Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്താരത്‌നം മായാരൂപം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2014, 07:30 pm IST
in Samskriti

വഹ്നിയില്‍ ധൂമമെങ്ങനെ പൊങ്ങീടുന്ന-

തെന്നതുപോലെ പരന്‍ തങ്കല്‍ നിന്നുണ്ടായീടും

ത്രിഗുണാത്മികയായിട്ടിരിക്കും മഹാമായ

ജഡചൈതന്യമായ ഭാവവും ധരിച്ചീടും

ജീവനും മൂര്‍ത്തിത്രയാദ്യവതാരങ്ങള്‍ പൂണ്ടു

ദൈവതങ്ങളും വിദ്യാരൂപിണിയായ് മേവുന്നു.

ചൈതന്യമതുതന്നെ വിജ്ഞാനമാകുന്നതും

കൈതവഹീനം വിദ്വത്തുക്കളായ് മേവുന്ന

ഭക്തന്മാരുടെ ഹൃദയാംബുജം തന്നില്‍ പര-

മാര്‍ഥമായ് കൈവല്യാര്‍ഥപ്രദമായിരിപ്പതും

പിന്നെ മറ്റചേതനമാകുന്നതജ്ഞാനമായ്

നിന്നീടും വിദ്യാരൂപിണിയെന്നറിഞ്ഞാലും

രണ്ടുനാമങ്ങള്‍ പൂണ്ടിരിക്കുന്നതിനവ-

കൊണ്ട് ബന്ധമോക്ഷങ്ങള്‍ രണ്ടിനുമധികാരം

ഉണ്ടല്ലോ മഹാമായയ്‌ക്കാത്മാനാത്മാഭേദേന

രണ്ടായ പ്രപഞ്ചവും തങ്കല്‍ നിന്നുണ്ടാകുന്നു.

കാര്യവും കാരണവും കര്‍മവും ദേഹങ്ങളും

രാഗാദികളുമഭിമാനവും മറ്റുമോരോ

കായധര്‍മങ്ങളെല്ലാം മായയാമചേതനം

ജീവനായത് മായാകാര്യാര്‍ഥചൈതന്യത്വം.

ഒക്കെയും മഹാമായാ തത്കാര്യമാകകൊണ്ടു

സത്യവുമസത്യവും നിത്യവുമനിത്യവും.

ഉള്‍ക്കുരുന്നിങ്കലറിവുറ്റു നിര്‍മലനായി

നിത്യനായാനന്ദനായ് നിരുപാധികനായി

സച്ചിദാനന്ദാത്മാവായ് സകലേശ്വരനായി

നില്‍ക്കുമാത്മാവ് പരമാനന്ദമുള്ളോന്നന്യ-

മൊക്കെയും മായാകാര്യമസത്യമാഗന്തുകം.

അഗ്നിയില്‍ നിന്ന് പുകപൊങ്ങുന്നതുപോലെ പരമാത്മാവില്‍ നിന്നും ത്രിഗുണാത്മികയായ മഹാമായ ഉണ്ടായി ജഡചൈതന്യഭാവം ധരിച്ചിരിക്കുന്നു. ജീവന്‍ ത്രിമൂര്‍ത്തികള്‍ തുടങ്ങിയ അവതാരങ്ങള്‍ എടുക്കുന്നു. ദേവതമാര്‍ വിദ്യാരൂപിണിയായി കഴിയുന്നു. അതിനെ തന്നെയാണ് ചൈതന്യം എന്നും വിജ്ഞാനമെന്നും പറയുന്നത്. കളങ്കമില്ലാതെ വിദ്വാന്മാരായിരിക്കുന്ന ഭക്തന്മാരുടെ ഹൃദയാംബുജത്തില്‍ മോക്ഷപ്രദമായിരിക്കുന്ന സത്യവും വിദ്യാരൂപിണിയായ ആ മായ തന്നെ.

പിന്നെ അചേതനമായിരിക്കുന്ന മറ്റേത് അജ്ഞാനമായിരിക്കുന്ന അവിദ്യയാണെന്നും അറിയുക. വിദ്യയെന്നും അവിദ്യയെന്നും രണ്ടുനാമരൂപങ്ങള്‍ പൂണ്ടിരിക്കുന്നതിനാല്‍ ബന്ധമോക്ഷങ്ങള്‍ രണ്ടിനും കാരണവും ഇതുതന്നെയെന്ന് മനസ്സിലാക്കുക. ആത്മാവെന്നും അനാത്മാവെന്നും വ്യത്യാസത്തോടുകൂടി ദ്വൈതഭാവത്തിലുള്ള രണ്ടു പ്രപഞ്ചവും ഇതില്‍ നിന്നുതന്നെ ഉണ്ടായതാണ്. കാര്യം, കാരണം, കര്‍മം, ദേഹങ്ങള്‍, അതില്‍ നിന്നുണ്ടാകുന്ന രാഗാദിദോഷങ്ങളും അഹങ്കാരവും മറ്റുവിധത്തിലുള്ള ശരീരധര്‍മങ്ങളുമെല്ലാം മായയുടെ അചേതനരൂപമാണ്. എന്നാല്‍ മായയുടെ ചൈതന്യസ്വരൂപമാണ് ജീവന്‍. ഇതെല്ലാം തന്നെ മഹാമായയുടെ കാര്യമായതിനാല്‍ സത്യവും അസത്യവും നിത്യവും അനിത്യവും മനസ്സിന്റെ ഉള്‍ക്കുരുന്നില്‍ ബോധിച്ച് ജ്ഞാനത്തില്‍ ഉണര്‍ന്ന് നിത്യനായിത്തീരണം. ആനന്ദസ്വരൂപനായി, ഉപാധികളില്ലാത്തവനായി, വ്യക്തനായി, അതേസമയം അവ്യക്തനുമായി, എല്ലാറ്റിനും അര്‍ഥവാനായി, സച്ചിദാനന്ദമായ ആത്മാവായി, സകലത്തിനും ഈശ്വരനായി നില്‍ക്കുന്ന ആത്മാവാണ് പരമാനന്ദദായകനെന്നും മറ്റുള്ളതെല്ലാം യാദൃശ്ചികമായി എത്തിച്ചേരുന്ന മായാരൂപം മാത്രമാണെന്നും അസത്യമാണെന്നും അറിഞ്ഞുകൊള്ളുക.

– തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

Article

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.