Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 463-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2014, 09:17 pm IST
in Samskriti

ചിത്തം നിജമഹാങ്കാരം വിദുശ്ചിത്തവിദോ ജനാഃ

അന്തര്യ‍ോളയ മഹംഭാവോ ജന്തോസ്തച്ചിത്തമുച്യതേ

ബൃഹസ്പതി പറഞ്ഞു: മകനേ, ഈ സംസാരമെന്ന കാരാഗ്രഹത്തില്‍ നിന്നും വിടുതല്‍ കിട്ടാന്‍ സംപൂര്‍ണമായ ത്യാഗം ഒന്നുകൊണ്ടു മാത്രമേ സാധിക്കൂ.

വസിഷ്ഠന്‍ പറഞ്ഞു: ഇത്‌ കേട്ട കചന്‍ എല്ലാമുപേക്ഷിച്ചു കാട്ടിലേക്ക്‌ തപസ്സിനായി പോയി. ബൃഹസ്പതി ഈ സംഭവങ്ങളില്‍ തീരെ ആകുലനായില്ല. ജ്ഞാനിക്ക്‌ വിരഹവും സംഗവും ഒരുപോലെയാണല്ലോ.

നീണ്ട എട്ടു വര്‍ഷങ്ങള്‍ ഏകാന്തതയിലും തപസ്സിലും കഴിഞ്ഞ ശേഷം ഒരുദിനം കചന്‍ പിതാവിനെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹം ബൃഹസ്പതിയോട്‌ ചോദിച്ചു: പിതാവേ, ഞാന്‍ എട്ടുകൊല്ലം സര്‍വ്വവും ത്യജിച്ചു കഠിനതപം ചെയ്തിട്ടും എന്നില്‍ എന്തുകൊണ്ടാണ്‌ സമ്പൂര്‍ണമായ പ്രശാന്തിയുണ്ടാകാത്തത്‌?

ബൃഹസ്പതി വീണ്ടും തന്റെ ഉപദേശം ആവര്‍ത്തിക്കുക മാത്രം ചെയ്തു. ‘സര്‍വ്വവും പരിത്യജിക്കുക’

ഇതൊരു സൂചനയായിക്കരുതി കചന്‍ തന്റെ ശരീരം മറച്ചിരുന്ന മരവുരി പോലും ഉപേക്ഷിച്ചു. വീണ്ടും ഒരു മൂന്നുകൊല്ലം തപസ്സനുഷ്ഠിച്ചു. വീണ്ടും തന്റെ പിതാവിനെ കാണാന്‍ ആഗ്രഹിച്ച നിമിഷം അദ്ദേഹം പ്രത്യക്ഷനായി.

‘അച്ഛാ, ഞാന്‍ എല്ലാമെല്ലാം ഉപേക്ഷിച്ചു. എന്റെ ദണ്ഡും മരവുരിയും പോലും കളഞ്ഞു. എന്നിട്ടും ആത്മജ്ഞാനം എന്നില്‍ അങ്കുരിച്ചില്ലല്ലോ?’

ബൃഹസ്പതി പറഞ്ഞു: പൂര്‍ണം എന്ന്‌ പറഞ്ഞാല്‍ മനസ്സ്‌ എന്നര്‍ഥം. മനസ്സാണെല്ലാം. മനസ്സ്‌ ഉപേക്ഷിച്ചാല്‍ എല്ലാം ഉപേക്ഷിച്ചു. ഇത്രയും പറഞ്ഞു മുനി അവിടം വിട്ടുപോയി. കചന്‍ തന്റെ ഉള്ളില്‍ മനസ്സ്‌ തിരഞ്ഞു. അതിനെ കണ്ടുപിടിച്ച്‌ ഉപേക്ഷിക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍ കചന്‌ തന്റെ മനസ്സിനെ അവിടെ കണ്ടെത്താനായില്ല.

അദ്ദേഹം ഇങ്ങനെ ചിന്തിച്ചു: ഈ ഭൗതികവസ്തുക്കള്‍, ശരീരം മുതലായവ, മനസ്സല്ല. അപ്പോള്‍പ്പിന്നെ ഈ നിരപരാധിയായ മനസ്സിനെ ഞാന്‍ എന്തിനാണ്‌ കഷ്ടപ്പെടുത്തുന്നത്‌? എന്റെ അച്ഛനെ കണ്ട്‌ ഈ മനസ്സെന്ന ദുഷ്ടശത്രു എവിടെയാണ്‌ വസിക്കുന്നതെന്ന്‌ ചോദിക്കുക തന്നെ.!

ഇങ്ങനെ തീരുമാനിച്ച്‌ കചന്‍ അച്ഛനെ ചെന്ന്‌ കണ്ടു ചോദിച്ചു: പറയൂ, മനസ്സ്‌ എന്നാല്‍ എന്താണ്‌? അതറിഞ്ഞിട്ടുവേണം എനിക്കതിനെ പരിത്യജിക്കാന്‍.

ബൃഹസ്പതി പറഞ്ഞു: ‘മനസ്സ്‌ എന്തെന്നറിയാവുന്നവര്‍ പറയുന്നത്‌ അഹമാണ്‌ മനസ്സെന്നാണ്‌. ഒരുവന്റെ ഉള്ളില്‍ ഉണരുന്ന അഹം ഭാവമാണ്‌ മനസ്സ്‌.’ ‘പക്ഷേ ഇത്‌ ദുഷ്കരമാണ്‌. ഒരുപക്ഷേ അസാധ്യവുമാണ്‌’ കചാന്‍ പറഞ്ഞു.

ബൃഹസ്പതി പറഞ്ഞു: എന്നാല്‍ കയ്യില്‍ വച്ചൊരു പൂവിതള്‍ ഞരിക്കുന്നതുപോലെ എളുപ്പവുമാണിത്‌. കണ്ണടച്ചു തുറക്കുന്നതുപോലെ ക്ഷിപ്രസാധ്യം. പ്രത്യക്ഷത്തില്‍ കാണുന്നതെല്ലാം അജ്ഞാനജന്യങ്ങളാകയാല്‍ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അവയെല്ലാം ഇല്ലാതെയാകും.

സത്യത്തില്‍ അഹം എന്നൊന്നില്ല. അജ്ഞാനവും തദ്ജന്യമായ വിഭ്രമവും തന്നെയാണ്‌ അഹം ഉണ്ടെന്ന തോന്നല്‍ ഉണ്ടാക്കുന്നത്‌. എവിടെയാണ്‌ അഹംഭാവം? എങ്ങനെയാണത്‌ ഉണ്ടായത്‌? എന്താണത്‌?

എല്ലാറ്റിലും എവിടെയും ഉള്ളത്‌ അനന്തമായ ബോധം മാത്രം. സത്യാവസ്ഥ അങ്ങനെയിരിക്കുമ്പോള്‍ അഹംഭാവം എന്നത്‌ കേവലം ഒരു വാക്ക്‌ മാത്രം. മകനേ, നീ അതിനെ ത്യജിക്കൂ. അങ്ങനെ നിന്റെ പരിമിതികളെ ഉപേക്ഷിക്കൂ. മാനസീകോപാധികളെ പരിത്യജിക്കൂ. കാലദേശാദി പരിമിതികള്‍ ഒന്നുമില്ലാത്ത അനന്തതയാണ്‌ നീ. നീ ഒരിക്കലും ഉപാധികളാല്‍ ബന്ധിതനായിരുന്നിട്ടില്ല.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.