അര്‍ജുനാഭിന്നമൂര്‍ത്തിശ്ച മാദ്രിപുത്രഗുരുസ്തഥാ
ദ്രൗപതീരക്ഷകശ്ചൈവ കുന്തീവാത്സല്യഭാജനഃ
362. അര്‍ജുനാഭിന്നമൂര്‍ത്തി: അര്‍ജുനനില്‍നിന്ന് വേറല്ലാത്ത മൂര്‍ത്തിയുള്ളവന്‍.
കൃഷ്ണനും അര്‍ജുനനും ഒരേ വൈഷ്ണവ ചൈതന്യത്തിന്റെ രണ്ടുശരീരങ്ങളായിരുന്നു എന്നുപറയാം. രണ്ടുപേരും ചെയ്തത് ഭൂമിക്കുഭാരമായിത്തീര്‍ന്ന അധര്‍മികളെ നശിപ്പിക്കുകതന്നെയാണ്. ഇരുവരും സ്നേഹിതരെന്നപോലെയാണ് പെരുമാറിയിരുന്നത്. നരനാരായണന്മാരുടെ അവതാരങ്ങളായി ഇവരെ പറയാറുണ്ട്. ഭക്തിക്ക് പലഭാവങ്ങളുള്ളതില്‍ ഒന്ന് സഖ്യമാണ്. അര്‍ജുനന് കൃ ഷ്ണന്റെ നേര്‍ക്കുണ്ടായിരുന്ന ത് സഖാവ് എന്ന ഭാവത്തിലു ള്ള ഭക്തിയാണ്. ഭക്തനും ഭഗവാനും തമ്മിലുള്ള ബന്ധുവേര്‍ പിരിയാനാകാത്തവിധം ഗാഢമാകയാല്‍ രണ്ടുപേരും ഒരേ മൂര്‍ത്തിയാണെന്ന് ആലങ്കാരികമായി പറയുന്നു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















