Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ക്രിമിനലുകളെ അമര്‍ച്ച ചെയ്യാന്‍ ക്യാമറ നിരീക്ഷണത്തില്‍ ഫോര്‍ട്ട്കൊച്ചി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2014, 10:42 pm IST
inErnakulam

കൊച്ചി: ക്രിമിനലുകളുടെ പിടിയില്‍നിന്നും ഫോര്‍ട്ടുകൊച്ചിയെ രക്ഷിക്കാന്‍ ജനമൈത്രി പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍വരുന്ന പ്രദേശങ്ങള്‍ ക്യാമറ നിരീക്ഷണത്തിലാക്കാന്‍ നടപടികളായി. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ പരീക്ഷണാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നടപ്പാക്കിയ പദ്ധതിയാണ്‌ സ്ഥിരസംവിധാനമാക്കി മാറ്റാന്‍ തീരുമാനിച്ചിട്ടുള്ളത്‌. സന്നദ്ധസംഘടനകളുടെയും റസിഡന്റ്സ്‌ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക.

പോലീസ്‌ സ്റ്റേഷന്റെ അതിര്‍ത്തിപ്രദേശങ്ങളായ മാന്ത്ര, ബീച്ച്‌റോഡ്‌ എന്നിവിടങ്ങളിലും കസ്റ്റംസ്‌ ജെട്ടി, ജങ്കാര്‍ ജെട്ടി, സൗത്ത്‌ ബീച്ച്‌, മിഡില്‍ ബീച്ച്‌, വാസ്കോഡഗാമ സ്ക്വയര്‍ ഉള്‍പ്പെടെ 15 ഇടങ്ങളിലാണ്‌ ക്യാമറകള്‍ സ്ഥാപിക്കുക. നിലവില്‍ പ്രിന്റ്സസ്‌ സ്ടീറ്റ്‌, ബള്‍ഗര്‍ സ്ട്രീറ്റ്‌, ബീച്ച്‌ റോഡ്‌ എന്നിവിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്‌. ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഒപ്റ്റിക്കല്‍ ഫൈബര്‍വഴി സ്റ്റേഷനിലെ ടൂറിസം പ്രൊട്ടക്ഷന്‍ സെന്ററിലെ സിസിടിവികളിലേക്ക്‌ തല്‍സമയം പകര്‍ത്തും.

ഇവിടെ 24 മണിക്കൂറും ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിന്‌ ആളെ നിയോഗിക്കും. കുറ്റകൃത്യങ്ങള്‍ നടക്കുന്ന സമയത്തുതന്നെ ഇതുവഴി നടപടിയെടുക്കാന്‍ കഴിയുമെന്നാണ്‌ പൊലീസിന്റെ പ്രതീക്ഷ.കഴിഞ്ഞ പുതുവത്സരാഘോഷങ്ങളില്‍ യാതൊരു കുഴപ്പവുമില്ലാതിരുന്നത്‌ പ്രദേശം ക്യാമറ നിരീക്ഷണത്തിലായതിനാലാണ്‌. അതുകൊണ്ടുതന്നെയാണ്‌ സ്ഥിരം സംവിധാനമാക്കിമാറ്റാന്‍ പൊലീസ്‌ തീരുമാനിച്ചത്‌. രണ്ട്ലക്ഷം രൂപ ചിലവ്‌ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഇതിനായി റസിഡന്റ്സ്‌ അസോസിയേഷനുകളുടെയും സനദ്ധസംഘടനകളുടെയും സഹായം തേടിയിട്ടുണ്ട്‌. ഇതിനുപുറമെ കൊച്ചി ഹെറിറ്റേജ്‌ സോണ്‍ കണ്‍സര്‍വേഷന്‍ സൊസൈറ്റിക്ക്‌ സഹായം ആവശ്യപ്പെട്ട്‌ കത്ത്‌ നല്‍കിയിട്ടുണ്ട്‌. പ്രധാന ടൂറിസംകേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്കൊച്ചിയില്‍ എത്തുന്ന വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുപുറമെ മോഷണമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലഷ്യത്തോടെയാണ്‌ പദ്ധതി പൊലീസ്‌ നടപ്പാക്കുന്നത്‌.

ഫോര്‍ട്ട്കൊച്ചി ജനമൈത്രി പൊലീസ്‌ എസ്‌ഐ എസ്‌. രാജേഷിന്റെ നേതൃത്വത്തിലാണ്‌ പദ്ധതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്‌. പ്രദേശത്ത്‌ ക്യാമറ നിരീക്ഷണസംവിധാനം വരുന്നതിനോട്‌ റസിഡന്റ്സ്‌ അസോസിയേഷനുകളും മറ്റ്‌ സംഘടനകളും അനുകൂലസമീപനമാണ്‌ സ്വീകരിച്ചതെന്ന്‌ എസ്‌ഐ എസ്‌. രാജേഷ്‌ പറഞ്ഞു. മൂന്നുമാസത്തിനകം പദ്ധതി നടപ്പില്‍വരുമെന്നാണ്‌ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.