Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ലേസര്‍ ഷോ നിര്‍മാണം നിര്‍ത്താത്തതില്‍ കൗണ്‍സിലില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2014, 10:09 pm IST
in Ernakulam

കൊച്ചി: ജിസിഡിഎയുടെ നേതൃത്വത്തില്‍ രാജേന്ദ്ര മൈതാനത്തെ ലേസര്‍ ഷോ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ കഴിഞ്ഞ കൗണ്‍സിലില്‍ തീരുമാനം നടപ്പിലാക്കാന്‍ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ തയ്യാറായില്ലെന്ന്‌ ആരോപണം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ടെന്ന്‌ പ്രതിപക്ഷ കൗണ്‍സിലര്‍ സുനില്‍ കുമാര്‍ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. ജിസിഡിഎയുടെ സ്ഥലം എന്നവകാശപ്പെട്ടാണ്‌ പദ്ധതിക്ക്‌ അനുമതി കിട്ടിയത്‌. ഇത്‌ പൊതു സ്ഥലമാണോ എന്നതില്‍ നഗരസഭ നിലപാട്‌ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരാസൂത്രണ കമ്മിറ്റി ബന്ധപ്പെട്ട വിഷയത്തില്‍ പരിശോധ നടത്തുമെന്നും നിര്‍മാണം നടക്കുന്നുണ്ടെന്ന്‌ ബോധ്യപ്പെട്ടാല്‍ നിര്‍മാണം നിര്‍ത്തിവയ്‌പ്പിക്കുമെന്നും മേയര്‍ പറഞ്ഞു. ജിസിഡിഎ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തില്‍ രാജേന്ദ്ര മൈതാനം പൊതു ഇടമായി സംരക്ഷിക്കുമെന്ന്‌ ചെയര്‍മാന്‍ എന്‍ വേണുഗോപാന്‍ അറിയിച്ചതായും മേയര്‍ മറുപടി പറഞ്ഞു.

മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനെതിരെയും കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. കാനകളും കനാലുകളും ശുചീകരിക്കുന്ന നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്നും ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടരലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ പ്രവര്‍ത്തനങ്ങളാരംഭിക്കുമെന്നും മേയര്‍ പറഞ്ഞു. പൊന്നുരുന്നി മേല്‍പാലത്തിലെ ടോള്‍പിരിവ്‌ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ റോഡ്‌ ഫണ്ട്‌ ബോര്‍ഡുമായി ചര്‍ച്ച നടത്തും. പാലം നിര്‍മാണത്തിനായി ചിലവായ തുകയെക്കുറിച്ച്‌ ഇവരില്‍നിന്നും അറിഞ്ഞശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും മേയര്‍ പറഞ്ഞു. പൊന്നുരുന്നി പാലത്തിലെ ടോള്‍പിരിവ്‌ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്‌ കൗണ്‍സിലര്‍ കെ വി മനോജ്‌ അവതാരകനും ജോജി കുരീക്കോട്‌ അനുവാദകനുമായി അവതരിപ്പിച്ച പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മേയര്‍. പൊന്നുരുന്നി, പുല്ലേപ്പടി ആര്‍ഒബികളിലെ ടോള്‍പിരിവ്‌ ഒരു പായ്‌ക്കേജായി കാണുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യും. രണ്ട്‌ മേല്‍പാലങ്ങളും അഞ്ച്‌ കി.മീറ്റര്‍ പരിധിയിലുള്ളതാണ്‌. അതിനാല്‍ രണ്ട്‌ പാലങ്ങളും ഒരുമിച്ച്‌ ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഒന്നില്‍ ടോള്‍പിരിവ്‌ ഒഴിവാക്കിക്കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ചര്‍ച്ചയില്‍ ആവശ്യപ്പെടാമെന്നും മേയര്‍ പറഞ്ഞു.

സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ സൗമിനി ജെയിന്‍, കെ ജെ സോഹന്‍, കൗണ്‍സിലര്‍മാരായ സി എ ഷക്കീര്‍, കെ വി മനോജ്‌, ജോജി കുരീക്കോട്‌, എന്‍ എ ഷഫീക്ക്‌, കെ എന്‍ സുനില്‍കുമാര്‍, സജിനി ജയചന്ദ്രന്‍, എം പി മഹേഷ്കുമാര്‍, പി എസ്‌ പ്രകാശന്‍, വി എ ശ്രീജിത്ത്‌, എ എച്ച്‌ നിയാസ്‌, സോജന്‍ ആന്റണി, ശ്യാമള എസ്‌ പ്രഭു, സുധ ദിലീപ്കുമാര്‍, വി കെ മിനിമോള്‍, കെ ആര്‍ പ്രേംകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

നന്ദന്‍ നിലേക്കനി, വി. കാമകോടി
India

കോണ്‍ഗ്രസ് അധിക്ഷേപിച്ചത് വിദ്യാഭ്യാസ വിദഗ്ധരെ; പ്രിയങ്ക വാദ്രയ്‌ക്കെതിരെ പ്രതിഷേധം ശക്തം

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

India

പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

Editorial

പരീക്ഷാ ക്രമക്കേട് തടയാന്‍ പഴുതടച്ച നിയമനിര്‍മാണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാടിന് കാവേരീ ജലം വിട്ടു കൊടുക്കണമെന്ന ഉത്തരവ്; കർണാടകയിൽ പ്രതിഷേധം ശക്തം

സാമ്പത്തിക വിജയവും ഔദ്യോഗിക പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (30 ജൂലൈ 2026) – AI ജ്യോതിഷം

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

കൊറിയന്‍ സംഗീത ബാന്‍റായ ബിടിഎസിന് ഗ്രാമി പുരസ്കാരം വേണ്ട;; വംശീയതയോടുള്ള പ്രതിഷേധം

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.