ദുബായ്: ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം. 93 റണ്‍സിനാണ് ചെന്നൈ ദല്‍ഹിയെ തകര്‍ത്തത്. ചൈന്നൈ ബാറ്റ്‌സ്മാന്‍മാര്‍ക്കു പുറമെ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ദല്‍ഹി മത്സരത്തില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. ചെന്നൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യത്തിനു മുന്നില്‍ 15.4 ഓവറില്‍ 84 റണ്‍സിന് ദല്‍ഹി ഓള്‍ ഔട്ടായി.
21 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക് മാത്രമാണ് ദല്‍ഹി നിരയില്‍ തിളങ്ങിയത്. ആര്‍ അശ്വിനും, ഈശ്വര്‍ പണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. രണ്ട് ഓവറില്‍ നാല് റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ രണ്ട് വിക്കറ്റ് നേട്ടം. നേരത്തെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അര്‍ധ സെഞ്ച്വറി നേടി സുരേഷ് റെയ്‌നയുടെയും ക്യാപ്റ്റന്‍ എംഎസ് ധോണിയുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു. ചെന്നൈക്കായി സുരേഷ് റെയ്‌ന 41 പന്തില്‍ 56 റണ്‍സും ധോണി 15 പന്തില്‍ നിന്നും 32 റണ്‍സുമെടുത്തു.
സ്മിത്ത് (29) പ്ലെസിസ് (24) തുടങ്ങിയവരും തരക്കേടില്ലാത്ത പ്രകടനം കാഴ്‌ച്ചവെച്ചു. ആദ്യ മത്സരത്തില്‍ ബാഗ്ലൂരിനോട് പരാജയപ്പെട്ട ഡല്‍ഹി കൊല്‍ക്കത്തയ്‌ക്കെതിരെ ജയം നേടിയിരുന്നു. അതേസമയം ചെന്നൈ പഞ്ചാബിനോട് ഏഴു വിക്കറ്റിനായിരുന്നു പരാജയപ്പെട്ടത്.
















