‍ ഒരു വ്യക്തി പാതയുടെ മധ്യത്തില്‍ നിന്നുകൊണ്ട് ശിരസ്സുയര്‍ത്തി. ആകാശത്തേക്ക് നോക്കിനിന്നു. ഒരേസ്ഥാനത്തുതന്നെ. ഇമവെട്ടാതെ നോക്കി നിന്നതുകാരണം അയാളുടെ നേത്രങ്ങള്‍ സജലങ്ങളായി. ‘ദൈവമേ, ദൈവമേ’ എന്ന് ആവര്‍ത്തിച്ചു വിളിച്ചുകൊണ്ടിരുന്നു. വേറൊരു വ്യക്തി അതുവഴി പോയപ്പോള്‍ ആകാശത്തിലേക്ക് നോക്കിനിന്ന വ്യക്തിയെ കണ്ട്, അയാളുടെ പുറകില്‍ ചെന്ന് ആകാംക്ഷാപൂര്‍വം, ആദ്യത്തെ വ്യക്തി നോക്കിയ, ആകാശത്തിലെ അതേസ്ഥാനത്തുതന്നെ നോക്കി. അയാള്‍ ആശ്ചര്യപ്പെട്ട് നോക്കിയത് ആദ്യത്തെ വ്യക്തി എങ്ങനെ ഭഗവത്ദര്‍ശനം നടത്തി എന്നറിയാന്‍ വേണ്ടി. ഇവരെ രണ്ടുപേരെയും കടന്നുപോയ മൂന്നാമത്തെ വ്യക്തി ഇവരുടെ കൂടെ കൂടി ഇവര്‍ എന്താണ് നോക്കി നില്‍ക്കുന്നതെന്ന് വിചാരിച്ച് ആശ്ചര്യചകിതനായി. അയാ ളും മറ്റുരണ്ടുപേരുടെ പുറകില്‍ ആകാശത്തിലേക്ക് നോക്കിനിന്നു. അയാള്‍ക്ക് ആകാശത്തിലെ മേഘങ്ങള്‍ ശിവഭഗവാ ന്റെ രൂപത്തിലാണെന്ന് തോന്നി. ‘ചിലപ്പോള്‍ ഇതായിരി ക്കും ഭഗവദ് ദര്‍ശനം’ എന്നയാള്‍ ചിന്തിച്ചു. അധികം താമസിയാതെ ആളുകളുടെ ഒരു നിരതന്നെ അവിടെ ഉണ്ടായി. എല്ലാപേരും തീക്ഷ്ണദൃഷ്ടികളോടെ ആകാശത്തിലേക്ക് തന്നെ നോക്കിനിന്നത് അതെന്താണെന്ന് അറിയാനാണ്. അവസാനം ആ വഴിയേപോയ ഒരു വ്യക്തി അവിടെ നിന്നിരുന്ന മറ്റുവ്യക്തികളുടെ നിരയില്‍ ഉണ്ടായിരുന്ന അവസാനത്തെ ആളിനോട് എന്താണ് കണ്ടതെന്ന് ചോദിച്ചു. ‘എന്താണ് കാണുന്നതെന്ന് ഉറപ്പില്ല.’ എന്നായിരുന്നു മറുപടി. അതുകൊണ്ടയാള്‍ മുന്നിലുള്ള വ്യക്തിയോട് ചോദിച്ചുചോദിച്ച് അവസാനം ഏറ്റവും മുന്നിലുണ്ടായിരുന്ന ആളിലെത്തി. അയാള്‍ അപ്പോഴും ആകാശത്തിലേക്ക് തന്നെ നോക്കിനില്‍ക്കുകയായിരുന്നു. ‘എന്താണ് നോക്കിനില്‍ക്കുന്നത്.’ എന്നുചോദിച്ചു. ആ മനുഷ്യന്‍ കണ്ണുകളില്‍ അശ്രുബിന്ദുക്കള്‍ നിറച്ചുപറഞ്ഞു: ‘എന്റെ കഴുത്തിന് അധികം ആയാസം കൊടുത്തതിനാല്‍ എനിക്ക് കഴുത്ത് തിരിക്കാന്‍ സാധ്യമല്ല.’ എന്ന്. പെട്ടെന്ന് അവിടെ കൂടിയിരുന്ന മനുഷ്യര്‍ മുഴുവന്‍ നിരാശരായി തിരിച്ചുപോയി. മറ്റുള്ളവര്‍ വഴി എന്റെ അനുഭൂതി പ്രാപ്തമാക്കാന്‍ പ്രയത്നിക്കരുത്. നീ നിരാശനാകും. ഞാന്‍ നേരിട്ട് നിങ്ങള്‍ ഓരോരുത്തരുടെയും അടുത്തുവന്നുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ ഭഗവത് വിശ്വാസത്തെ ആശ്രയിച്ച് നിങ്ങള്‍ വിശ്വാസം വളര്‍ത്തരുത്.
എന്റെ അടുക്കല്‍ വന്ന് എന്നെ പ്രത്യക്ഷമായി അനുഭവിക്കൂ. മൂന്നാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന കുട്ടിയെ രണ്ടാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്ന കുട്ടി പഠിപ്പിക്കാറുണ്ടോ? ഇല്ല! അയാള്‍ക്ക് ചില ചോദ്യങ്ങള്‍ക്ക് മാത്രമേ ഉത്തരം പറയാന്‍ സാധിക്കൂ. അയാള്‍ തന്നെ യോഗ്യതാപത്രം കിട്ടാനായി സ്കൂളില്‍ കാത്തുനില്‍ക്കുകയാണ്. നിന്റെ അധ്യാപകന്‍ നേരിട്ട് നിന്നെ പഠിപ്പിക്കേണ്ടതുണ്ട്. അദ്ദേഹം നിന്നെ പഠിപ്പിക്കാന്‍ വേണ്ടത്ര യോഗ്യത നേടിയിട്ടുള്ള ആളാണ്. അതുകൊണ്ട് എന്നിലേക്കുള്ള മാര്‍ഗം നീ തന്നെ തെളിയിക്കൂ. നീ മറ്റൊരാളുടെ വിശ്വാസത്തെ ആശ്രയിച്ചാല്‍ ആ വ്യക്തിക്ക് എന്നിലുള്ള വിശ്വാസം നശിച്ചാല്‍ സ്വാഭാവികമായും നിന്റെ എന്നിലുള്ള വിശ്വാസവും ഇല്ലാതെയാകും. അതുകൊണ്ട് നിന്റെ ഗുരുവിനെ നീ തന്നെ സമീപിക്കൂ. മറ്റുള്ളവരുടെ വിശ്വാസവും അനുഭവങ്ങളും നിന്നെ സ്വാധീനിക്കാതിരിക്കാന്‍ ശ്രമിക്കൂ. എനിക്ക് നിങ്ങളോരോരുത്തരോടും പ്രത്യേകതയുണ്ട്. നിങ്ങളോടുള്ള എന്റെ ബന്ധം അതുല്യവും പ്രിയങ്കരവുമാണ്.
– ശ്രീ സത്യസായി ബാബ
















