നോക്കൂ, തഥാതന് വേണമെങ്കില്‍ എത്രയോ ഭൗതികസമ്പത്തുകള്‍ വാരിക്കൂട്ടാമല്ലോ? നിസാരമായ ഭൗതിക ഐശ്വര്യങ്ങള്‍ തേടി തഥാതന്‍ ഭൂമിയില്‍ വരേണ്ട കാര്യമേ ഇല്ല. എന്നാല്‍ വാസ്തവത്തില്‍ എത്രയോ വലിയ സമ്പത്തിന് ഉടമയാണ് തഥാതന്‍. അതിനെ അളക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ട് മക്കളേ, ലോകത്തില്‍ നടക്കുന്ന മായാജാലങ്ങള്‍ കണ്ട് നിങ്ങള്‍ ഭ്രമിക്കരുത്. ധര്‍മത്തിന്റെ മാര്‍ഗത്തില്‍ നിന്നും വ്യതിചലിക്കരുത്. ലോകം ഇങ്ങനെയൊക്കെ ആണെന്ന് നാം മനസ്സിലാക്കണം. നിങ്ങള്‍ ആശ്രയിച്ചത് ആരെയാണെന്ന് മനസ്സിന് നല്ല ഉറപ്പുണ്ടായിരിക്കണം.
– തഥാതന്
















