82. സാല്വപ്രാണാപഹാരീ ച ദന്തവക്ത്രാഭിഘാതകഃ
യുധിഷ്ഠിരോപദേഷ്ടാ ച ഭീമസേന പ്രിയംകര
348. സാല്വപ്രാണാപഹാരീ – സാല്വന്റെ പ്രാണങ്ങളെ അപഹരിച്ചവന്‍.
ശിശുപാലന്റെ സ്നേഹിതനായ ഒരു രാജാവായിരുന്നു സാല്വന്‍. രുക്മിണിയുടെ വിവാഹസന്ദര്‍ഭത്തില്‍ യാദവരോടേറ്റു പരാജയപ്പെട്ട സാല്വന്‍ ശ്രീപരമേശ്വരനെ തപസ്സുചെയ്തു പ്രസാദിപ്പിച്ച് സൗഭം എന്ന അധൃഷ്യമായ വിമാനം നേടി. ശ്രീകൃഷ്ണനും ബലരാമനും ദ്വാരകയില്‍ ഇല്ലാത്ത ഒരു സന്ദര്‍ഭത്തില്‍ മായാവിയായ സാല്വന്‍ ദ്വാരക ആക്രമിച്ചു. ചെറുത്തുനില്‍ക്കാനുള്ള ശ്രമത്തില്‍ പ്രദ്യുമ്നന്‍ സാല്വന്റെ മന്ത്രിയെ വധിച്ചു. സാല്വനെ തോല്‍പിക്കാന്‍ പ്രദ്യുമ്നന് കഴിഞ്ഞില്ല. യുദ്ധം ഒരു മാസത്തോളം തുടര്‍ന്നു. സാല്വന്റെ സൈന്യം മിക്കവാറും നശിച്ചു. അപ്പോള്‍ ശ്രീകൃഷ്ണനും ബലരാമനും എത്തിച്ചേര്‍ന്നു. ഭഗവാന്‍ സാല്വന്റെ വിമാനത്തെ ഗദകൊണ്ട് തകര്‍ത്ത് കടലില്‍ വീഴ്‌ത്തി. സാല്വന്റെ ശിരസ്സ് സുദര്‍ശനം കൊണ്ട് ഛേദിച്ചു.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്‍
















