Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 467-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2014, 07:05 pm IST
inSamskriti

ഭാവാഭാവവിരുദ്ധോളപി വിചിത്രോളപി മഹാനപി

നാനന്ദായ ന ഖേദായ സതാം സംസൃതിവിഭ്രമഃ

രാമന്‍ ചോദിച്ചു: ഭഗവാനേ അങ്ങേക്ക്‌ സത്യം എന്തെന്നറിയാം. അഹംകാരം മനസ്സില്‍ വിലീനമായിക്കഴിഞ്ഞാ ല്‍ സത്വമുണരുന്നതായി എങ്ങനെയാണൊരുവന്‌ തിരിച്ചറിയാനാകുക?

വസിഷ്ഠന്‍ പറഞ്ഞു: അങ്ങനെയുള്ള മനസ്സിനെ അങ്ങേയറ്റത്തെ സ്വാധീനങ്ങള്‍ക്കുപോലും ലോഭമോഹാദികളാല്‍ മലീമസമാക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ഐശ്വര്യസമ്പന്നതയില്‍ ആ മനസ്സ്‌ ആഹ്ലാദഭരിതമായിരിക്കും.

മാനസികോപാധികളുടെയും ധാരണാവാസനകളുടെയും കെട്ടുപാടുകള്‍ ആ മനസ്സില്‍ നിന്നും അറുത്തു മാറ്റിയിരിക്കുന്നു. ക്രോധം ആ മനസ്സിലില്ല. മോഹഭ്രമങ്ങള്‍ ആ മനസ്സിനെ അലട്ടുന്നില്ല. ആശകള്‍ക്ക്‌ ആ മനസ്സില്‍ സ്ഥാനമില്ല. ലോഭം അവിടം വിട്ടുപോയിരിക്കുന്നു. ഇന്ദ്രിയങ്ങള്‍ സമചിത്തതയോടെ വര്‍ത്തിക്കുന്നു. അമിതാഹ്ലാദമോ ആകുലതകളോ അവയെ വലയ്‌ക്കുന്നില്ല. അങ്ങ നെയുള്ള സാധകന്റെ മുഖത്ത്‌ സുഖദുഃഖങ്ങള്‍ പ്രകടമായാലും മനസ്സിലേക്കവയ്‌ക്ക്‌ പ്രവേശനമില്ല. ആ ഹൃദയം സമതയില്‍ അഭിരമിച്ചു കഴിയുന്നു.

പ്രബുദ്ധനായ മനുഷ്യന്‍ ഇത്തരം സദ്ഗുണങ്ങളെ ആയാസരഹിതമായി തന്റെ ശരീരത്തില്‍ ആഭരണമായി അണിയുന്നു. ‘ഭാവാഭാവങ്ങളും ഐശ്വര്യാനൈശ്വര്യങ്ങളും പരസ്പരം പിന്തുടര്‍ന്നു വിവിധങ്ങളായ വൈരുദ്ധ്യങ്ങളെ സൃഷ്ടിക്കുമ്പോഴും മഹാത്മാവില്‍ അവ ആഹ്ലാദമോ നിരാശയോ ഉണ്ടാക്കുന്നില്ല.’

സമഗ്രമായ ആത്മജ്ഞാനത്തിന്റെ പാതയിലേക്ക്‌ സ്വബുദ്ധിയെ തിരിച്ചു വിടാത്തവന്‍ ഗര്‍ഹണീയനാണ്‌.

സംസാരസാഗരത്തെ (ജനനമരണചക്രത്തെ) തരണം ചെയ്യുവാനും അതുവഴി പരമപ്രശാന്തിയടയുവാനുമുള്ള മാര്‍ഗം ‘ഞാന്‍ ആര്‌?’, ‘ഈ ലോകമെന്ത്‌?’, ‘സത്യമെന്താണ്‌?’ തുടങ്ങിയ ആത്മാന്വേഷണം മാത്രമാണ്‌.

നിന്റെ പൂര്‍വികനായ ഇഷ്വാകു ചക്രവര്‍ത്തി ഒരു ദിവസം ഇങ്ങനെ ആലോചിച്ചു: ‘ജരാനരകള്‍, മരണം, സുഖം, ദുഃഖം, വിഭ്രമങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന ആകുലതകളും കഷ്ടപ്പാടുകളും നിറഞ്ഞ ഈ ലോകത്തിന്റെ തുടക്കം എവിടെയാണ്‌?’ അദ്ദേഹത്തിനതിന്റെ ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. ബ്രഹ്മാവിന്റെ പുത്രനായ മനുവാണല്ലോ ചക്രവര്‍ത്തിയുടെ പിതാവ്‌. അദ്ദേഹം തന്റെ അച്ഛനോട്‌ ചോദിച്ചു: ഭഗവാനേ, അങ്ങയുടെ മുന്നില്‍ ഒരു പ്രശ്നം അവതരിപ്പിക്കാന്‍ എന്നെ അനുവദിക്കൂ. ഈ ലോകത്തിന്റെ ആരംഭം എന്താണ്‌? എങ്ങനെയാണ്‌? എനിക്കീ സംസാരത്തില്‍ നിന്നും എങ്ങനെ മുക്തനാകാം?

മനു പറഞ്ഞു: ‘നീയിവിടെ കാണുന്നതൊന്നും ഉള്ളതല്ല, യാതൊന്നും സത്യമായി നിലനില്‍ക്കുന്നവയല്ല. നിനക്ക്‌ കാണപ്പെടാത്തതായും ഒന്നുമില്ല. മനസ്സേന്ദ്രിയങ്ങള്‍ക്ക്‌ അതീതമായും യാതൊന്നുമില്ല. എന്നാല്‍ ഒന്നുമാത്രമുണ്ട്‌. ആത്മാവ്‌. അത്‌ ശാശ്വതമാണ്‌; അനന്തമാണ്‌. വിശ്വമായി കാണുന്നത്‌ ആത്മാവിന്റെ പ്രതിഫലനം മാത്രമാണ്‌. ബോധത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ചൈതന്യവിശേഷം വിശ്വമായും വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങളായും കാണപ്പെടുന്നു. അതിനെ ലോകം എന്ന്‌ വിളിക്കുന്നു. ബന്ധനമോ മുക്തിയോ ഒന്നും ഉള്ളവയല്ല. ഒരേയൊരനന്തബോധം മാത്രമേ നിലവിലുള്ളു. പലതില്ല. ബന്ധനത്തിന്റെയും മുക്തിയുടെയും തെറ്റിദ്ധാരണകള്‍ ഉപേക്ഷിച്ച്‌ ശാന്തിയടയൂ.’

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.