Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യയും അവിദ്യയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 08:43 pm IST
in Samskriti

അജ്ഞത്വമായിട്ടവിവേകമായനാദിയാ-

യജ്ഞാനാംശമായുള്ള മിഥ്യയും തത്കാര്യവും

സത്യജ്ഞാനാത്മസ്വരൂപിണിയായിരിപ്പോരു

വിദ്യയും തത്കാര്യവും പ്രത്യേകമറിവാനായ്‌

ചൊല്ലുവന്‍ ചുരുക്കി ഞാനേകാഗ്രചിത്തത്തോടു-

മല്ലല്‍ തീര്‍ത്തിരുന്നു കേട്ടീടുക ശുഭപ്രിയേ!

പരബ്രഹ്മവും മഹാമായയുമൊന്നു രണ്ടാ-

യിരിപ്പോന്നനാദിയായുള്ളവ രണ്ടും പാര്‍ത്താല്‍

ആദ്യന്തവിഹീനനാത്മാവെന്നി മറ്റില്ല-

നാദ്യനെയറിഞ്ഞവര്‍ക്കറിയാം വഴിപോലെ.

ബ്രഹ്മമെന്നുള്ള വസ്തുവൊന്നേയുള്ളതുതന്നെ

ചന്ദ്രമാവിനെപ്പോലെ തോന്നിപ്പിച്ചീടുന്നിതു.

പ്രപഞ്ചസൃഷ്ടി സ്ഥിതിസംഹാരകാര്യത്തിനായ്‌

പരന്‍ താന്‍തന്നെ രണ്ടായ്‌ ചമഞ്ഞിട്ടിരിപ്പതു.

മായയെന്നതു പരബ്രഹ്മമാം സ്വരൂപത്തിന്‍

ജായയാകുന്നതെന്ന്‌ ചൊല്ലുന്നിതജ്ഞാനികള്‍.

പരനാകുന്നതൊരു പുരുഷനല്ല, പിന്നെ-

ത്തരുണിയെങ്കിലതുമല്ല, ക്ലീബവുമല്ല.

പരമാനന്ദമാകുന്നൊന്നിതെന്നതുകൊണ്ട്‌

പരമാനന്ദം തന്നെ രണ്ടായിട്ടിരിപ്പതും.

ഹേ ശുഭപ്രിയേ, അജ്ഞാനം കൊണ്ട്‌ അവിവേകിയായി, അനാദിയായി, അവിദ്യയുടെ അംശമായ മായയും അതിനെ സംബന്ധിച്ച കാര്യങ്ങളും സത്യജ്ഞാനാത്മ സ്വരൂപിണിയായിരിക്കുന്ന വിദ്യയും അതിനെപ്പറ്റിയുള്ള കാര്യങ്ങളും നിനക്ക്‌ മനസ്സിലാക്കാനായി ഞാന്‍ പ്രത്യേകമായി വേര്‍തിരിച്ച്‌ ചുരുക്കിപ്പറയാം. ദുഃഖം മറന്ന്‌ ഏകാഗ്രചിത്തയോടെ നീ കേള്‍ക്കുക. പരബ്രഹ്മവും മഹാമായയും ഒന്നുതന്നെ. അനാദികാലം മുതല്‍ രണ്ടായി പിരിഞ്ഞിരിക്കുന്നുവെന്നുമാത്രം. ആദിയും അന്ത്യവും ഇല്ലാത്തവനായ ആത്മാവില്ലാതെ ആദ്യനായി മറ്റൊരാളില്ല എന്ന്‌ വഴിയാംവണ്ണം അറിഞ്ഞവര്‍ക്കുമാത്രമേ അറിയാന്‍ സാധിക്കൂ. ബ്രഹ്മമെന്ന വസ്തു ഒന്നേയുള്ളൂ. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങള്‍ ഉണ്ടെന്ന്‌ തോന്നിപ്പിക്കുന്നതുപോലെ ബ്രഹ്മവും രണ്ടെന്ന്‌ അജ്ഞാനികള്‍ക്ക്‌ തോന്നുന്നതാണ്‌. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ക്കായി പരമാത്മാവായ ഈശ്വരന്‍ തന്നെ രണ്ടായി ചമഞ്ഞിരിക്കുന്നു. മായ പരമാത്മാവിന്റെ ഭാര്യയാണെന്ന്‌ അജ്ഞാനികള്‍ പറയുന്നു. എന്നാല്‍ പരമാത്മാവ്‌ പുരുഷനോ സ്ത്രീയോ നപുംസകമോ അല്ല. അത്‌ പരമാനന്ദമായ ഏകവസ്തുവാണ്‌ അതേ പരമാനന്ദം തന്നെ രണ്ടായിട്ടിരിക്കുന്നുവെന്നുമാത്രം.

– തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്ഛന്‍

വ്യാഖ്യാനം : സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.