Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 457-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2014, 06:28 pm IST
in Samskriti

കൃതേനാനേന കാര്യേണ ന ശുഭം നാ ശുഭം സഖേ

പശ്യാമി തന്‍മഹാബുദ്ധേ യഥേച്ഛസി തഥാ കുരു

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങനെ പ്രച്ഛന്നവേഷത്തില്‍ കുംഭനായിക്കഴിഞ്ഞ ചൂഡാല ശിഖിധ്വജനോടു പറഞ്ഞു: കുറച്ചുകാലമായി ഞാന്‍ രാത്രിയില്‍ സ്ത്രീയായി അങ്ങയുടെ കൂടെ കഴിഞ്ഞുവന്നു. ഒരു സ്ത്രീയുടെ ധര്‍മം അനുഷ്ഠിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരിക്കുന്നു. അതിനെന്നെ അങ്ങ്‌ അനുവദിക്കണം. ഉത്തമനായ ഒരു ഭര്‍ത്താവിന്റെ ഭാര്യാപദവിയാണെനിക്ക്‌ വേണ്ടത്‌. എനിക്കീ ത്രിലോകത്തിലും അങ്ങല്ലാതെ അടുപ്പമുള്ള മറ്റൊരാളില്ല. അതിനാല്‍ അങ്ങയെ വിവാഹം ചെയ്ത്‌ ദാമ്പത്യസുഖം അനുഭവിക്കണം എന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. അത്‌ സ്വാഭാവികമാണ്‌, രണ്ടാള്‍ക്കും പ്രീതികരമാണ്‌ താനും. അതിലെന്താണ്‌ തെറ്റ്‌? നാം രണ്ടുപേരും ഇഷ്ടാനിഷ്ടങ്ങളെ പരിത്യജിച്ചവരാണല്ലോ. അതിനാല്‍ എന്താണ്‌ നമ്മില്‍ നൈസര്‍ഗികം എന്നുവച്ചാല്‍ അത്‌ തന്നെ നടക്കട്ടെ.

ശിഖിധ്വജന്‍ പറഞ്ഞു: ‘ഇതില്‍ നന്മയോ തിന്മയോ ഒന്നും ഞാന്‍ കാണുന്നില്ല. ജ്ഞാനിയായ അങ്ങ്‌ പറയുന്നതുപോലെ തന്നെയാകട്ടെ. മനസ്സ്‌ സമതയില്‍ അഭിരമിക്കുന്നതിനാല്‍ ഞാന്‍ എല്ലാടവും ആത്മാവിനെയാണ്‌ കാണുന്നത്‌. അതിനാല്‍ അങ്ങേക്കിഷ്ടമുള്ളതുപോലെ ആകാം.’

കുംഭന്‍ പറഞ്ഞു: ‘അങ്ങേക്ക്‌ സമ്മതമാണെങ്കില്‍ നമുക്ക്‌ ഇന്നുതന്നെ വിവാഹിതരാകാം. ഇന്ന്‌ പവിത്രതയുള്ള ഒരു ദിനമാണ്‌. ആകാശചാരികളായ ദേവഗന്ധര്‍വന്മാര്‍ നമ്മെ അനുഗ്രഹിക്കും.’

അവര്‍ വിവാഹത്തിനുള്ള സാധനസാമഗ്രികള്‍ അവിടെത്തന്നെയൊരുക്കി. രണ്ടാളും പരസ്പരം പുണ്യജലത്തില്‍ കുളിച്ചു. പിതൃക്കള്‍ക്കും ദേവന്മാര്‍ക്കുമുള്ള പൂജാദികള്‍ വിധിപ്രകാരം ചെയ്തു.

അപ്പോഴേക്കും സന്ധ്യയായി. കുംഭന്‍ സുന്ദരിയായ ഒരു യുവതിയായി മാറി. ‘അദ്ദേഹം’ രാജാവിനോട്‌ പറഞ്ഞു: ‘സുഹൃത്തേ ഞാനിപ്പോള്‍ ഒരു സ്ത്രീയാണ്‌. പേര്‌ മദനിക. അങ്ങയെ ഞാന്‍ പ്രണാമം ചെയ്യുന്നു. അങ്ങയുടെ സഹധര്‍മിണിയാണ്‌ ഞാന്‍.’

ശിഖിധ്വജന്‍ മദനികയെ പൂമാല്യം ചാര്‍ത്തി സ്വീകരിച്ചു. അവള്‍ക്ക്‌ രത്നഹാരങ്ങള്‍ നല്‍കി. അവളുടെ സൗന്ദര്യം വര്‍ണിച്ച്‌ രാജാവ്‌ പറഞ്ഞു: ദേവീ മദനികേ, നീ ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യവതിയാണ്‌. സൂര്യനും നിഴലും പോലെ; ലക്ഷ്മിയും നാരായണനും പോലെ; ശിവനും പാര്‍വതിയും പോലെ; എന്നെന്നും നമുക്ക്‌ ഒരുമിച്ചു കഴിയാന്‍ ഇടവരട്ടെ. നമുക്ക്‌ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുമാറാകട്ടെ.’

ദമ്പതികള്‍ ചേര്‍ന്ന്‌ യഗാഗ്നിയൊരുക്കി, വിവാഹകര്‍മങ്ങള്‍ യഥാവിധി തന്നെ നടത്തി. വള്ളിച്ചെടികളാലും മൂല്യവത്തും അല്ലാത്തതുമായ കല്ലുകള്‍കൊണ്ടും വിവാഹമണ്ഡപം അലങ്കരിച്ചിരുന്നു. നാല്‌ മൂലയ്‌ക്കും നാളികേരം, പിന്നെ ഗംഗാജലം നിറച്ച മണ്‍കുടങ്ങള്‍ എന്നിവയാല്‍ അവിടം ഭംഗിയുള്ളതായി. മണ്ഡപത്തിനു നടുക്കായി യജ്ഞകുണ്ഡം. അവര്‍ അഗ്നിയെ പ്രദക്ഷിണം വച്ചു. വേദമന്ത്രങ്ങള്‍ ചൊല്ലി. രാജാവ്‌ പ്രേമപൂര്‍വ്വം മദനികയുടെ കൈപിടിച്ചു. ലാജാ ഹോമത്തിന്റെ ഭാഗമായി അവര്‍ അഗ്നിക്ക്‌ മൂന്നു വലത്തുവച്ചു. അവസാനം അവര്‍ കാട്ടിലെ ആ ഗുഹയില്‍ തീര്‍ത്ത മണിയറയിലേക്ക്‌ പ്രവേശിച്ചു.

ചന്ദ്രന്റെ ശീതളപ്രഭ അവിടം സ്വര്‍ഗമാക്കി. സുഗന്ധവാഹികളായ പൂക്കളാല്‍ മണിയറ അലങ്കരിച്ചിരുന്നു. ശയ്യാതലത്തില്‍ കയറി അവര്‍ സംഭോഗസുഖത്തില്‍ രമിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.