Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 456-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2014, 08:03 pm IST
in Samskriti

സുഹൃദ്യാവേദിതം ദുഃഖം പരമായാതി താനവം

ഘനം ജഡം കൃഷ്ണമപി മുക്തവൃഷ്ടിരിവാംബുദ:

കുംഭന്‍ തുടര്‍ന്നു: രാജാവേ, എന്റെ ദ്ര്ഭാഗ്യം എന്തെന്ന്‌ ശ്രദ്ധിച്ചു കേട്ടാലും. ‘ഒരാള്‍ തന്റെ സുഹൃത്തിനോട്‌ തന്റെ ദുഃഖങ്ങള്‍ പറഞ്ഞാല്‍ അതിനൊരാശ്വാസം ഉണ്ടാവും. മഴപെയ്യുന്നതോടെ കനംതൂങ്ങി നില്‍ക്കുന്ന ഇരുണ്ട കാര്‍മേഘങ്ങള്‍ക്ക്‌ ലാഘവത്വം കൈവരുമല്ലോ.’

സുഹൃത്ത്‌ തന്റെ പ്രശ്നങ്ങള്‍ അനുതാപപൂര്‍വ്വം കേള്‍ക്കുമ്പോള്‍ കലക്കവെള്ളത്തില്‍ തുരിശെന്നപോലെ അത്‌ മനസ്സില്‍ തെളിമയുണ്ടാക്കും. ഞാന്‍ അങ്ങയെ വിട്ടുപോയശേഷം സ്വര്‍ഗ്ഗത്തില്‍ എന്റെ ജോലികള്‍ തീര്‍ത്തിട്ട്‌ വൈകുന്നേരമായപ്പോള്‍ അങ്ങയുടെ അടുത്തേയ്‌ക്ക്‌ മടങ്ങി. ആകാശമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍ വഴിയില്‍ ഞാന്‍ ദുര്‍വ്വാസാവ്‌ മഹര്‍ഷിയെ കണ്ടു. സന്ധ്യാ വന്ദനത്തിനായി ധൃതിയില്‍ പോവുകയായിരുന്നു അദ്ദേഹം. കറുത്ത മേഘങ്ങളുടെ വേഷവും ഇടിമിന്നലിന്റെ തൊങ്ങലും അദ്ദേഹം അണിഞ്ഞിരുന്നതുപോലെ തോന്നി. അദ്ദേഹത്തിന്റെ ദൃശ്യം തന്റെ പ്രിയനെ കാണാന്‍ തിടുക്കത്തില്‍പ്പോവുന്ന കാന്തയെ ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തെ നമസ്കരിച്ചശേഷം തമാശയ്‌ക്ക്‌ ഞാനത്‌ അദ്ദേഹത്തോട്‌ പറയുകയും ചെയ്തു. അദ്ദേഹം എന്റെ അഹമ്മതിയ്‌ക്ക്‌ ‘നീ എന്നും രാത്രിയില്‍ ഒരു സ്ത്രീയായിത്തീരട്ടെ.’ എന്ന്‌ ശപിച്ചിരിക്കുകയാണ്‌. ഞാനിനി എല്ലാ രാത്രിയിലും സ്ത്രീയാവണമല്ലോ എന്നോര്‍ത്താണ്‌ എന്റെ വിഷമം. തീര്‍ച്ചയായും ദേവപുത്രന്മാര്‍ക്ക്‌ കാമത്തിനടിമകളായി മാമുനിമാരെ അപമാനിക്കുന്ന സ്വഭാവം പണ്ടേയുണ്ട്‌. അതിന്റെ ഫലം അവര്‍ അനുഭവിക്കുന്നുമുണ്ട്‌. എങ്കിലും ഞാനെന്തിനു ദുഖിക്കണം? എന്റെ ആത്മാവിനെ ഇത്‌ ബാധിക്കുകയില്ലല്ലോ?

ശിഖിധ്വജന്‍ പറഞ്ഞു: ഇനി ദുഖിച്ചിട്ടെന്തു ഫലം ദേവപുത്രാ? എന്തുവേണമെങ്കില്‍ വരട്ടെ. നമ്മുടെ ആത്മാവിനു മാറ്റങ്ങള്‍ ഉണ്ടാവുകയില്ലല്ലോ. ശരീരത്തിന്റെ വിധിയാണത്‌. ആത്മാവിന്റെയല്ല. സന്തോഷസന്താപങ്ങള്‍ ദേഹത്തിനാണ്‌. അന്തര്യാമിക്കല്ല. അങ്ങുപോലും ഇക്കാര്യത്തില്‍ ദുഖിതനാവുകയാണെങ്കില്‍പ്പിന്നെ അജ്ഞാനികളായ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോ?. അല്ലെങ്കില്‍, ജ്ഞാനിയായ അങ്ങ്‌ ശാപത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ശരിയായ വാക്കുകളും മറ്റും പ്രയോഗിച്ചവെന്നേയുള്ളു., അല്ലെ?

വസിഷ്ഠന്‍ പറഞ്ഞു: അടുത്ത സുഹൃത്തുക്കളായ അവര്‍ പരസ്പരം സമാധാനിപ്പിച്ചു. സൂര്യന്‍ അസ്തമിച്ചു. ഭൂമിയില്‍ ഇരുട്ട്‌ പരന്നു. അവര്‍ സന്ധ്യാവന്ദനം ചെയ്തു. താമസംവിനാ കുംഭന്റെ ശരീരം മാറുവാന്‍ തുടങ്ങി. കണ്ണീരടക്കിപ്പിടിച്ച്‌ ഗദ്ഗദകണ്ഠനായി കുംഭന്‍ പറഞ്ഞു: ‘കഷ്ടം, എന്റെ ശരീരം ലോലമായി ഉരുകിയൊലിച്ചു ഭൂമിയില്‍ നിപതിക്കുന്നതുപോലെ തോന്നുന്നു. മാറിടത്തില്‍ സ്തനദ്വയങ്ങള്‍ മൊട്ടിടുന്നു. എന്റെ എല്ലുകള്‍ പോലും സ്്ര‍െതെണതയുള്‍ക്കൊള്ളാന്‍ വേണ്ടി മാറുകയാണ്‌. വേഷഭൂഷാദികളും ആഭരണങ്ങളും എന്നില്‍ വന്നുചേര്‍ന്നിരിക്കുന്നു. ഞാന്‍ എന്റെ ലജ്ജയെ എങ്ങിനെയാണ്‌ മറയ്‌ക്കുക? ഞാന്‍ തികച്ചും ലാവണ്യവതിയായ ഒരു കന്യകയാണിപ്പോള്‍.

ശിഖിധ്വജന്‍ പറഞ്ഞു: അറിയേണ്ടുന്ന കാര്യത്തെ അങ്ങ്‌ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച്‌ എന്തിനു വിഷാദിക്കണം? ഒരുവന്റെ വിധിവിഹിതം ബാധിക്കുന്നത്‌ ദേഹത്തെ മാത്രമാണ്‌.

കുംഭന്‍ അതിനെ തലകുലുക്കി സമ്മതിച്ചു. ‘ശരിയാണ്‌. എന്നിലിപ്പോള്‍ വിഷാദമില്ല. പ്രകൃതിയുടെ നിയമം എങ്ങിനെയാണ്‌ ലംഘിക്കുക?’ ഇങ്ങിനെ പറഞ്ഞ്‌ അവര്‍ പതിവുപോലെ ഒരേയിടത്ത്‌ കിടന്നുറങ്ങി. ചൂഡാല പകല്‍ സമയത്ത്‌ യുവമുനിയായും രാത്രിയില്‍ സ്ത്രീയായും ശിഖിധ്വജന്റെകൂടെ ജീവിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

Vicharam

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

Kerala

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; പട്ടാമ്പി സ്വദേശി മരിച്ചു, മരണസംഖ്യ 14 ആയി, പ്രവീൺ ജോലി ചെയ്തത് മിന്നൽ ഇനങ്ങൾ ഉണ്ടാക്കുന്നിടത്ത്

India

സിഐടിയു ഓഫിസ് പൂട്ടി സീൽ വെച്ചത് ശരിയായില്ല ; യുപി പോലീസിന് കത്തയച്ച് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടകാരണം കനത്ത ചൂടല്ലെന്ന് പെസോ; ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് റിപ്പോർട്ട് ഉടൻ

ബംഗാളിലാണോ?പേ ടി എമ്മും പേ ടു ടിഎംസിയും തമ്മിൽ തെറ്റരുതെ; തെരഞ്ഞെടുപ്പ് പരസ്യം ഹിറ്റായി

ദുര്‍മന്ത്രവാദ നിരോധനത്തിന്റെ മറവില്‍ ഹിന്ദുത്വത്തെ വേട്ടയാടുന്നു: ഭാരതീയ ജ്യോതിഷ വിചാര സംഘം

അളവിൽ കൂടുതൽ വെടിമരുന്ന്; പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

നോട്ട് നിരോധനം കഴിഞ്ഞ് വര്‍ഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികള്‍ വളര്‍ത്തിയിരുന്ന പോമറേനിയന്‍ നായകള്‍ കുര നിർത്തുന്നില്ല ; യുവരാജ് ഗോകുൽ

ഇന്ത്യ മറക്കില്ല , പൊറുക്കില്ല : പഹൽഹാമിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരവ് അർപ്പിച്ച് ഉണ്ണി മുകുന്ദൻ

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

കണ്ണിമവെട്ടുന്ന നേരത്തിൽ ഹെലികോപ്റ്ററുകളെ തകർക്കും ; മിനിറ്റിൽ 2,000 റൗണ്ട് വെടിയുതിർക്കുന്ന ZU-23 തോക്കുകൾ ; അതിർത്തി ആയുധസജ്ജമാക്കി ഇന്ത്യ

ഭീകരൻവിളി: ഖാർഗെയ്‌ക്കെതിരെ ബിജെപി തെര.കമ്മീഷനിൽ പരാതി

കാമുകി കാമുകനെ ബെംഗളൂരിലെ വീട്ടിൽ വരുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.