Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മാര്‍ക്വേസ് മലയാളിമുറ്റത്തെ ചെമ്പകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2014, 07:38 pm IST
inVaradyam

മലയാളി സ്വന്തം വീട്ടുമുറ്റത്തെ എഴുത്തുകാരനായി ആദരിച്ച വ്യക്തിത്വമാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസ്. ഈ ആഗോള എഴുത്തുകാരന്റെ നേര്‍ത്ത ചലനങ്ങള്‍ പോലും കേരളക്കരയില്‍ അപ്പപ്പോള്‍ പ്രതിഫലിച്ചിരുന്നു. ഒരു പക്ഷെ മലയാളി കൂടുതല്‍ അറിയുന്ന ലോക എഴുത്തുകാരന്‍ മാര്‍ക്വേസ് ആയിരുന്നു. അതുകൊണ്ടു തന്നെ കേരളത്തില്‍ എവിടെയോ ഉള്ള തുരുത്തുകളായി കൊളംബിയയും അറ്റക്കാമയും മക്കൊണ്ടയും മലയാളിക്ക്. മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ തുടങ്ങി അവസാനം എഴുതിയ എന്റെ വിഷാദശീലരായ വേശ്യകളുടെ ഓര്‍മ്മകള്‍ വരെ മലയാളിക്ക് സുപരിചിതമാണ്.

നോവല്‍ രചനാ പരീക്ഷണത്തെ മാര്‍ക്വേസിലൂടെയാണ് കൂടുതലും കേരളീയന്‍ അറിഞ്ഞത്. മാജിക്കല്‍ റിയലിസമെന്ന ഭാവനയുടെ വ്യത്യസ്ത സാഹിത്യരൂപം കൊളംബിയയിലും ലോകത്തും പടര്‍ന്ന് പിടിച്ചപ്പോള്‍ തന്നെ അതിന്റെ രസം മലയാളിയും നുണഞ്ഞു. മാര്‍ക്വേസ് നോവലില്‍ സൃഷ്ടിച്ച മക്കൊണ്ട എന്ന ഇല്ലാത്ത സ്ഥലം യഥാര്‍ത്ഥത്തില്‍ ഉള്ള ഒരു ഭൂഖണ്ഡമായി ലോകം അറിയുകയായിരുന്നു. ഇത്തരമൊരു ലാബറിന്തില്‍ മലയാളി ശരിക്കും അഭിരമിച്ചു. ലോകത്തിലെ പല എഴുത്തുകാര്‍ക്കും മലയാളികള്‍ക്ക് ഉള്‍പ്പടെ എഴുത്തില്‍ സ്ഥലകാല ബോധങ്ങളുടെ പുതിയ നങ്കൂരങ്ങള്‍ തീര്‍ക്കാന്‍ മാര്‍ക്വേസിന്റെ മക്കൊണ്ട സഹായിച്ചു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ ഖസാക്കില്‍ മലയാളി മേഞ്ഞുനടന്നെങ്കിലും ഒരു ആഗോള എഴുത്തുകാരന്‍ സൃഷ്ടിച്ച ഭാവനാ സാമ്രാജ്യമെന്ന നിലയില്‍ മാര്‍ക്വേസിന്റെ മക്കൊണ്ടയും നമുക്ക് സര്‍വസാധാരണമായി.

ഏകാന്തത എങ്ങനെ അനുഭവിക്കാമെന്ന് എഴുത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തത് മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളാണ്. ഇത് അധികാരം ഏല്‍പ്പിക്കുന്ന ഇരുണ്ട ഏകാന്തത മാത്രമല്ല മനുഷ്യന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഒറ്റപ്പെടലും കൂടിയാണ്. എന്നാല്‍ മാര്‍ക്വേസ് പറയുന്നത് കൂടുതല്‍ ഏകാന്തത അനുഭവിച്ചത് ഇത് എഴുതിയതിന് ശേഷമെന്നാണ്. പ്രശസ്തി നല്‍കിയ ഏകാന്തത എന്ന് അദ്ദേഹത്തിന്റെ വാക്ക്. വിദേശ എഴുത്തുകാരെ സര്‍ഗാത്മകമായി ഗ്രസിച്ചിട്ടുള്ള യാത്രയ്‌ക്ക് പിന്നാലെയുള്ള കാല്‍പ്പാടുകള്‍ മാര്‍ക്വേസിന്റെ ആദ്യ കൃതിയില്‍ തന്നെ കാണാം. കപ്പല്‍ഛേദം സംഭവിച്ച നാവികന്റെ കഥ ഇത്തരമൊരു യാത്ര കേന്ദ്രീകൃതമായി മാറിയ രചനയാണ്. ജനിച്ചു വളര്‍ന്ന സ്ഥലത്തേയ്‌ക്ക് നാളുകള്‍ക്ക് ശേഷം അമ്മയോടൊപ്പം യാത്ര പോയതിന്റെ ഓര്‍മ്മതിങ്ങലാണ് ഈ കഥയ്‌ക്ക് പിന്നിലെ പ്രേരണ. ലാറ്റിനമേരിക്ക പോലുള്ള ഒത്തിരി വംശീയ, രാഷ്‌ട്രീയ അട്ടിമറികളും ഹത്യകളും സംഭവിച്ച നാടുകളില്‍ ഒന്നായ കൊളംബിയയില്‍ ഓര്‍മ്മകള്‍ അടരുകളായി കിടക്കുന്നത് മാര്‍ക്വേസിന്റെ കൃതികളുടെ ഊര്‍ജമാണ്. അദ്ദേഹത്തിന്റെ എല്ലാ കൃതികളെയും മറ്റ് ലാറ്റിനമേരിക്കന്‍ എഴുത്തുകാരുടേതുപോലെ ഓര്‍മ്മകള്‍ നൈതികമോ പേടിസ്വപ്നമോ ചരിത്രമോ ഒക്കെ ആയി മാറുന്നുണ്ട്.

ലൈംഗികതയുടെ ആര്‍ഭാടവും ആഘോഷവും മാര്‍ക്വേസ് കൃതികളില്‍ അടിയൊഴുക്കാണ്. 2004ല്‍ എഴുതിയ എന്റെ വിഷാദശീലരായ വേശ്യകളുടെ ഓര്‍മ്മകളില്‍ ഇത്തരം ലൈംഗികതയുടെ നീലരാശികളുണ്ട്. എന്നാല്‍ യസുനാരി കവാബത്തയുടെ ഉറങ്ങുന സുന്ദരികളെന്ന നോവല്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഇതൊരു മഞ്ഞയാകാം. രതിയുടെ വെണ്ണക്കല്‍ ശില്പത്തിന്റെ അഴകുപെയ്‌ത്താണ് കവാബത്തയുടെ ഈ നോവല്‍. പക്ഷെ വാര്‍ധക്യം തീരെ ചെറുപ്പം പോലെ ലൈംഗികത അനുഭവിക്കുന്നതിന്റെ തീവ്രരസം മാര്‍ക്വേസിന്റെ കൃതിയില്‍ കാണാം. പ്രണയവും നഷ്ടങ്ങളും ഓര്‍മ്മകളും കപ്പല്‍ഛേദം സംഭവിച്ച ജീവിതവുമൊക്കെ വല്ലാത്തൊരു ചരിത്ര സാംസ്‌കാരിക ചാരിത്ര്യ ഭംഗിയില്‍ മാര്‍ക്വേസ് എഴുതുമ്പോള്‍ വായനക്കാരുടെ രസച്ചരട് ആത്മാവില്‍ പോലും മുറുകുന്നത് കാണാം. കോളറക്കാലത്തെ പ്രണയം ഇത്തരമൊരു രചനയാണ്. ചരിത്രവും അത് സമ്മാനിക്കുന്ന ഗതിവിഗതികളും മനുഷ്യന്റെ എക്കാലത്തേയും ഭീതിയായ കോളറ രോഗവുമൊക്കെ ചേര്‍ന്ന് ഈ നോവലില്‍ സൃഷ്ടിക്കുന്ന പ്രത്യേക തലം വന്യമായ സൗന്ദര്യത്തിന്റെ തീവ്രത നല്‍കുന്നു. പ്രണയത്തിന്റെ കപ്പലില്‍ കോളറയുടെ പതാക ഉയര്‍ത്തി യാത്രപോകുന്നു ഇതിലെ കമിതാക്കളുടെ ജീവിതം അനുപല്ലവികളല്ല; തികച്ചും വ്യത്യസ്തം.

എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, എഡിറ്റര്‍, കഥാകൃത്ത് എന്നിങ്ങനെ ഭിന്ന ഭാവങ്ങളില്‍ അഭിരമിച്ച ഈ എഴുത്തുകാരന്‍ പത്രപ്രവര്‍ത്തകനുള്ളിലെ നോവലിസ്റ്റാണ്. അതുകൊണ്ടാണ് രണ്ടും തമ്മില്‍ ഏറെ വ്യത്യാസമില്ലെന്ന് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷക്കാരന്റെ തീവ്രാഭിനിവേശങ്ങള്‍ പലപ്പോഴും എഴുത്തിലും അതിനേക്കാള്‍ ഉപരി വര്‍ത്തമാനത്തിലും വിളിച്ചറിയിച്ച മാര്‍ക്വേസ് വിപ്ലവ ഇതിഹാസം ഫിഡല്‍ കാസ്‌ട്രോയുടെ ഉത്തമ മിത്രമായിരുന്നു. ഇടതുപക്ഷ ആഭിമുഖ്യം അമേരിക്കയുടെ നീരസം ഈ എഴുത്തുകാരനില്‍ പതിയാന്‍ ഇടയാക്കിയിട്ടുണ്ട്. ജയിംസ് ജോയ്‌സ്, വില്യം ഫോക്‌നര്‍, കാഫ്ക, വെര്‍ജീനിയ വൂള്‍ഫ് തുടങ്ങിയ എഴുത്തുകാര്‍ വല്ലാതെ ആവേശിച്ച മാര്‍ക്വേസിനെ ആദ്യം അതിശയിപ്പിച്ചത് കാഫ്കയുടെ മെറ്റമോര്‍ ഫോസിസാണ്. അസുഖകരമായ സ്വപ്നങ്ങളില്‍ ഗ്രിഗര്‍ സാംസ മറ്റൊരു ജീവിയായി രൂപാന്തരപ്പെടുന്നത് മാര്‍ക്വേസിലെ എഴുത്തുകാരനെ വല്ലാതെ ആവേശിച്ചു. ഒരു പക്ഷെ മാജിക്കല്‍ റിയലിസം എന്ന എഴുത്തിലെ പുതു ധാരയുടെ നിര്‍മിതിക്ക് പിന്നില്‍ ഗ്രിഗര്‍ സാംസയുടെ ഈ രൂപാന്തരീകരണംഉണ്ടാകാം. ജീവിതത്തിലും എഴുത്തിലും കടലും കടല്‍ത്തീരവും വല്ലാതെ കുത്തിനിറഞ്ഞിട്ടുണ്ട് മാര്‍ക്വേസില്‍. ഓര്‍മ്മകള്‍ എപ്പോഴും കടലിരമ്പത്തിന്റെ ഊക്കിലായിരുന്നു ഈ എഴുത്തുകാരനില്‍. എന്നിട്ടും അവസാനം ഓര്‍മ്മകള്‍ കെട്ടൊരു ജീവിതം ആകേണ്ടിവന്നത് തികച്ചും വിധി. ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ തീര്‍ത്ത മാര്‍ക്വേസ് അതിലും എത്രയോ കാലം മലയാളിയുടെ വായനാഹങ്കാരമായി ഏകാന്തതകളില്‍ സുഖകരമായി നീറിക്കൊണ്ടിരിക്കും.

സിദ്ധാര്‍ത്ഥ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

Kerala

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

Kerala

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

Health

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു
Editorial

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

പുതിയ വാര്‍ത്തകള്‍

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.