Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം നിത്യപാരായണം 459-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2014, 08:37 pm IST
in Samskriti

അഹമേതേന ചാര്‍ഥേന നോദ്വേഗം യാമി മാനിനി

യദ്യദിഷ്ടതമം ലോകേ തത്തദേവം വിജാനതാ

വസിഷ്ഠന്‍ തുടര്‍ന്നു: ആ മായക്കാഴ്ച സ്വയം പിന്‍വലിച്ചശേഷം ചൂഡാല ഇങ്ങനെ ആലോചിച്ചു: ഭാഗ്യവശാല്‍ രാജാവ്‌ സുഖാസക്തിയുടെ പിടിയില്‍ നിന്നും മോചിതനായിരിക്കുന്നു. ഇന്ദ്രന്‍ സ്വര്‍ഗീയസുഖങ്ങള്‍ വച്ചുനീട്ടിയിട്ടുപോലും അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആകാശം പോലെയുറച്ച്‌, നിര്‍മലനായിക്കഴിഞ്ഞിരിക്കുന്നു. ഇനി അദ്ദേഹത്തെ മറ്റൊരു പരീക്ഷണത്തിനുകൂടി വിധേയനാക്കണം. ആകര്‍ഷണവികര്‍ഷണങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍ അദ്ദേഹത്തെ വിട്ടുപോയോ എന്നറിയണം.

ആ രാത്രി ചൂഡാല തന്റെ മായാശക്തിയുപയോഗിച്ച്‌ ഒരു സുഖനന്ദനോദ്യാനവും അതില്‍ ഒരതിമനോഹരമായ ശയ്യയും ഒരുക്കി. ശിഖിധ്വജനെക്കാള്‍ സുന്ദരനായ ഒരു യുവാവിനെ അവള്‍ സൃഷ്ടിച്ചു. അവിടെ ആ ശയ്യയില്‍ തന്റെ കാമുകനായ ഈ ചെറുപ്പക്കാരനുമൊത്ത്‌ മദനിക ആലിംഗനത്തില്‍ ഏര്‍പ്പെട്ടു. ശിഖിധ്വജന്‍ സായാഹ്നതേവാരം കഴിഞ്ഞു തന്റെ പത്നി മദനികയെ അന്വേഷിച്ചു. കുറച്ചു തിരഞ്ഞപ്പോള്‍ ആലിംഗനബദ്ധരായ ഈ മിഥുനങ്ങളെ കണ്ടുപിടിച്ചു. അവരുടെ കാമലീലകളും കണ്ടു. അവളുടെ മുടി അവനെ മൂടിയിരിക്കുന്നു. അവള്‍ അവന്റെ മുഖം രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്തു പിടിച്ചിരിക്കുന്നു. തീവ്രാനുരാഗത്തിന്റെ മുദ്രപതിപ്പിച്ച്‌ അവരുടെ അധരങ്ങള്‍ കോര്‍ത്തിരിക്കുന്നു. പരസ്പരപ്രേമം അവരുടെ കാമകേളിയില്‍ കാണായി. അവരുടെ ഓരോ ചലനങ്ങളും ആ പ്രണയതീവ്രതയെ പ്രകടമാക്കാന്‍ പോന്നതായിരുന്നു. ഹൃദയാഹ്ലാദം അവരുടെ മുഖങ്ങളെ ശോഭായമാനമാക്കി. നെഞ്ചോടു നെഞ്ച്‌ അമര്‍ന്ന്‌ പരസ്പരം ഇഴുകിയൊന്നായി അവര്‍ ആ ശയ്യാതലത്തില്‍ ലീലയാടി. ചുറ്റുപാടുകളെപ്പറ്റി അവര്‍ക്ക്‌ ബോധമുണ്ടായിരുന്നില്ല. ഇതെല്ലാം കണ്ടിട്ടും ശിഖിധ്വജന്‍ കുലുങ്ങിയില്ല.

അവരെ ശല്യപ്പെടുത്താന്‍ നില്‍ക്കാതെ അദ്ദേഹം അവിടെനിന്നും പോകാന്‍ തയ്യാറായി തിരിഞ്ഞുനിന്നു. എന്നാല്‍ ഈ കമിതാക്കള്‍ അദ്ദേഹത്തെ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം അവരോടു പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ ആഹ്ലാദത്തില്‍ കട്ടുറുമ്പാകാന്‍ നില്‍ക്കുന്നില്ല.’

കുറച്ചു കഴിഞ്ഞു മദനിക ആ ഉദ്യാനത്തില്‍ നിന്നും പുറത്തുവന്നു. രാജാവിന്റെ കണ്ടു. അവള്‍ക്ക്‌ സ്വയം അവജ്ഞതോന്നി. പക്ഷേ രാജാവ്‌ ചോദിച്ചു: എന്തിനാണ്‌ പ്രിയേ നീ ഇത്രവേഗം അവിടെ നിന്ന്‌ പോന്നത്‌? എല്ലാ ജീവജാലങ്ങളും സുഖത്തിനായാണ്‌ ജീവിക്കുന്നത്‌. ഇത്ര അനുയോജ്യരായ ഇണകളെ കണ്ടെത്തുക ദുഷ്കരമാണ്‌. ‘ഇത്‌ കണ്ട്‌ എന്നില്‍ കാലുഷ്യമൊന്നും ഇല്ല. കാരണം ഈ ലോകത്ത്‌ മനുഷ്യന്‌ എന്താണ്‌ പ്രിയപ്പെട്ടതെന്ന്‌ എനിക്ക്‌ നല്ലവണ്ണം അറിയാം. കുംഭനും ഞാനും നല്ല സുഹൃത്തുക്കളാണ്‌. മദനികയോ ദുര്‍വാസാവിന്റെ ശാപഫലവും.’

മദനിക അദ്ദേഹത്തോട്‌ മാപ്പിരന്നു: പ്രഭോ, സ്ത്രീസ്വഭാവമാണത്‌. അവരുടെ കൂറ്‌ അചഞ്ചലമല്ല. അവര്‍ക്ക്‌ പുരുഷന്മാരെക്കാള്‍ എട്ടുമടങ്ങ്‌ കാമാസക്തിയുമുണ്ട്‌. അവര്‍ പൊതുവെ ദുര്‍ബലരാകയാല്‍ അഭികാമ്യനായ ഒരാളെ കാണുമ്പോള്‍ ഉണ്ടാകുന്ന കാമപീഡയെ ചെറുക്കാന്‍ അവര്‍ക്ക്‌ കഴിയുന്നില്ല. അതുകൊണ്ട്‌ എനിക്ക്‌ മാപ്പ്‌ തരിക. പ്രഭോ, ക്രോധമരുതേ.

ശിഖിധ്വജന്‍ പറഞ്ഞു: എനിക്ക്‌ നിന്നോട്‌ ഒരു ദേഷ്യവുമില്ല. എന്നാല്‍ ഇനിമുതല്‍ നിന്നെ ഭാര്യയായിട്ടല്ല, നല്ലൊരു സുഹൃത്തായി മാത്രം ഞാന്‍ കണക്കാക്കാം.

ചൂഡാലയ്‌ക്ക്‌ സന്തോഷമായി. രാജാവ്‌ കാമക്രോധങ്ങളെ അതിജീവിച്ചിരിക്കുന്നു. അവള്‍ ഉടനെതന്നെ മദനികയായുള്ള തന്റെ പ്രച്ഛന്നവേഷം കളഞ്ഞ്‌ ചൂഡാലയായി രാജാവിന്‌ മുന്നില്‍ നിന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.