Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 09:05 pm IST
inSamskriti

നിത്യപാരായണം 460-ാം ദിവസം

സഖാ ഭ്രാതാ സുഹൃദ്ഭൃത്യോ ഗുരുര്‍മിത്രം ധനം സുഖം

ശാസ്ത്രമായതനം ദാസഃ സര്‍വം ഭര്‍ത്തുഃ കുലാംഗനാഃ

ശിഖിധ്വജന്‍ പറഞ്ഞു: നീയാരാണ്? സുന്ദരിയും സുഭാഗയുമായ നീ എങ്ങനെയാണിവിടെ എത്തിയത്? കുറച്ചു നേരമായോ വന്നിട്ട്? കണ്ടിട്ട് എന്റെ പ്രിയതമയുടെ നല്ല ഛായ തോന്നുന്നു.

ചൂഡാല പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ ചൂഡാലതന്നെയാണ്. ഞാനാണ് കുംഭന്റെയും മദനികയുടെയും വേഷമിട്ടത്. അങ്ങയില്‍ ആത്മജ്ഞാനമുണര്‍ത്താന്‍ അങ്ങ നെയൊരു നാടകം കളിച്ചതാണ്. ഞാന്‍ തന്നെയാണ് അങ്ങിപ്പോള്‍ കണ്ട രമണീയമായ ഈ നന്ദനോദ്യാനവും മറ്റും ആയി ഇവിടെ നിലകൊണ്ടത്.

അങ്ങ് പെട്ടെന്നുള്ള ഒരാവേശത്തില്‍ രാജ്യമുപേക്ഷിച്ചു വനത്തില്‍ തപസ്സിനായി പോയ അന്നുമുതല്‍ അങ്ങയില്‍ ആത്മീയതയുണര്‍ത്താന്‍ എന്താണ് മാര്‍ഗം എന്ന് ഞാന്‍ ചിന്തിച്ചു വന്നു. അങ്ങനെയാണ് കുംഭന്റെ വേഷത്തില്‍ ഞാനങ്ങയെ ഉപദേശിക്കാനിടയായത്. അങ്ങ് കണ്ടതായ കുംഭനും മറ്റും സത്യമല്ല. വെറും കാഴ്ചമാത്രം. അങ്ങിപ്പോള്‍ പൂര്‍ണമായും ഉണര്‍ന്നിരിക്കുന്നു. അറിയേണ്ട എല്ലാം അങ്ങ് അറിഞ്ഞിരിക്കുന്നു.

വസിഷ്ഠന്‍ തുടര്‍ന്നു: ശിഖിധ്വജന്‍ ഉടനെ തന്നെ തന്റെ ദിവ്യദൃഷ്ടിയില്‍ താന്‍ രാജ്യം ഉപേക്ഷിച്ചു പോന്നതിനു ശേഷമുണ്ടായ എല്ലാക്കാര്യങ്ങളും തെളിഞ്ഞുകണ്ടു. അതീവ സംപ്രീതനായ അദ്ദേഹത്തിന് തന്റെ പ്രിയതമയോട് വളരെയധികം സ്‌നേഹം തോന്നി. ദേഹബോധത്തിലേക്ക് തിരികെ വന്ന രാജാവ് പറയാനരുതാത്ത പ്രേമവായ്‌പ്പോടെ  രാജ്ഞിയെ ഗാഢം പുണര്‍ന്നു. അവര്‍ രണ്ടാളും കുറേനേരം അങ്ങനെ അലൗകീകമായ ആനന്ദത്തിലാറാടി ലോകബോധമില്ലാതെ നിന്നു.

ശിഖിധ്വജന്‍ പറഞ്ഞു; പ്രിയപെട്ടവളേ, നീയെത്ര മധുരോദാരമായി എന്നെ സ്‌നേഹിക്കുന്നു! അമൃതിനെക്കാള്‍ മധുരമാണ് നിന്റെ പ്രേമം. എനിക്കുവേണ്ടി എന്തെല്ലാം കഷ്ടങ്ങള്‍ നീ സഹിച്ചില്ല! അതിദുര്‍ഘടമായ സംസാരസാഗരത്തില്‍ നിന്നും നീ എന്നെ വീണ്ടെടുത്തു. നീയതിനായി കണ്ടെത്തിയ മാര്‍ഗത്തിനു സമമായി മറ്റൊന്ന് പറയാനില്ല. നമ്മുടെ സംസ്‌കാരം ഉത്തമചരിതകളായ വനിതാരത്‌നങ്ങളെ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. അവരില്‍ പലരും ഉത്തമസഹധര്‍മിണികളും ആയിരുന്നു. എന്നാല്‍ നിന്നെപ്പോലെ ആരുമില്ല. അവരെ എല്ലാവരെക്കാളും ഉയരെയാണ് നിന്റെ സ്വഭാവവൈശിഷ്ട്യങ്ങള്‍. നിന്റെ കഠിനപ്രയത്‌നം എന്നില്‍ പ്രബുദ്ധതയുളവാകാന്‍ കാരണമായി. നിനക്കെന്താണ് ഞാന്‍ പകരം തരിക? സ്‌നേഹവതികളായ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ സംസാരസാഗരതരണത്തില്‍ സഹായിക്കുന്നതെത്ര പരിപാവനം! ശാസ്ത്രങ്ങളോ ഗുരുക്കന്മാരോ മന്ത്രങ്ങളോ നല്‍കാത്ത പുണ്യം സ്വഭര്‍ത്താവിനെ സ്‌നേഹിച്ചു നേര്‍വഴി നയിക്കുന്നതിലൂടെ ഭാര്യമാര്‍ക്ക് ലഭിക്കുന്നു.

‘ഭാര്യ ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ്. സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകര കടക്കാനുള്ള തോണി, അടിമ, എല്ലാമാണവള്‍’ അങ്ങനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്. ചൂഡാലേ, പ്രിയപ്പെട്ടവളേ, നീ അങ്ങനെയുള്ള ഒരുത്തമമഹിളാരത്‌നം തന്നെയാണ്. വരൂ, എന്നെ വീണ്ടും ആലിംഗനം ചെയ്യൂ.

വസിഷ്ഠന്‍ പറഞ്ഞു: ഇങ്ങനെ പറഞ്ഞു രാജാവ് രാജ്ഞിയെ വീണ്ടും വീണ്ടും പ്രേമപൂര്‍വ്വം പുണര്‍ന്നു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിജെ ജോസഫിനെപ്പോലെ കൈകള്‍ വെട്ടിയെടുക്കുമോ?ചേകന്നൂര്‍ മൗലവിയുടെ ഗതി വരുമോ? ഭയന്നു വിറച്ച് മാധ്യമപ്രവര്‍ത്തക അപര്‍ണ്ണ കുറുപ്പ്

Astrology

വീട് നിൽക്കുന്നത് നാഗഭയമുണ്ടാക്കുന്ന ഭൂമിയിലാണോ ? അറിയാം ഇക്കാര്യങ്ങൾ

India

സിജെപിയുടെ വിശ്വാസ്യത കളഞ്ഞുകുളിച്ച വ്യാജ പോസ്റ്റുകള്‍….നുണ പറഞ്ഞ് പ്രകോപനം ഉണ്ടാക്കാന്‍ അഭിജിത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് രങ്ക ശ്രമിക്കുന്നു

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Kerala

നീണ്ട ഇടവേളയ്‌ക്ക് ശേഷം യേശുദാസ് വീണ്ടും വേദിയില്‍ പാടി…യുഎസില്‍ ടെക്സസിലെ ഡാളസില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

വൃക്കയും ഹൃദയവുമൊഴികെ എല്ലാ അവയവങ്ങളിലും വിരകളുടെ സാന്നിധ്യം ; ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം ; മുന്നറിയിപ്പ് നൽകി ഗവേഷകർ

പള്ളിപ്പെരുന്നാളിനിടെ ശ്രീകൃഷ്ണ ഭക്തിഗാനം ആലപിച്ച് വൈദികൻ ഫാ. ഫ്രാൻസിസ് പുല്ലുകാട്ട് : ഗുരുവായൂരപ്പനോടുള്ള ഭക്തി  പ്രകടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം

50 കോടി ക്ലബ്ബില്‍ കയറി വിസ്മയ മോഹന്‍ലാലിന്റെ ‘തുടക്കം’; ചെലവ് 28 കോടി…ഇതുവരെ ലാഭം 22 കോടി

വിസ്ഡം മുജാഹിദ് സോഫ്റ്റ് താലിബാൻ : പണം വരുന്നത് മിഡിൽ ഈസ്റ്റിൽ നിന്ന് : തെളിവുകളടക്കം കേന്ദ്രസർക്കാരിന് പരാതി നൽകി ആരിഫ് ഹുസൈൻ

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.